വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
Posted on: 30 Dec 2014
ദോഹ: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നാട്ടിലും ഖത്തറിലും നിരവധി അവസരങ്ങള്‍ ഉണ്ടെന്ന് അഡ്വ.ഇസ്സുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍ ഉപഘടകങ്ങളായ സിഐഎസ്, ഇന്‍സൈറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്‍സൈറ്റ് ലീഡര്‍ഷിപ്പ് സെഷന്‍ സന്‍ജബീല്‍ മിസ്‌രി, മഹ്‌റുഫ് അരക്കിണര്‍ എന്നിവര്‍ നിയന്ത്രിച്ചു. സിഐഎസ് ജൂനിയര്‍ വിഭാഗം ലൈഫ്‌ലൈന്‍ പ്രോഗ്രാമിന് മശ്ഹൂദ് തിരുത്തിയാട് നേതൃത്വം നല്‍കി. സബ്ജൂനിയര്‍ വിഭാഗം നമ്മള്‍ തമ്മില്‍ ചര്‍ച്ചയില്‍ നൗഷാദ് പയ്യോളി അവതാരകനായിരുന്നു. കിഡ്‌സ് വിഭാഗം ഗെയിംസ് അമീര്‍ ഷാജി നിയന്ത്രിച്ചു. മോറല്‍ സ്റ്റഡി സെഷനില്‍ ഫസലുറഹ്മാന്‍ മാസ്റ്റര്‍, സഈദ് തളിയില്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു ഡോ.അബ്ദുല്‍ അഹദ് മദനി ഉദ്ഘാടനം ചെയ്തു. റഷീദലി, അലിചാലിക്കര, ശാഫി കൊച്ചിന്‍ പ്രസംഗിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT