121

Powered By Blogger

Tuesday, 30 December 2014

ജീവിത വിജയം നേടിയ വനിതകള്‍ക്ക് അവാര്‍ഡ്








ടൊറോന്റോ : ഡാന്‍സിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ് ഡാം സല്‍സ് എന്ന നോണ്‍ പ്രോഫിറ്റ് പ്രസ്ഥാനം വര്‍ഷം തോറും നല്‍കാറുള്ള 'ജീവിത വിജയം നേടിയ വനിതകള്‍ക്ക് നല്‍കുന്ന അവാര്‍ഡിനുള്ള '( ഉഉ ണീാലി അരവശല്‌ലൃ െഅംമൃറ 2015) നോമിനേഷനുകള്‍ ക്ഷണിച്ചു.


ഡിസംബര്‍ 31 ആണ് നോമിനേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി.


കല, സാഹിത്യം, നേതൃത്വം, രാഷ്ട്രീയം, ബിസിനസ്, മീഡിയ, സ്വയം തൊഴില്‍, ചാരിറ്റി, വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര സാങ്കേതികവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും വിജയം കൈവരിച്ച 12 വനിതകളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. സ്വന്തം കര്‍മ്മമണ്ഡലത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച് ജീവിത വിജയം നേടിയ സ്ത്രീകളെ നിങ്ങള്‍ക്ക് അറിയുകയും, അവര്‍ക്ക് ഒരു അംഗീകാരം ലഭിക്കേണ്ടത് ഒരു ആവശ്യമെന്ന് നിങ്ങള്‍ക്ക് തോന്നുകയും ചെയ്യുന്നെങ്കില്‍, ഉടന്‍ തന്നെ അവരുടെ പേര് അവാര്‍ഡിനായി നിര്‍ദേശിക്കാവുന്നതാണ്. അതിനായി, അവരുടെ അറിവോടെ അവരെക്കുറിച്ചുള്ള ഒരു ലഘുവിവരണവും ഫോട്ടോയും സഹിതം ഓണ്‍ ലൈനില്‍ നോമിനേഷന്‍ പൂരിപ്പിച്ച് അയയ്ക്കുക.


മാര്‍ച്ച് 8 ന് ഓക് വില്ലിലുള്ള ദി മീറ്റിംഗ് ഹൗസില്‍ നടക്കുന്ന 'ഇന്റര്‍ നാഷണല്‍ വിമന്‍സ് ഡേ ' ആഘോഷങ്ങളോടനുബന്ധിച്ച് ഫെ ഡറല്‍ പ്രൊവിഷ്യല്‍ മന്ത്രിമാരും, ഒന്റാരിയോ പ്രീമിയറും പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


വെബ്‌സൈറ്റ് www.ddshows.com





വാര്‍ത്ത അയച്ചത് : ജൈസണ്‍ മാത്യു










from kerala news edited

via IFTTT