121

Powered By Blogger

Thursday, 7 January 2021

ഒടുവില്‍ ലോക കോടീശ്വരനായി ഇലോൺ മസ്ക്‌

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു. ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്. 2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്. 2020-ൽമാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്. Elon Musk Is Worlds Richest Person

from money rss https://bit.ly/35hFeEn
via IFTTT

Related Posts:

  • ലോക്ക്ഡൗണില്‍ മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം സമ്പാദിച്ച ഓരാള്‍!ടി.എഫ്. മുഹമ്മദ് റാഫി എല്ലാ മേഖലകളിൽനിന്നും കേൾക്കുന്നത് കോവിഡ്-19 ആഘാതത്തെക്കുറിച്ചുള്ള ആകുലതകളും നഷ്ടക്കണക്കുകളും മാത്രം. പ്രതിസന്ധിനിറഞ്ഞ ഈ സാഹചര്യം സുവർണാവസരമാക്കി, മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ സമ്പാദിച്ച ഒരു ബിസിനസ്… Read More
  • സെന്‍സെക്‌സില്‍ 444 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിൽ 11945ലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയിൽ പടർന്നുപടിക്കുന്നത് ആഗ… Read More
  • പേരാണെങ്കില്‍ ഇങ്ങനെ ഇടണം; പാസ് വേഡും!ഇലോൺ മസ്കിനെ അനുകരിച്ച് പാസ് വേഡ് സുരക്ഷിതമാക്കൂ എന്ന അറിയിപ്പുമായി എസ്ബിഐ. കുടുംബാഗംങ്ങളുടെ പേരുകൾ പാസ് വേഡായി നൽകരുതെന്ന മുന്നറിയിപ്പോടെയാണ് ഇലോൺ മസ്കിന്റെ കുഞ്ഞിന്റെ പേര് ഉദാഹരിച്ചിരിക്കുന്നത്. ടെസ് ല സിഈഒആയ ഇലോൺ മസ്കിന് ഈ… Read More
  • ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണംമുംബൈ: നേട്ടത്തിലാണണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികൾ നേ… Read More
  • അഞ്ചാംദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടിന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74… Read More