121

Powered By Blogger

Tuesday, 11 June 2019

14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി

മുംബൈ:ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെ കഴിഞ്ഞ 14 മാസത്തിനുള്ളിൽ 35,000 കോടി കടം തീർത്തെന്ന് അനിൽ അംബാനി. 2018 ഏപ്രിൽ ഒന്നുമുതൽ 2019 മേയ് 31 വരെയുള്ള കണക്കനുസരിച്ച് 24,800 കോടി മുതലിലേക്കും 10,600 കോടി രൂപ പലിശയിനത്തിലും നൽകിയെന്ന് അനിൽ അംബാനി വ്യക്തമാക്കി. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ സഹായമില്ലാതെയാണ് കടം വീട്ടിയതെന്നും അനിൽ അംബാനി മാധ്യമ പ്രവർത്തകരെ അറിയിച്ചു. റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ ആൻഡ് റിലയൻസ് ഇൻഫ്ര തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. കാലാവധിക്കുള്ളിൽ കടം തീർക്കുമെന്ന് ഓഹരിയുടമകളെ അറിയിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കൾ വിറ്റാണ് താൻ കടം തീർത്തതെന്ന് അനിൽ അംബാനി പറഞ്ഞു. റിലയൻസ് ഗ്രൂപ്പിനെതിരേ അനാവശ്യമായി നടത്തിയ കുപ്രചാരണങ്ങൾ കമ്പനിയുടെ ഓഹരിയുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് കമ്പനി 14 മാസത്തിനുള്ളിൽ മറികടന്നത്. റിലയൻസ് ഗ്രൂപ്പിന് വിവിധ കമ്പനികളിൽനിന്ന് ലഭിക്കാനുള്ള 30,000 കോടി ലഭ്യമാക്കുന്നതിന് കോടതിയും റഗുലേറ്ററി ബോർഡുകളും കൃത്യമായി നടപടി സ്വീകരിക്കുന്നില്ല. പല കേസുകളും പത്ത് വർഷമായി കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അനിൽ അംബാനി കുറ്റപ്പെടുത്തി. കമ്പനി വളർച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കമ്പനിക്ക് കുറച്ചു കാലങ്ങളിലുണ്ടായ മോശം പ്രതിച്ഛായ 70 ലക്ഷം ഓഹരി ഉടമകളെ നിരാശപ്പെടുത്തിയിരുന്നെന്നും അനിൽ അംബാനി പറഞ്ഞു. റഫാൽ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് അനിൽ അംബാനി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 46,000 കോടി രൂപയുടെ കടമായിരുന്നു അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനുണ്ടായിരുന്നത്. 90,000 കോടി കടമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു ഈ സാഹചര്യത്തിൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് അംബാനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ടെലികോം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർന്നത് സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടു കൂടിയായിരുന്നു. അതിനിടെ റഫാൽ വിവാദവും കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരികൾ വൻ വീഴ്ചയിലായിരുന്നു. Content Highlights:anil ambani says he paid 35000 crore as debt payment

from money rss http://bit.ly/2KbVHky
via IFTTT