121

Powered By Blogger

Tuesday 11 June 2019

സബ്‌സിഡി നിരക്കിലുള്ള എല്‍പിജി വിതരണത്തിന് റിലയന്‍സിനും അനുമതി നല്‍കിയേക്കും

ന്യൂഡൽഹി: സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് സ്വകാര്യ കമ്പനികളേയും അനുവദിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളുടെ ദീർഘനാളത്തെ ആവശ്യമാണിത്. നിലവിൽ പൊതുമേഖലകമ്പനികളാണ് സബ്സിഡി നിരക്കിലുള്ള പാചക വതക വിതരണം നടത്തുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ റിഫൈനറിയായ ജാംനഗറിലെ റിലയൻസിന്റെ പ്ലാന്റിൽ വൻതോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ സബ്സിഡി സിലിണ്ടർ വിതരണത്തിന് സർക്കാരിൽ വൻ സമ്മർദം ചെലുത്തിവരികയായിരുന്നു. നിലവിൽ പൊതുമേഖല കമ്പനികൾ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെയാണ് എൽപിജി സിലിണ്ടറുകൾ വീടുകളിലെത്തിക്കുന്നത്. അർഹതപ്പെട്ടവർക്ക് സബ്സിഡി സർക്കാർ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ജൂലായ് അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക വിദഗ്ധൻ കിരിത് പരീഖ്, മുൻ പെട്രോളിയം സെക്രട്ടറി ജിസി ചതുർവേദി, ഇന്ത്യൻ ഓയിലിന്റെ മുൻ ചെയർമാൻ എംഎ പത്താൻ, ഐഐഎം അഹമ്മദാബാദ് ഡയറക്ടർ ഇറോൾ ഡി സൂസ, പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവരാണ് സമിതിയിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. 24.9 ദശലക്ഷം ടൺ എൽപിജിയാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ പകുതിയും ഇറക്കുമതി ചെയ്തതാണ്.

from money rss http://bit.ly/2IA2L7r
via IFTTT

സെന്‍സെക്‌സില്‍ 141 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 141 പോയന്റ് നഷ്ടത്തിൽ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഊർജം എന്നി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ഐടി, ഫാർമ, വാഹനം, ബാങ്ക്, ഇൻഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലുമാണ്. വേദാന്ത, ഗെയിൽ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബ്രിട്ടാനിയ, ഒഎൻജിസി, ഐടിസി, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2I9C8XU
via IFTTT

14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി

മുംബൈ:ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ കഴിഞ്ഞ 14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി. 2018 ഏപ്രിൽ ഒന്നുമുതൽ 2019 മേയ് 31 വരെയുള്ള കണക്കനുസരിച്ച് 24,800 കോടി മുതലിലേക്കും 10,600 കോടി രൂപ പലിശയിനത്തിലും നൽകിയെന്ന് അനിൽ അംബാനി വ്യക്തമാക്കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനിൽ അംബാനി മാധ്യമ പ്രവർത്തകരെ അറിയിച്ചു. റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കാലാവധിക്കുള്ളിൽ കടം തീർക്കുമെന്ന് ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് താൻ കടം തീർത്തതെന്ന് അനിൽ അംബാനി പറഞ്ഞു. റിലയൻസ് ഗ്രൂപ്പിനെതിരേ അനാവശ്യമായി നടത്തിയ കുപ്രചാരണങ്ങൾ കമ്പനിയുടെ ഓഹരിയുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് കമ്പനി 14 മാസത്തിനുള്ളിൽ മറികടന്നത്. റിലയൻസ് ഗ്രൂപ്പിന് വിവിധ കമ്പനികളിൽനിന്ന് ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോർഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പല കേസുകളും പത്ത് വർഷമായി കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അനിൽ അംബാനി കുറ്റപ്പെടുത്തി. കമ്പനി വളർച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പനിക്ക് കുറച്ചു കാലങ്ങളിലുണ്ടായ മോശം പ്രതിച്ഛായ 70 ലക്ഷം ഓഹരി ഉടമകളെ നിരാശപ്പെടുത്തിയിരുന്നെന്നും അനിൽ അംബാനി പറഞ്ഞു. റഫാൽ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് അനിൽ അംബാനി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 46,000 കോടി രൂപയുടെ കടമായിരുന്നു അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനുണ്ടായിരുന്നത്. 90,000 കോടി കടമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു ഈ സാഹചര്യത്തിൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അംബാനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ടെലികോം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർന്നത് സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടു കൂടിയായിരുന്നു. അതിനിടെ റഫാൽ വിവാദവും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരികൾ വൻ വീഴ്ചയിലായിരുന്നു. Content Highlights:anil ambani says he paid 35000 crore as debt payment

