121

Powered By Blogger

Tuesday, 30 December 2014

ചരമം - കുര്യന്‍ സി. കുര്യന്‍ (ഷിക്കാഗോ)









ഷിക്കാഗോ: ഷിക്കാഗോയില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിയ കുര്യന്‍ കൊപ്രയില്‍ കുര്യന്‍ (കുര്യച്ചായന്‍-86) അന്തരിച്ചു. മണര്‍കാട് പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ ഫീല്‍ഡ് മാനേജര്‍ ആയിരുന്നു.

ഭാര്യ അന്നമ്മ, മക്കള്‍: ഷീല, ഷീബ, ഉഷ, ഷാജി, ഷിബു, മരുമക്കള്‍- ജോണ്‍ ജോസഫ്, എബി ജോസഫ്, തോമസ് ബയിലി, സച്ചു കുര്യന്‍, ലത കുര്യന്‍ (എല്ലാവരും ഷിക്കാഗോയില്‍) സഹോദരങ്ങള്‍ സി. കെ. തോമസ്, അന്നമ്മ ജയിംസ്, ആനീ ജോര്‍ജ് (ഷിക്കാഗോ).

ഡിസംബര്‍ 30 ന് വൈകീട്ട് 4 മണി മുതല്‍ 9 മണി വരെ പാര്‍ക്ക് റിഡ്ജിലുള്ള സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ചില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. (306 South Prospect Ave, Park Ridge).


ഡിസംബര്‍ 31-ന് രാവിലെ 10 മണിക്ക് സെന്റ് മാര്‍ക്ക് സി.എസ്.ഐ ചര്‍ച്ചില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഡസ്‌പ്ലെയിന്‍സിലുള്ള റിഡ്ജ് വുഡ് മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്. (9900 North Milwaukee, Desplains)



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഷിബു കുര്യന്‍ - 630 805 3295











from kerala news edited

via IFTTT