121

Powered By Blogger

Monday, 7 December 2020

പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ ഇ-വോട്ടിങ് നടത്താന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍

കോടതി ഉത്തരവനുസരിച്ച് നിക്ഷേപകരുടെ അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് ഇ-വോട്ടിങ് നടത്തും. ഡിസംബർ 26 മുതൽ 28 വെരയാണ് നിക്ഷേപകർക്ക് ഓൺലൈൻവഴി വോട്ട് രേഖപ്പെടുത്താൻ കഴിയുക. ഫണ്ടുകൾ പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരുടെ അനുമതി വാങ്ങണമെന്ന കർണാടക ഹൈക്കോടതിയുടെ നിർദേശത്തെതുടർന്നാണ് വോട്ടിങ്. വോട്ടിങിൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഫണ്ടുകളുടെ പ്രവർത്തനം പുനഃരാരംഭിക്കേണ്ടിവരും. അങ്ങനെയുണ്ടായാൽ കനത്ത വില്പന സമ്മർദംനേരിടേണ്ടിവരുമെന്നും കിട്ടിയവിലയ്ക്ക് കടപ്പത്രംവിറ്റ് പണം സ്വരൂപിക്കേണ്ടിവരുമെന്നും ഫ്രാങ്ക്ളിൻ അധികൃതർ നിക്ഷേപികരെ ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷംപേരും യെസ് എന്ന് വോട്ടുചെയ്താൽ ഫണ്ട് കമ്പനിയ്ക്ക് നിക്ഷേപം മികച്ചവിലയിൽ പിൻവലിക്കാനുള്ള സമയം ലഭിക്കുകയും അത് നിക്ഷേപകന് ഗുണംചെയ്യുമെന്നും ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം എഎംസി നിർത്തിയത്. ആറു ഫണ്ടുകളിലായി 11,576 കോടി രൂപ ഇതിനകം ഫണ്ട് കമ്പനിയ്ക്ക് തരിച്ചെടുക്കാനായിട്ടുണ്ട്. നടപടിക്രമം പൂർത്തിയാക്കിയാൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകിതുടങ്ങും. ഫ്രാങ്ക്ളിൻ ടെംപിൾടൺ ലോ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് തിരിച്ചുനൽകാൻ ഫണ്ട് കമ്പനിയുടെ കൈവശമുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 46ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 33ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 14ശതമാനം തുകയും തിരിച്ചുകൊടുക്കാൻ എഎംസിയുടെ കൈവശമുണ്ട്. പണം തിരികെക്കിട്ടുന്ന മുറയ്ക്ക് നിക്ഷേപകർക്ക് കൈമാറും. ആറുഫണ്ടുകളിലായി 25,000 കോടിയോളം രൂപയാണ് മുന്നുലക്ഷത്തിലേറെ നിക്ഷേപകർക്കായി ലഭിക്കാനുള്ളത്. Franklin Templeton issues notice for e-voting on 6 debt schemes

from money rss https://bit.ly/37GjCCj
via IFTTT