121

Powered By Blogger

Tuesday, 14 December 2021

വിപണിയില്‍ നഷ്ടംതുടരുന്നു: വിലക്കയറ്റഭീഷണിയില്‍ കരുതലെടുത്ത് നിക്ഷേപകര്‍ | Opening

മുംബൈ: വിപണിയിൽ ദുർബലാവസ്ഥ തുടരുന്നു. ഉപഭോക്തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസർവിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമായതിനാൽ നിരക്ക് ഉയർത്തുന്നതുൾപ്പടെയുള്ളവ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 57,9994ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.24ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3IKa2A1
via IFTTT

Related Posts:

  • സ്വര്‍ണവില പവന് 200 രൂപകൂടി 37,800 രൂപയായിസംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ദിനങ്ങളിൽ ഇടിഞ്ഞതിനുശേഷം ചൊവാഴ്ച നേരിയതോതിൽ വർധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്… Read More
  • സെന്‍സെക്‌സില്‍ 81 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 81 പോയന്റ് നേട്ടത്തിൽ 38,982ലും നിഫ്റ്റി 29.90 പോയന്റ് ഉയർന്ന് 11,500ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1101 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 507 ഓഹരികൾ നഷ്ടത്തിലുമാണ്. 7… Read More
  • 800 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 39,440 രൂപയായിഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ … Read More
  • സെന്‍സെക്‌സ് 394 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 394 പോയന്റ് താഴ്ന്ന് 38,220.39ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 11,312.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, … Read More
  • രാജ്യമൊട്ടാകെ ഭൂമിവാങ്ങി വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതിവാഹന വിപണിയിൽ ആധിപത്യമുറപ്പിക്കാൻ മാരുതി രാജ്യമൊട്ടാകെ ഏക്കർകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ ഡീലറുടെ നേതൃത്വത്… Read More