Story Dated: Tuesday, December 30, 2014 01:10
ലണ്ടന്‍: എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായതിനു പിന്നാലെ ഒരു ചൈനീസ് ബ്ലോഗറിന്റെ പോസ്‌റ്റ് ലോകമെമ്പാടും ചര്‍ച്ചാവിഷയമാവുന്നു. വിമാനം അപ്രത്യക്ഷമാവുന്നതിന് കൃത്യം 13 ദിവസം മുന്‍പ് നടത്തിയ പ്രവചനമാണ് ഓണ്‍ലൈന്‍ സമൂഹത്തെ അത്ഭുതപ്പെടുത്തുന്നത്.
വിമാനം 'കറുത്ത കൈ' എന്ന നിഴല്‍ സംഘടന തകര്‍ക്കുമെന്നായിരുന്നു പ്രവചനം. ഇതേകുറിച്ചുളള 39 പോസ്‌റ്റുകള്‍ ലക്ഷക്കണക്കിന് ആളുകളാണ് സന്ദര്‍ശിച്ചിരിക്കുന്നത് . 162 യാത്രക്കാരുമായി പോയ എ 320-200 വിമാനം മുന്‍പ് അപകടത്തില്‍ പെട്ട എംഎച്ച് 17 എംഎച്ച് 370 വിമാനങ്ങളെ ഹൈജാക്ക് ചെയ്‌ത് തകര്‍ത്ത നിഴല്‍ സംഘടന തന്നെ തകര്‍ക്കുമെന്നായിരുന്നു പ്രവചനം.
എയര്‍ ഏഷ്യ കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന പോസ്‌റ്റ് അത്ഭുതത്തോടെ കാണുന്നവര്‍ക്കൊപ്പം നിസ്സാരവല്‍ക്കരിക്കുന്നവരും കുറവല്ല. വിമാനം കാണാതായ ഉടന്‍ എഡിറ്റു ചെയ്‌ത ബ്ലോഗായിരിക്കുമിതെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. മറ്റുചിലരാവട്ടെ ബ്ലോഗര്‍ ചൈനീസ് സൈനികോദ്യോഗസ്ഥനായിരിക്കുമെന്ന നിഗമനത്തിലാണ്.
from kerala news edited
via IFTTT