121

Powered By Blogger

Tuesday, 30 December 2014

ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ്‌ ടി.ഇ വാസുദേവന്‍ അന്തരിച്ചു

Story Dated: Tuesday, December 30, 2014 07:52കൊച്ചി: പ്രശസ്‌ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ടി.ഇ വാസുദേവന്‍(98) അന്തരിച്ചു. കൊച്ചി പമ്പള്ളി നഗറിലെ വസതിയില്‍ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യകാല നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. പ്രഥമ ജെ.സി ദാനിയല്‍ പുരസ്‌ക്കാര ജേതാവാണ്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി അദ്ദേഹം ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. 1950കളോടെ ജയമാരുതി എന്ന പേരില്‍ ചലച്ചിത്ര നിര്‍മ്മാണ...

ആഭ്യന്തര മന്ത്രിയ്‌ക്ക് ഇനി ഔദ്യോഗിക മൊബൈല്‍ ആപ്പ്‌

Story Dated: Tuesday, December 30, 2014 07:26തിരുവനന്തപുരം: ജനങ്ങളുമായുള്ള അകലം കുറയ്‌ക്ക്ാന്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ്‌. ജനങ്ങളുമായി തുറന്ന്‌ സംവദിക്കുവാനും ആശയ വിനിമയം നടത്താനുമാണ്‌ പുതിയ പദ്ധതിവഴി ഉദ്ദേശിക്കുന്നത്‌. അഴിമതി സംബന്ധിച്ച ജനങ്ങളുടെ പരാതി ആപ്ലിക്കേഷനിലൂടെ തനിക്ക്‌ നേരിട്ട്‌ തരാന്‍ സാധിക്കുമെന്ന്‌ ആപ്ലിക്കേഷന്‍ ഉദ്‌ഘാടനം ചെയ്‌ത് രമേശ്‌ ചെന്നിത്തല പറഞ്ഞു. ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ ആപ്ലിക്കേഷന്‍ പിന്തുണയ്‌ക്കും.മന്ത്രിയുടെ...

മഹീന്ദ രാജപക്‌സെയ്‌ക്കായി തെരഞ്ഞെടുപ്പ്‌ പ്രചരണം: സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

Story Dated: Tuesday, December 30, 2014 07:20ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയ സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. സല്‍മാന്‍ വഞ്ചകനാണെന്ന്‌ എം.ഡി.എം.കെ നേതാവ്‌ വൈകോ പറഞ്ഞു. യുദ്ധകുറ്റവാളിയായ രജപക്‌സയെ്‌ക്ക് വേണ്ടി സല്‍മാന്‍ പ്രചരണം നടത്തുന്നത്‌ തെറ്റാണെന്നും വൈകോ പറഞ്ഞു. സല്‍മാന്റെ പ്രവര്‍ത്തി അംഗീകരിക്കാനാകില്ലെന്ന്‌ ഡി.എം.കെ നേതാവ്‌ ടി.കെ.എസ്‌ ഇളങ്കോവന്‍ പറഞ്ഞു.അടുത്ത...

രാജ്യാന്തര വിമാന ഹബ്ബുകളില്‍ നിന്നും കൊച്ചി പുറത്ത്‌

Story Dated: Tuesday, December 30, 2014 06:41കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തെ രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടികയില്‍ നിന്നാണ്‌ കേരളത്തെ ഒഴിവാക്കിയത്‌. വ്യോമയാന മന്ത്രാലയം വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ ഇത്‌ സംബന്ധിച്ച പ്രതിഷേധം കേരളം രേഖപ്പെടുത്തി. from kerala news editedvia IF...

മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന്‌ എന്‍.എസ്‌.എസ്‌

Story Dated: Tuesday, December 30, 2014 06:29കോട്ടയം: ഘര്‍ വാപസിയിലൂടെ ഉള്ള മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു മനുഷ്യന്‌ അയാള്‍ക്ക്‌ ഇഷ്‌ടമുള്ള മതം സ്വീകരിക്കാം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാത്തത്‌ ഇതിന്‌ പിന്നില്‍ രാഷ്‌ട്രിയം ഉള്ളതുകൊണ്ടാണ്‌. വിശാല ഹിന്ദു ഐക്യം എന്‍.എസ്‌.എസിന്റെ അജണ്ടയിലില്ല. എന്‍.എസ്‌.എസ്‌ ലക്ഷ്യമിടുന്നത്‌ ഭൂരിപക്ഷ സമുദായ ഐക്യമാണെന്നും സുകുമാരന്‍ നായര്‍...

