121

Powered By Blogger

Thursday, 7 January 2021

ലോക കോടീശ്വരപട്ടികയിൽ ഒന്നാമനാകാൻ ഇലോൺ മസ്‌കിന് ഇനി ചെറിയദൂരംമാത്രം

ടെസ് ലയുടെ ഓഹരി വില ഇങ്ങനെ കുതിച്ചാൽ ലോക കോടീശ്വരന്മാരിൽ ഒന്നാമനായ ജെഫ് ബെസോസിന് രണ്ടാംസ്ഥാനത്തേയ്ക്ക് പിന്മാറേണ്ടിവരും. ജനുവരി ആറിലെ കണക്കുപ്രകാരം സ്പെസ് എക്സിന്റെയും ടെസ് ലയുടെയും സ്ഥാപകനായ ഇലോൺ മസ്കിന്റെ ആസ്തി 184.5 ബില്യൺ ഡോളറായി. ജെഫ് ബെസോസിന്റെ ആസ്തിയേക്കാൾ മൂന്നു ബില്യൺ ഡോളറിന്റെമാത്രം കുറവ്. ബ്ലൂംബർഗിന്റെ 500 പേരടങ്ങിയ ലോകകോടീശ്വര പട്ടികയിലാണ് പുതിയ ആസ്തിവിരവങ്ങളുള്ളത്. ദിനംപ്രതി പരിഷ്കരിക്കുന്ന പട്ടികയാണിത്. 187 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസ് 2017 ഒക്ടോബർ മുതൽ പട്ടികയിൽ ഒന്നാമതാണ്. 2020 നവംബറിൽ രണ്ടാംസ്ഥാനത്തുള്ള ബിൽ ഗേറ്റ്സിനെ 128 ബില്യൺ ഡോളർ ആസ്തിയോടെ ഇലോൺ മസ്ക് മറികടന്നിരുന്നു. 12 മാസത്തിനിടെ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 150 ബില്യൺ ഡോളറിലേറെയാണ്. കോവിഡ് വ്യാപനംമൂലം തിരിച്ചടി നേരിട്ടകാലത്താണ് അദ്ദേഹത്തിന്റെ ആസ്തി റെക്കോഡ് സമയംകൊണ്ട് ഇത്രയുംവർധിച്ചത്. ടെസ് ലയുടെ ഓഹരിവിലയിലെ കുതിപ്പാണ് അദ്ദേഹത്തെ കോടീശ്വരപട്ടികയിൽ മുൻനിരയിലെത്തിച്ചത്. 2020ൽമാത്രം 743 ശതമാനമാണ് ഓഹരി വില വർധിച്ചത്. Tesla founder Elon Musk on track to beat Amazons Jeff Bezos

from money rss https://bit.ly/3pUkr1G
via IFTTT