121

Powered By Blogger

Thursday, 7 January 2021

രണ്ടാഴ്ചയിലെ താഴ്ചക്കുശേഷം റബ്ബര്‍വില വര്‍ധിച്ചേക്കും

കൊറോണ മഹാമാരിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ തുടരുന്ന ക്രിസ്മസ് പുതുവൽസര വാരത്തിൽ, ചൈനയിൽനിന്നുള്ള ഡിമാന്റിന്റെ കാര്യത്തിലുണ്ടായ ആശങ്കൾ സ്വാഭാവിക റബ്ബറിന്റെ വിപണിയെ ബാധിച്ചു. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിലും എസ് എച്ച് എഫ് ഇയിലും തുടർച്ചയായി രണ്ടാംആഴ്ചയിലും റബ്ബർ നഷ്ടം രേഖപ്പെടുത്തി. വിദേശ വിപണികളോടൊപ്പം ഇന്ത്യൻ വിപണിയിലും സ്വാഭാവിക റബ്ബറിനു വിലയിടിഞ്ഞു. ആർഎസ്എസ് 4 ഗ്രേഡ് റബ്ബറിന്റെ വില സ്പോട് മാർക്കറ്റിൽ കഴിഞ്ഞാഴ്ച രണ്ടു ശതമാനത്തോളം കുറഞ്ഞ് കിലോയ്ക്ക് 153 രൂപയായി. ഓഹരി വിപണിയിലും ഈ വ്യാത്യാസം അനുഭവപ്പെട്ടു. വിപണനം കുറവായിരുന്നെങ്കിലും വിദേശ വിപണികളിലെ വിലക്കുറവും ഉൽപാദനം കൂടിയ സീസണായതുകൊണ്ട് വരവിൽ ഉണ്ടാകുന്ന വർധനയും വിപണികളിൽ പ്രതിഫലിച്ചു. ക്രിസ്മസ്, പതുവൽസര അവധി ദിനങ്ങളും കച്ചവടത്തെ ബാധിച്ചു. സ്വാഭാവിക റബ്ബറിന്റെ ഉൽപാദനത്തിൽ നടപ്പു വർഷം കഴിഞ്ഞ വർഷത്തെ 12.59 ദശലക്ഷം ടണ്ണിൽ നിന്ന് 9 ശതമാനം കറവുണ്ടാകുമെന്നാണ് സ്വാഭാവിക റബ്ബർ ഉൽപാദകരുടെ സംഘടനയായ അസോസിയേഷൻ ഓഫ് നാച്വറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസിന്റെ നിരീക്ഷണം. വിദേശ വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും ആഭ്യന്തര വിപണിയിലെ വർധിച്ച ഡിമാന്റും കാരണം ഇന്ത്യൻ വിപണിയിൽ ആർ എസ് എസ് 4 ഇനത്തിൽപെട്ട റബറിന്റെ വ്യാപാരം കഴിഞ്ഞ ആഴ്ചകളിൽ സ്ഥിരതപുലർത്തിയിരുന്നു. എന്നാൽ ഉൽപാദനം ഏറ്റവും വർധിക്കുന്ന സീസൺ വരാനിരിക്കുന്നത് വിപണിയെ ബാധിച്ചേക്കും. പതുവർഷ അവധിക്കു ശേഷം വിപണികൾ തുറക്കപ്പെടുമ്പോൾ സ്വാഭാവിക റബ്ബറിന്റെ വിലയിൽ ചെറിയ തോതിലുള്ള വർധന ഉണ്ടാകാനിടയുണ്ട്. ചൈനയിൽ നിന്നുള്ള ഡിമാന്റും കൊറോണ വൈറസ് പരിസ്ഥിതിയിലുണ്ടാകുന്ന പുതിയ മാറ്റങ്ങളും കൊറോണ വാക്സിനേഷന്റെ പ്രാരംഭവും ക്രൂഡോയിലിന്റെ വിലയിലെ വ്യതിയാനങ്ങളും വിപണിയിലെ ചലനങ്ങളെ സ്വാധീനിച്ചേക്കും. മുൻവാരങ്ങളിൽ സ്വാഭാവിക റബ്ബറിന് പ്രാദേശിക വിപണിയിലും വിദേശത്തും ഒരുപോലെ സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു. അനുകൂലമല്ലാത്ത കാലാവസ്ഥ വിതരണത്തെ ബാധിക്കുമെന്നതും തൊഴിലാളികളെ കിട്ടാനില്ലാത്തതും തായ്ലന്റിൽ റബ്ബർ കൃഷി നേരിട്ട ഫംഗസ് ബാധയും നഷ്ടം പരിമിതമാക്കി. മുന്നോട്ടു പോകുമ്പോൾ വിപണിയിലെ പുതിയ സാഹചര്യങ്ങൾ കുത്തനെയുള്ള പതനങ്ങൾതടഞ്ഞു നിർത്താനാണിട. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റാണ് അനു വി. പൈ)

from money rss https://bit.ly/3hTyFgp
via IFTTT

ചുരുങ്ങിയകാലംകൊണ്ട് എങ്ങനെയാണ് ഇലോണ്‍ മസ്‌ക് ലോക കോടീശ്വരനായത്?

ഇലോൺ മസ്ക് എങ്ങനെ ലോകത്തെ കോടീശ്വരന്മാരിൽ ഒന്നാമനായി? അദ്ദേഹത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ബ്ലൂംബർഗിന്റെ സമ്പന്നപട്ടികയിൽ ജെഫ് ബെസോസിനെപ്പോലും പിന്നിലാക്കി ഒന്നാമതെത്തിയത്. പട്ടികയിലെ തത്സമയ ആസ്തി പ്രകാരം 195 ബില്യൺ യുഎസ് ഡോളറാണ് ഇലോൺ മസ്കിന് സ്വന്തമായുള്ളത്. 2017 മുതൽ സമ്പന്നരിൽ മുമ്പനായിരുന്ന ജെഫ് ബെസോസിനെ കോവിഡ് പ്രതിസന്ധിക്കിടയിലാണ് മസ്ക് പിന്നോട്ടാക്കിയത്. 187 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. വിപണിയിലെ ചാഞ്ചാട്ടംമൂലം ആമസോൺ സ്ഥാപകനായ ബെസോസിന്റെ ആസ്തിയിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. അതേസമയം, ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെ മസ്കിന്റെ ആസ്തി റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു. അടുത്തിടെയുണ്ടായ ടെസ് ലയുടെ ഓഹരി വിലയിലെ മുന്നേറ്റമാണ് ഇലോൺ മക്സിനെ ബ്ലൂംബർഗ് കോടീശ്വരപട്ടികയിൽ ഒന്നാമനാക്കിയത്. ഓഹരി വില 4.8ശതമാനംകൂടി കുതിച്ചതോടെ ബെസോസ് പിന്നിലായി. വെറും 12 മാസംകൊണ്ട് ഇലോൺ മക്സിന്റെ ആസ്തിയിലുണ്ടായ വർധന 157ബില്യൺ ഡോളറാണ്. അതായത് 2020ന്റെ തുടക്കത്തിൽ 38ബില്യൺ ഡോളർമാത്രമായിരുന്നു മസ്കിന്റെ ആസ്തി. Grimes, whose real name is Claire Boucher, started dating Elon Musk in 2018. Photo: Gettyimages ഇ.വിയുടെ ലോകത്തെ അതിവേഗകുതിപ്പാണ് ടെസ് ലയെ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഓഹരിയാക്കിയത്. നിലവിൽ ടെസ് ലയിൽ 20ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്. സ്റ്റോക്ക് ഓപ്ഷൻസായി 40 ബില്യൺ ഡോളറും അദ്ദേഹത്തിന് സ്വന്തമാണ്. 2020 ജനുവരിയിൽ 98.43 ഡോളറായിരുന്ന ഓഹരി വില 2021 ജനുവരി ഏഴായപ്പോൾ 816 ഡോളറായാണ് ഉയർന്നത്. ഓഹരി വില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ ഓഹരി കൈവശമുള്ളവർ താൽക്കാലികനേട്ടത്തിനായി വിറ്റ് ലാഭമെടുക്കരുതന്ന് ഇവർ പറയുന്നു. ബെസോസിന്റെ ആസ്തി 2017 ഒക്ടോബർ മുതൽ ജെഫ് ബെസോസായിരുന്നു ലോക കോടീശ്വരന്മാരിൽ മുന്നിൽ. ആമസോണിൽ 50 മില്യൺ ഓഹരികളാണ് ബെസോസിനുള്ളത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളറിലേയ്ക്കെത്തിയിരുന്നു. എന്നാലിപ്പോഴത് 184 ബില്യൺ ഡോളിലേയ്ക്ക് താഴുകയും ചെയ്തു. