Story Dated: Tuesday, December 30, 2014 02:04
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രേ മോഡിയുടെ സംസ്‌ഥാനത്തെ പോലീസ് സേനയ്‌ക്ക് ഇനി ഹാര്‍ലി ഡേവിസന്‍ ബൈക്കുകളുടെ ആഡംബരവും. ഗുജറാത്തിലെ പോലീസ് സേനക്ക് ഉടന്‍ ഹാര്‍ലി ഡേവിസന്റെ 'സ്‌ട്രീറ്റ്-750', സൂപ്പര്‍ലോ' ബൈക്കുകളുടെ സഹായവും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്.
ജനുവരിയില്‍ നടക്കുന്ന 'വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റി'നു വേണ്ടിയാണ് ലോകോത്തര ബൈക്കുകള്‍ വാങ്ങുന്നത്. ഇവ ഗാന്ധിനഗറില്‍ നടക്കുന്ന ഉച്ചകോടിക്ക് എത്തുന്ന വിവിഐപികള്‍ക്ക് അകമ്പടിസേവിക്കും. ഉച്ചകോടിക്ക് ശേഷം ബൈക്കുകള്‍ സംസ്‌ഥാനത്തെ വിവിധ പോലീസ് വകുപ്പുകള്‍ക്ക് കൈമാറും. അതോടെ രാജ്യത്ത് ആദ്യമായി പോലീസ് സേനയ്‌ക്ക് ഹാര്‍ലി ഡേവിസന്‍ നല്‍കുന്ന ആദ്യ സംസ്‌ഥാനമെന്ന ബഹുമതിയും ഗുജറാത്ത് സ്വന്തമാക്കും. എന്നാല്‍ സംസ്‌ഥാനം എത്ര ബൈക്കുകള്‍ വാങ്ങുമെന്ന് വ്യക്‌തമല്ല.
ഹാര്‍ലി ഡേവിസന്‍ ഇന്ത്യയില്‍ ഇറക്കുന്ന ഏറ്റവും വിലകുറഞ്ഞ ബൈക്കുകളാണ് സ്‌ട്രീറ്റ്-750' ശ്രേണി. ഇതിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 4.1 ലക്ഷം രൂപയാണ്. സൂപ്പര്‍ലോ മോഡലിന് 5.71 ലക്ഷം രൂപയാണ് വില.
from kerala news edited
via IFTTT