121

Powered By Blogger

Tuesday, 30 December 2014

യുക്മ സൗത്ത് വെസ്റ്റ് റീജിയണലിന് നവനേതൃത്വം








യുക്മ സൗത്ത് വെസ്റ്റ് റീജിയണലിന് നവനേതൃത്വം


Posted on: 30 Dec 2014







ബേസിംഗ് സ്‌റ്റോക്ക്: അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യുക്മ ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീജിയനുകളില്‍ ആരംഭിച്ചു. ബേസിംഗ് സ്‌റ്റോക്കില്‍ വച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെ ജനറല്‍ ബോഡി യോഗത്തില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പതിമൂന്ന് അസോസിയേഷനുകള്‍ ആണ് യുക്മ സൗത്ത് വെസ്റ്റ് റീജിയനിലുള്ളത്. നാഷണല്‍ എക്‌സിക്യുട്ടീവ് മെംബറായി ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള ടിറ്റോ തോമസ് മത്സരിച്ച് വിജയിച്ചപ്പോള്‍ പ്രസിഡന്റായി സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള സുജു ജോസഫും, സെക്രട്ടറിയായി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള കെ.എസ്. ജോണ്‍സനും, ട്രഷററായി ഗ്ലോസസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള എബിന്‍ ജോസും, വൈസ് പ്രസിഡന്റായി ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തില്‍ നിന്നുള്ള വര്‍ഗീസ് കെ. ചെറിയാനും, ജോയിന്റ് സെക്രട്ടറിയായി ന്യൂബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള മനോജ് രാമചന്ദ്രനും, ജോയിന്‍റ് ട്രഷറര്‍ ആയി യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോണ്‍ ജോസഫും, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള സോബന്‍ ബാബുവും, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ആന്‍ഡോവര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ബിനു ജോസും, നഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി ബേസിംഗ് സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള രാജേഷ് തമ്പിയും, ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ആയി ബാന്‍ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള ജെറി ഹ്യൂബര്‍ട്ടും, ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ഡോര്‍സെറ്റ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനീഷ് ജോര്‍ജ്ജും ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

യുക്മ നാഷണല്‍ ഇലക്ഷന്‍ ജനുവരി 24ന് ബര്‍മിംഗ്ഹാമില്‍ വച്ചായിരിക്കും നടക്കുക. യുക്മയിലെ എല്ലാ രീജിയനുകളില്‍ നിന്നുമുള്ള പ്രതിനിധികളെ സ്വീകരിക്കാനും ഭാവി ഭരണസമിതിയെ തിരഞ്ഞെടുക്കാനുമുള്ള ആവേശത്തിലാണ് ബര്‍മിംഗ്ഹാം. പുതിയ റീജിയണല്‍ ഭാരവാഹികളെ യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.




വാര്‍ത്ത അയച്ചത് : ബിന്‍സു ജോണ്‍













from kerala news edited

via IFTTT