121

Powered By Blogger

Tuesday, 30 December 2014

വിജയലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്‌ക്കായില്ല; പരമ്പര ഓസ്‌ട്രേലിയക്ക്‌ തന്നെ









Story Dated: Tuesday, December 30, 2014 02:06



mangalam malayalam online newspaper

മെല്‍ബണ്‍: ഓസീസിനുമുന്നില്‍ ഇന്ത്യ വീണ്ടും മുട്ടുമടക്കി. ഹോം ഗ്രൗണ്ടില്‍ കാണിക്കുന്ന ഒരു ശൗര്യവും പുറത്തെടുക്കാതെയാണ്‌ ഇന്ത്യ ഓസീസിനോട്‌ അടിയറവു പറഞ്ഞത്‌. കോഹ്ലിയുടെയും രഹാനെയുടെയും മികച്ച പ്രകടനമാണ്‌ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യയെ സമനിലയില്‍ എത്തിച്ചത്‌. എന്നാല്‍, ഓസീസ്‌ മുന്നോട്ട്‌ വെച്ച 384 റണ്‍സ്‌ പിന്തുടര്‍ന്ന ഇന്ത്യക്ക്‌ 174 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളൂ. ഇതിനിടെ ആറ്‌ വിക്കറ്റും നഷ്‌ടമായിരുന്നു.


കോഹ്ലിയ്‌ക്കും രഹാനയ്‌ക്കും മാത്രമാണ്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയില്‍ തിളങ്ങാനായത്‌. ആദ്യ ഇന്നിംഗ്‌സില്‍ കോഹ്ലിയും(169), രഹാനെയും(147) സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ കോഹലി 54 ഉം, രഹാനെ 48ഉം റണ്‍സ്‌ വീതം നേടി.


അഞ്ചാം ദിവസം 271ന്‌ ഏഴ്‌ എന്ന നിലയിലാണ്‌ ഓസീസ്‌ കളി പുനരാരംഭിച്ചത്‌. ഒരു റണ്‍സ്‌ അകലെ മാര്‍ഷിന്‌ സെഞ്ചുറി നഷ്‌ടമായി. 99 ല്‍ നില്‍ക്കെ മാര്‍ഷിനെ കോഹ്ലി റണ്‍ഔട്ട്‌ ആക്കുകയായിരുന്നു. ഹാരിസ്‌ 21 റണ്‍സിന്‌ ഷാമിയുടെ പന്തില്‍ ധോണിക്ക്‌ ക്യാച്ച്‌ നല്‍കി പുറത്തായി. ഇന്ത്യക്ക്‌ വേണ്ടി യാദവ്‌, ഷാമി, ഇഷാന്ത്‌, അശ്വിന്‍ തുടങ്ങിയവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം നേടി.


വിജയ്‌(11), ധവാന്‍(0), രാഹുല്‍(1), കോഹ്ലി(54), പൂജാര(21), കോഹ്ലി(54), രഹാനെ(48) തുടങ്ങിയവരുടെ വിക്കറ്റാണ്‌ ഇന്ത്യക്ക്‌ നഷ്‌ടമായത്‌. ഓസ്‌ട്രേലിയക്ക്‌ വേണ്ടി ഹാരിസ്‌, ജോണസന്‍, ഹസല്‍വുഡ്‌ തുടങ്ങിയവര്‍ രണ്ടു വിക്കറ്റു വീതം നേടി. ഒന്നും രണ്ടും മത്സരങ്ങള്‍ ഓസീസ്‌ ജയിച്ചിരുന്നു.










from kerala news edited

via IFTTT