വിദേശ നാണ്യശേഖരം വർധിപ്പിച്ചതോടൊപ്പം വൻതോതിൽ സ്വർണവും ഈയിടെ ആർബിഐ വാങ്ങി. 2021 കലണ്ടർ വർഷത്തെ ആദ്യപകുതിയിൽ 29 ടൺ സ്വർണമാണ് നിക്ഷേപത്തോടൊപ്പംചേർത്തത്. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണശേഖരം ഇതാദ്യമായി 700 ടണ്ണിലധികമായി. കൃത്യമായി പറഞ്ഞാൽ ജൂൺ 30ലെ കണക്കുപ്രകാരം 705.6 ടണ്ണാണ് മൊത്തമുള്ളത്. 2018ന്റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരം. വേൾഡ് ഗോൾഡ് കൗൺസിന്റെ കണക്കുപ്രകാരം 2021 ജൂണിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണമാണ് വാങ്ങിയത്. ഇതിൽ 30ശതമാനവും...