121

Powered By Blogger

Tuesday, 30 December 2014

സ്വാഗതസംഘം രൂപീകരിച്ചു







ദോഹ: ഇസ്ലാഹി മദ്രസ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് സ്വാഗതസംഘം രൂപീകരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാഹി മദ്രസയുടെ സില്‍വര്‍ ജൂബിലി ആഘോഷം 2015 ജനുവരി അവസാന വാരം നടക്കും. ആഘോഷത്തിന്റെ ഭാഗമായി സാഹിത്യമത്സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, കലാവിരുന്ന്, പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രമുഖ വ്യക്തികള്‍ അതിഥികളായി പങ്കെടുക്കും.

സ്വാഗതസംഘം ഭാരവാഹികളായി കെ മുഹമ്മദ് ഈസ (മുഖ്യരക്ഷാധികാരി), കബീര്‍ അല്‍ അന്‍സാരി, ഡോ. അബ്ദുല്‍ അഹദ് മദനി, അസ്ഗറലി ഫ്ലോറന്‍സ, ശുക്കൂര്‍ കിനാലൂര്‍, ബാബു ചെറുവണ്ണൂര്‍, യു മുഹമ്മദ് ഹുസൈന്‍, നിഅ്മത്തുല്ല കോട്ടക്കല്‍, ഖലീല്‍ എം ഇ എസ്, അഹമ്മദ് അന്‍സാരി (രക്ഷാധികാരി), മുഖ്താര്‍ യമഹ (ചെയര്‍മാന്‍), ഒ.അബ്ദുല്ല ഹുസൈന്‍, കെ.എന്‍.സുലൈമാന്‍ മദനി, ജി.പി കുഞ്ഞാലിക്കുട്ടി, എന്‍ജിനീയര്‍ ഷാഹുല്‍, ആലി ചാലിക്കര (വൈസ് ചെയര്‍മാന്‍), ടി.അബൂബക്കര്‍ ഫാറൂഖി നന്മണ്ട (ജന. കണ്‍വീനര്‍), അബ്ദുള്‍ ലത്തീഫ് മാട്ടൂല്‍, മുനീര്‍ സലഫി, ശമീം കൊയിലാണ്ടി (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി അബ്ദുറഹീം മാസ്റ്റര്‍ (പ്രോഗ്രാം), സി.കെ ശരീഫ്, ഹൈദറലി കാവറോടി (ഫിനാന്‍സ്), അഡ്വ. ഇസ്മയില്‍ നന്മണ്ട, സിറാജ് ഇരിട്ടി (സോവനീര്‍), എം.എ റസാക്ക്, പി ഇസെഡ് വഹാബ് (സ്റ്റേജ് ആന്റ് അക്കമഡേഷന്‍), ഷാജി അരീക്കോട് (ലൈറ്റ് ആന്റ് സൗണ്ട്), അബ്ദുറഹ്മാന്‍ സലഫി, സലീം മത്രംകോട് (വീഡിയോ ആന്റ് ഫോട്ടോഗ്രഫി), മുഹമ്മദലി വക്‌റ, ഷാഹുല്‍ ഹമീദ് നന്മണ്ട (പബ്ലിസിറ്റി പ്രസ് ആന്റ് മീഡിയ), അബ്ദുല്ലക്കുട്ടി അരീക്കോട്, അബ്ദുല്‍ ജലീല്‍ പുത്തന്‍പള്ളി (ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ്), റിയാസ് വാണിമേല്‍ (വളണ്ടിയര്‍), ത്വാഹിറ അബ്ദുല്‍ വഹാബ്, സൈനബ ടീച്ചര്‍ (ലേഡീസ് വിംഗ്) എന്നിവയേരും തിരഞ്ഞെടുത്തു. സ്വാഗതസംഘം യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, അഹമ്മദ് അന്‍സാരി, റഹീം മാസ്റ്റര്‍, ടി അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.











from kerala news edited

via IFTTT