121

Powered By Blogger

Thursday, 7 January 2021

രണ്ടാഴ്ചയിലെ താഴ്ചക്കുശേഷം റബ്ബര്‍വില വര്‍ധിച്ചേക്കും

കൊറോണ മഹാമാരിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ തുടരുന്ന ക്രിസ്മസ് പുതുവൽസര വാരത്തിൽ, ചൈനയിൽനിന്നുള്ള ഡിമാന്റിന്റെ കാര്യത്തിലുണ്ടായ ആശങ്കൾ സ്വാഭാവിക റബ്ബറിന്റെ വിപണിയെ ബാധിച്ചു. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിലും എസ് എച്ച് എഫ് ഇയിലും തുടർച്ചയായി രണ്ടാംആഴ്ചയിലും റബ്ബർ നഷ്ടം രേഖപ്പെടുത്തി. വിദേശ വിപണികളോടൊപ്പം ഇന്ത്യൻ വിപണിയിലും സ്വാഭാവിക റബ്ബറിനു വിലയിടിഞ്ഞു. ആർഎസ്എസ് 4 ഗ്രേഡ് റബ്ബറിന്റെ വില സ്പോട് മാർക്കറ്റിൽ കഴിഞ്ഞാഴ്ച രണ്ടു ശതമാനത്തോളം കുറഞ്ഞ് കിലോയ്ക്ക് 153 രൂപയായി. ഓഹരി വിപണിയിലും ഈ വ്യാത്യാസം അനുഭവപ്പെട്ടു. വിപണനം കുറവായിരുന്നെങ്കിലും വിദേശ വിപണികളിലെ വിലക്കുറവും ഉൽപാദനം കൂടിയ സീസണായതുകൊണ്ട് വരവിൽ ഉണ്ടാകുന്ന വർധനയും വിപണികളിൽ പ്രതിഫലിച്ചു. ക്രിസ്മസ്, പതുവൽസര അവധി ദിനങ്ങളും കച്ചവടത്തെ ബാധിച്ചു. സ്വാഭാവിക റബ്ബറിന്റെ ഉൽപാദനത്തിൽ നടപ്പു വർഷം കഴിഞ്ഞ വർഷത്തെ 12.59 ദശലക്ഷം ടണ്ണിൽ നിന്ന് 9 ശതമാനം കറവുണ്ടാകുമെന്നാണ് സ്വാഭാവിക റബ്ബർ ഉൽപാദകരുടെ സംഘടനയായ അസോസിയേഷൻ ഓഫ് നാച്വറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസിന്റെ നിരീക്ഷണം. വിദേശ വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും ആഭ്യന്തര വിപണിയിലെ വർധിച്ച ഡിമാന്റും കാരണം ഇന്ത്യൻ വിപണിയിൽ ആർ എസ് എസ് 4 ഇനത്തിൽപെട്ട റബറിന്റെ വ്യാപാരം കഴിഞ്ഞ ആഴ്ചകളിൽ സ്ഥിരതപുലർത്തിയിരുന്നു. എന്നാൽ ഉൽപാദനം ഏറ്റവും വർധിക്കുന്ന സീസൺ വരാനിരിക്കുന്നത് വിപണിയെ ബാധിച്ചേക്കും. പതുവർഷ അവധിക്കു ശേഷം വിപണികൾ തുറക്കപ്പെടുമ്പോൾ സ്വാഭാവിക റബ്ബറിന്റെ വിലയിൽ ചെറിയ തോതിലുള്ള വർധന ഉണ്ടാകാനിടയുണ്ട്. ചൈനയിൽ നിന്നുള്ള ഡിമാന്റും കൊറോണ വൈറസ് പരിസ്ഥിതിയിലുണ്ടാകുന്ന പുതിയ മാറ്റങ്ങളും കൊറോണ വാക്സിനേഷന്റെ പ്രാരംഭവും ക്രൂഡോയിലിന്റെ വിലയിലെ വ്യതിയാനങ്ങളും വിപണിയിലെ ചലനങ്ങളെ സ്വാധീനിച്ചേക്കും. മുൻവാരങ്ങളിൽ സ്വാഭാവിക റബ്ബറിന് പ്രാദേശിക വിപണിയിലും വിദേശത്തും ഒരുപോലെ സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു. അനുകൂലമല്ലാത്ത കാലാവസ്ഥ വിതരണത്തെ ബാധിക്കുമെന്നതും തൊഴിലാളികളെ കിട്ടാനില്ലാത്തതും തായ്ലന്റിൽ റബ്ബർ കൃഷി നേരിട്ട ഫംഗസ് ബാധയും നഷ്ടം പരിമിതമാക്കി. മുന്നോട്ടു പോകുമ്പോൾ വിപണിയിലെ പുതിയ സാഹചര്യങ്ങൾ കുത്തനെയുള്ള പതനങ്ങൾതടഞ്ഞു നിർത്താനാണിട. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റാണ് അനു വി. പൈ)

from money rss https://bit.ly/3hTyFgp
via IFTTT

Related Posts:

  • ആനവണ്ടിയിൽ ഇനി ‘കട ഓടും’ഗുരുവായൂർ: കട്ടപ്പുറത്ത് കയറ്റിയിടുന്ന കെ.എസ്.ആർ.ടി.സി. ബസുകളെ തള്ളിപ്പറയാൻ വരട്ടെ. ഇത്തരം വണ്ടികളിൽ യാത്രക്കാർക്ക് ചൂടു ചായയും ചെറു കടികളും കിട്ടുന്ന കാലമാണ് വരാൻ പോവുന്നത്. ഓടിത്തളർന്ന് കാലാവധി കഴിഞ്ഞ ആനവണ്ടികൾ രൂപം മാറ്റി … Read More
  • സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ… Read More
  • റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തിമുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ… Read More
  • മാനദണ്ഡം പാലിക്കാൻ സർക്കാരിൽനിന്ന് 800 കോടി ചോദിച്ച് കേരളബാങ്ക്തിരുവനന്തപുരം: റിസർവ് ബാങ്ക് നിർദേശം പാലിക്കാൻ സർക്കാർ 800 കോടിരൂപ നൽകണമെന്ന് കേരളബാങ്ക്. ആർ.ബി.ഐ. നിർദേശിച്ച മൂലധനപര്യാപ്തത കൈവരിക്കാനാണിത്. സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ബാധ്യതയും ഏറ്റെടുക്കേണ്ടിവ… Read More
  • സ്റ്റാർട്ട് അപ്പ് രംഗത്തെ വനിതാ മുന്നേറ്റംകഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയിൽ സ്ത്രീകൾ വഹിച്ച പങ്ക് ചെറുതല്ല. ബീന കണ്ണൻ, പമേല അന്ന മാത്യു, ഷീല കൊച്ചൗസേപ്പ് തുടങ്ങി ഒരുപറ്റം സ്ത്രീ സംരംഭകർ കേരളത്തിന്റെ വ്യവസായ-വാണിജ്യ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ… Read More