121

Powered By Blogger

Tuesday, 30 December 2014

ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ്‌ ടി.ഇ വാസുദേവന്‍ അന്തരിച്ചു









Story Dated: Tuesday, December 30, 2014 07:52



mangalam malayalam online newspaper

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ടി.ഇ വാസുദേവന്‍(98) അന്തരിച്ചു. കൊച്ചി പമ്പള്ളി നഗറിലെ വസതിയില്‍ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യകാല നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. പ്രഥമ ജെ.സി ദാനിയല്‍ പുരസ്‌ക്കാര ജേതാവാണ്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി അദ്ദേഹം ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. 1950കളോടെ ജയമാരുതി എന്ന പേരില്‍ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം അമ്പതിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചു.


1953ല്‍ പുറത്തിറങ്ങിയ ആശാദീപമാണ്‌ അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച ചിത്രം. 1987ല്‍ പുറത്തിറങ്ങിയ കാലം മാറി കഥ മാറി എന്ന ചിത്രമാണ്‌ നിര്‍മ്മാതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രം. ലോട്ടറി ടിക്കറ്റ്‌, കോട്ടയം കൊലക്കേസ്‌, ഭാര്യമാര്‍ സൂക്ഷിക്കുക, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടില്‍ ഒരു മലയാളി, ഫുട്‌ബോള്‍ ചാമ്പ്യന്‍, എഴുതാത്ത കഥ, പ്രിയംവദ തുടങ്ങിയവയാണ്‌ അദ്ദേഹം നിര്‍മിച്ച ഹിറ്റ്‌ ചിത്രങ്ങള്‍. കൊച്ചിന്‍ എക്‌സ്‌പ്രസ്‌, കണ്ണൂര്‍ ഡീലക്‌സ്‌, ഡെയ്‌ഞ്ചര്‍ ബിസ്‌കറ്റ്‌ എന്നീ ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റെ സംഭാവനയാണ്‌.


സേതുമാധവന്‍ സംവിധാനം ചെയ്‌ത സ്‌ഥാനാര്‍ഥി സാറാമ്മ, രാമു കാര്യാട്ട്‌ സംവിധാനം ചെയ്‌ത മായ, ശശികുമാര്‍ സംവിധാനം ചെയ്‌ത എല്ലാം നിനക്കുവേണ്ടി, ഹരിഹരന്‍ സംവിധാനം ചെയ്‌ത മധുരപ്പതിനേഴ്‌, കുടുംബം ഒരു ശ്രീകോവില്‍, കൃഷ്‌ണന്‍ നായര്‍ സംവിധാനം ചെയ്‌ത മൈലാഞ്ചി, മണിയറ, മണിത്താലി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.


പില്‍ക്കാലത്ത്‌ മലയാളത്തില്‍ പ്രശസ്‌തരായ പല തിരക്കഥാകൃത്തുക്കളും സംവിധായകരും നടീനടന്‍മാരും സംഗീത സംവിധായകരും രംഗപ്രവേശം ചെയ്‌തത്‌ ടി.ഇ വാസുദേവന്റെ ചിത്രങ്ങളിലൂടെയായിരുന്നു.










from kerala news edited

via IFTTT