from money rss http://bit.ly/2KbVHky
via IFTTT

ശിഖര്‍ ധവാനുമൊത്ത് പുതിയൊരു ഇന്നിങ്സ് ആരംഭിച്ച് വി സ്റ്റാര്‍

മൂവായിരം കോടിയിലേറെ രൂപയുടെ വിറ്റുവരവുള്ള വിഗാർഡ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരിൽ നിന്നുള്ള വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ക്രിക്കറ്റ് താരം ശിഖർ ധവാനെ നിയോഗിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ശിഖർ, ഈ സീസണിലെ വിസ്റ്റാറിന്റെ മെൻസ്വെയർ ഫാഷൻശ്രേണികളുടെ പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. വിസ്റ്റാറിന്റെ യാത്രയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്ശിഖർ ധവാൻ പറഞ്ഞു. ശിഖർ ധവാനെ വിസ്റ്റാർ കുടുംബത്തിലേയ്ക്ക് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വിസ്റ്റാർ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. തന്റെ ബാറ്റിൽ നിന്നും വിരിയുന്ന ഇന്ദ്രജാലം കൊല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ ആരാധ്യപുരുഷനായി ശിഖർ മാറിക്കഴിഞ്ഞു. മികവും പുതുമകളും തേടിയുള്ള ഞങ്ങളുടെ പ്രയാണത്തിൽ അദ്ദേഹവുമായി കൈകോർക്കാൻ തീരുമാനിച്ചതിനു പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല! ലോകകപ്പ് ആവേശച്ചൂട് മൂർദ്ധന്യത്തിൽ എത്തിയ ഈ വേളയിൽ, ശിഖർ ധവാനെ പോലെയുള്ള ഒരു താരം വിസ്റ്റാറിന്റെ ബ്രാൻഡ് അംബാസിഡറാകുന്നതിലൂടെ വിസ്റ്റാർ യുവാക്കളുടെ ശ്രദ്ധയാകർഷിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. എന്തും സാധ്യമാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയെ പ്രതിനിധാനം ചെയ്യാൻ ശിഖറിനെ പോലെ വേറൊരാളില്ലെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു വളർന്നു വരുന്ന സ്പോർട്സ്പ്രേമികളായ യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫാഷൻ ബാൻഡാകാനുള്ള ഒരു സുവർണാവസരമായാണ് ശിഖർ ധവാനുമൊത്തുള്ള പങ്കാളിത്തത്തെ വിസ്റ്റാർ വീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, യുവാക്കളിൽ ബ്രാൻഡിന്റെ സ്വാധീനം വളർത്താൻ ലക്ഷ്യമിട്ട് ശിഖർ ധവാൻ ഭാഗമായ ഒരു പരസ്യപ്രചരണം ദൃശ്യവാർത്താ മാധ്യമങ്ങളിലൂടെ വിസ്റ്റാർ ഉടൻ തന്നെ ആരംഭിക്കും. ശിഖർ ആയിരുന്നു ഞങ്ങളുടെ ഒരേയൊരു ചോയ്സ്, വിഗാർഡ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ മിഥുൻ ചിറ്റിലപ്പിള്ളി വെളിപ്പെടുത്തി. അതിന് ഒന്നിലേറെ കാരണങ്ങളും ആയിരുന്നു. ഇക്കാലം കൊണ്ട് ഞങ്ങൾ നേടിയെടുത്ത വളർച്ചയുടേയും, ഞങ്ങളുടെ സ്വപ്നങ്ങളുടേയും ഒരു വലുപ്പം പ്രതിനിധാനം ചെയ്യുവാൻ ശിഖറിനെ പോലൊരു താരത്തിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സത്യം പറഞ്ഞാൽ, ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ കാത്തിരുന്ന ഒരു ഫാഷൻ പങ്കാളിയേയാണ് വിസ്റ്റാറിന് ശിഖറിലൂടെ ലഭിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം എളുപ്പമായിരുന്നു കാര്യങ്ങൾ-വിസ്റ്റാർ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ എബ്രഹാം തരിയൻ പറഞ്ഞു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലുള്ള വിപണികളിൽ ഒരു സജീവസാന്നിദ്ധ്യമായി മുന്നേറുന്ന വിസ്റ്റാർ, ഇന്ത്യയിലെ പ്രസിദ്ധമായ മറ്റ് നഗരങ്ങളിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റ് വിപണികളിലുള്ള സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാനും അതുവഴി കൂടുതൽ അന്താരാഷ്ട്രതലങ്ങളിലേയ്ക്ക് ബ്രാൻഡിനെ വളർത്താനും വിസ്റ്റാർ ലക്ഷ്യമിട്ടിട്ടും-വിസ്റ്റാർ ബിസിനസ്സ് ഹെഡ് മനോജ് നായർ പറഞ്ഞു. Content Highlights:Shikar Dhawan World Cup Cricket V Star Mens Inner Wear

from money rss http://bit.ly/2KJewen
via IFTTT

മിനിമം ബാലന്‍സ് വേണ്ട: എടിഎമ്മില്‍നിന്ന് സൗജന്യമായി നാലുതവണ പണം പിന്‍വലിക്കാം

ന്യൂഡൽഹി: മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകൾക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകൾക്ക് നിർദേശം നൽകി. ജൂലായ് ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകും. സാമ്പത്തികമായി പിന്നോക്കം നൽക്കുന്നവർക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആർബിഐയുടെ നിർദേശപ്രകാരം ബാങ്കുകൾ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്. എടിഎം വഴിയോ ബാങ്ക് ശാഖവഴിയോ മാസം നാല് മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താൻ കഴിയുക. നാലിൽ കൂടുതൽ ഇടപാടുകൾക്ക് നിശ്ചിത ചാർജ് നൽകേണ്ടിവരും.

from money rss http://bit.ly/2I9LseB
via IFTTT