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസില്‍ വി.എസിന്‌ പങ്കുള്ളതായി സൂചനയില്ലെന്ന്‌ ചെന്നിത്തല

Story Dated: Tuesday, December 30, 2014 06:20തിരുവനന്തപുരം: പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ പങ്കില്‍ സൂചനയില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. അന്വേഷണം ശരിയായ ദിശയിലാണ്‌ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പി. കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ത്ത കേസില്‍ വി.എസിനും പങ്കുണ്ടെന്ന്‌ മാരാരികുളം മുന്‍ ഏരിയ സെക്രട്ടറി ടി.കെ പളനി ഇന്നലെ ആരോപിച്ചിരുന്നു. വി.എസിന്‌ കാര്യങ്ങള്‍ മുന്‍കൂട്ടി...

ബൈക്ക്‌ യാത്രികനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി

Story Dated: Tuesday, December 30, 2014 07:35കോട്ടയം: ബൈക്ക്‌ യാത്രികനെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ രാത്രി 10.15ന്‌ പുളിമുട്‌ ജംഗ്‌ഷനിലാണു സംഭവം. മാന്നാര്‍ സ്വദേശി രാജേഷ്‌(38)സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍നിന്നെത്തിയ കാര്‍ ഇടച്ചതിനുശേഷം നിര്‍ത്താതെ പോകുകയായിരുന്നു.അപകടത്തെ തുടര്‍ന്നു റോഡിലേയ്‌ക്കു തെറിച്ചുവീണ രാജേഷിന്റെ കാല്‍ ഒടിഞ്ഞു. രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടം നടന്നയുടന്‍ പിന്നാലെയെത്തിയ...

പുളിങ്ങോം പോലിസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന്‌ ഡി.ഐ.ജി

Story Dated: Tuesday, December 30, 2014 02:58ചെറുപുഴ: മാവോവാദി ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ പെരിങ്ങോം പോലിസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായിരുന്ന പുളിങ്ങോം പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന്‌ കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ്‌. മലബാര്‍ കുടിയേറ്റ കാലത്ത്‌ സ്‌ഥാപിച്ചതും പെരിങ്ങോം പോലിസ്‌ സ്‌റ്റേഷനില്‍ ജീവനക്കാരുടെ എണ്ണം പരിമിതമായ സാഹചര്യത്തില്‍ ഒരു വ്യാഴവട്ടം മുമ്പ്‌ ഉപേക്ഷിച്ചതാണ്‌...

വീടിന്‌ നേരെ ബോംബേറ്‌: 12 പേര്‍ക്കെതിരെ കേസെടുത്തു

Story Dated: Tuesday, December 30, 2014 02:58കൂത്തുപറമ്പ്‌:സി.പി.എം -ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കാഞ്ഞിലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന്‌ നേരെ ബോംബേറ്‌. മാടമ്പള്ളി കുന്നേല്‍ കുഞ്ഞിരാമന്റെ വീടിനു നേരെയാണ്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബോംബേറു നടന്നത്‌. ബോംബേറില്‍ വീടിന്റെ ചുമരിന്‌ വിള്ളല്‍ സംഭവിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ രാഹുലിനെ ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ബോംബേറ്‌. മര്‍ദ്ദനത്തില്‍...

ഏ ആര്‍ റഹ്മാന്‍ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ ജ്വല്ലറി പരസ്യം

സംഗീതസംവിധായകന്‍ ഏ ആര്‍ റഹ്മാന്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ തെന്നിന്ത്യന്‍ പരസ്യം. അതും മലയാളത്തില്‍. മലയാളിയായ ഗോപിനാഥ മേനോന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന സുല്‍ത്താന്‍ഗോള്‍ഡിന്റെ പരസ്യചിത്രത്തിലാണ് റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് റഹ്മാന്‍ ഒരു കേരളീയ സ്ഥാപനത്തിന്റെ ഒരു ബ്രാന്‍ഡ് അംബാസിഡറാവുന്നത്. ഓസ്‌കറിനും ഡോക്ടറേറ്റിനു ശേഷം റഹ്മാന്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പരസ്യചിത്രവുമാണിത്.സ്വര്‍ണക്കടയുടെ പരസ്യമാണെങ്കിലും സ്ത്രീധനവിരുദ്ധ...

നാല് ചിത്രങ്ങളുമായി 2015 ആഘോഷിക്കാന്‍ എല്‍.ജെ ഫിലിംസ്‌

ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ ബാനറായ എല്‍.ജെ ഫിലിംസ് 2015 ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശനത്തിക്കുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക്, ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി, ലാല്‍ജോസിന്റെ നീന, മൊഹ്‌സിന്‍ പരാരിയുടെ കെ എല്‍ 10 - പത്ത് എന്നിവയാണ് എല്‍.ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുക. ഇതില്‍ ജനുവരി 23ന് മറിയംമുക്ക് തിയേറ്ററുകളിലെത്തും.ക്ലാസ്‌മേറ്റ്‌സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ രചയിതാവായ ജെയിംസ് ആല്‍ര്‍ട്ട്...