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധിയാണ് ബെസോസിന്റെ ആസ്തിയെ ബാധിച്ചത്. രാജ്യത്ത് 100 ബില്യൺ ഡോളറിലേറെ ആസ്തിയുള്ളമറ്റുള്ളവർ ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗുമാണ്. ഇവരെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികളാണ് നീക്കിവെച്ചത്. എന്നാൽ മസ്ക് ഇക്കാര്യത്തിൽ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. I am selling almost all physical possessions. Will own no house. — Elon Musk (@elonmusk) May 1, 2020 വീട് ഉൾപ്പടെയുള്ള ഫിസിക്കൽ ആസ്തികളെല്ലാം 2020ൽ ഇലോൺ മസ്ക് വിറ്റൊഴിഞ്ഞിരുന്നു. 2020 മെയ് ഒന്നിന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ട്വീറ്റ്ചെയ്യുകയുംചെയ്തു.കമ്പനികളുടെഓഹരികളൊഴികെ ഒന്നും അദ്ദേഹത്തിന് സ്വന്തമായില്ല. വീട് വിറ്റ അദ്ദേഹം കാറ് കമ്പനിയുടെ ഫാക്ടറിയോട് ചേർന്നുള്ള ഒഫീസിലാണ് താമസിച്ചിരുന്നത്. കുട്ടികൾക്ക് താമസിക്കാനായി വാടകവീടെടുത്ത് നൽകുകയുംചെയ്തു. ഓഹരി നിക്ഷേപത്തിന്റെ സാധ്യതകളാണ് മസ്കിനെ കോടീശ്വരനാക്കിയതെന്നകാര്യത്തിൽ സംശയമില്ല. Elon Musk steals world's richest title from Jeff Bezos; see how

from money rss https://bit.ly/3bo4UmL
via IFTTT

സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടത്തോടെ തുടക്കം: മിഡ്ക്യാപ് റെക്കോഡ് ഉയരത്തില്‍

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ആഗോള സൂചികകളിലെനേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചു. സെൻസെക്സ് 300 പോയന്റ് നേട്ടത്തിൽ 48,410ലും നിഫ്റ്റി 97 പോയന്റ് ഉയർന്ന് 14,234ലിലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക റെക്കോഡ്ഉയരംകുറിച്ചു. ടെക് മഹീന്ദ്ര, സൺ ഫാർമ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ. ഐടി സൂചികയോടൊപ്പം എല്ലാവിഭാഗങ്ങളിലെ ഇൻഡക്സുകളും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ് ഉൾപ്പടെ അഞ്ച് കമ്പനികളാണ് വെള്ളിയാഴ്ച മൂന്നാംപാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Sensex rises 300 points; Nifty, MidCap index log fresh high

from money rss https://bit.ly/39bolMP
via IFTTT

ഒടുവില്‍ ലോക കോടീശ്വരനായി ഇലോൺ മസ്ക്‌

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു. ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്. 2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്. 2020-ൽമാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്. Elon Musk Is Worlds Richest Person

from money rss https://bit.ly/35hFeEn
via IFTTT

രാവിലത്തെ നേട്ടംനിലനിര്‍ത്താനായില്ല: സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ നേട്ടം ഉച്ചയ്ക്കുശേഷം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 81 പോയന്റ് നഷ്ടത്തിൽ 48,093.32ലും നിഫ്റ്റി 9 പോയന്റ് താഴ്ന്ന് 14,137.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1967 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1109 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷത്തെ മുൻകൂർ ജിഡിപി കണക്കുകൾ പുറത്തുവിടാനിരിക്കെയാണ് വിപണിയിൽ നഷ്ടം. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഡിവീസ് ലാബ്, ടൈറ്റാൻ കമ്പനി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഭാരതി എയർടെൽ, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, കോൾ ഇന്ത്യ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനവും സ്മോൾ ക്യാപ് സൂചിക 0.84ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex falls 81 pts, Nifty settles below 14,150

from money rss https://bit.ly/2LaYNaD
via IFTTT

ലോക കോടീശ്വരപട്ടികയിൽ ഒന്നാമനാകാൻ ഇലോൺ മസ്‌കിന് ഇനി ചെറിയദൂരംമാത്രം

ടെസ് ലയുടെ ഓഹരി വില ഇങ്ങനെ കുതിച്ചാൽ ലോക കോടീശ്വരന്മാരിൽ ഒന്നാമനായ ജെഫ് ബെസോസിന് രണ്ടാംസ്ഥാനത്തേയ്ക്ക് പിന്മാറേണ്ടിവരും. ജനുവരി ആറിലെ കണക്കുപ്രകാരം സ്പെസ് എക്സിന്റെയും ടെസ് ലയുടെയും സ്ഥാപകനായ ഇലോൺ മസ്കിന്റെ ആസ്തി 184.5 ബില്യൺ ഡോളറായി. ജെഫ് ബെസോസിന്റെ ആസ്തിയേക്കാൾ മൂന്നു ബില്യൺ ഡോളറിന്റെമാത്രം കുറവ്. ബ്ലൂംബർഗിന്റെ 500 പേരടങ്ങിയ ലോകകോടീശ്വര പട്ടികയിലാണ് പുതിയ ആസ്തിവിരവങ്ങളുള്ളത്. ദിനംപ്രതി പരിഷ്കരിക്കുന്ന പട്ടികയാണിത്. 187 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസ് 2017 ഒക്ടോബർ മുതൽ പട്ടികയിൽ ഒന്നാമതാണ്. 2020 നവംബറിൽ രണ്ടാംസ്ഥാനത്തുള്ള ബിൽ ഗേറ്റ്സിനെ 128 ബില്യൺ ഡോളർ ആസ്തിയോടെ ഇലോൺ മസ്ക് മറികടന്നിരുന്നു. 12 മാസത്തിനിടെ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 150 ബില്യൺ ഡോളറിലേറെയാണ്. കോവിഡ് വ്യാപനംമൂലം തിരിച്ചടി നേരിട്ടകാലത്താണ് അദ്ദേഹത്തിന്റെ ആസ്തി റെക്കോഡ് സമയംകൊണ്ട് ഇത്രയുംവർധിച്ചത്. ടെസ് ലയുടെ ഓഹരിവിലയിലെ കുതിപ്പാണ് അദ്ദേഹത്തെ കോടീശ്വരപട്ടികയിൽ മുൻനിരയിലെത്തിച്ചത്. 2020ൽമാത്രം 743 ശതമാനമാണ് ഓഹരി വില വർധിച്ചത്. Tesla founder Elon Musk on track to beat Amazons Jeff Bezos

from money rss https://bit.ly/3pUkr1G
via IFTTT