121

Powered By Blogger

Friday, 9 April 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയായി

തുടർച്ചയായ ദിവസങ്ങളിൽ മുന്നേറ്റംനടത്തിയ സ്വർണവില ശനിയാഴ്ച നേരിയതോതിൽ കുറഞ്ഞു. സംസ്ഥാനത്ത് പവന്റെ വില 80 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ട്രഷറി ആദായത്തിൽ നേരിയ കുറവുണ്ടായത് സ്വർണംനേട്ടമാക്കി. ഒരാഴ്ചക്കിടെ 1.5ശതമാനമായിരുന്നു സ്വർണവിലയിലെ വർധന. കഴിഞ്ഞദിവസം നേരിയതോതിൽ വിലയിടിയുകയുംചെയ്തു.

from money rss https://bit.ly/3mBTnUl
via IFTTT

എണ്ണയില്ലാത്ത വറവ്: യുവ എൻജിനീയർമാർക്ക് 20 ലക്ഷം സമ്മാനം

തൃശ്ശൂർ:എണ്ണയില്ലാതെ ചിപ്സ് വറുക്കുന്ന സംരംഭം ചെലവ് കുറച്ച് നിർമിച്ച യുവ എൻജിനീയർമാർക്ക് കേരള കാർഷിക സർവകലാശാലയുടെ അഗ്രി ഇൻകുബേറ്റർ വഴി 20 ലക്ഷത്തിന്റെ സമ്മാനം. എൻജിനീയർമാരായ ജിതിൻകാന്തും കെ.കെ. അഭിലാഷും ജോലി ഉപേക്ഷിച്ചാണ് ഇതു തുടങ്ങിയത്. പുനരുപയോഗിച്ച എണ്ണയിലൂടെ പിടിപെടുന്ന അർബുദത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗംകൂടിയാണിതെന്ന് അവർ പറയുന്നു. കുടുംബശ്രീയിലെ 150 പേർക്ക് സ്ഥിരം തൊഴിലവസരത്തിനും ഇത് കാരണമായി. ജിതിൻകാന്ത് കോഴിക്കോട്സോഫ്റ്റ്വേർ എൻജിനീയറും അഭിലാഷ് വിദേശത്ത് ഇലക്ട്രിക്കൽ എൻജിനീയറുമായിരുന്നു. ഇരുവരും, കൂട്ടുകാരന്റെ ബന്ധുക്കളെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയതാണ് വഴിത്തിരിവായത്. ചിപ്സും മറ്റു വറവിനങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളികളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പുനരുപയോഗിച്ച എണ്ണയുടെ ഉപയോഗമാണെന്ന് ഡോക്ടർ പറഞ്ഞു. എണ്ണ തിളപ്പിക്കാതെതന്നെ പഴം-പച്ചക്കായ ചിപ്സുണ്ടാക്കുന്ന ഇവരുടെ സംരംഭം തിളങ്ങിയത് തൃശ്ശൂരിൽ നടന്ന വൈഗ കാർഷികമേളയിൽ. പുതിയ സംരംഭം കേരള കാർഷിക സർവകലാശാലയുടെ അഗ്രി ഇൻകുബേറ്ററിന്റെ പരിഗണനയിലെത്തിയതാണ് രണ്ടാം വഴിത്തിരിവ്. ഏറ്റവുംനല്ല 20 സംരംഭങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് 20 ലക്ഷം കിട്ടി. അതോടെ ചിപ്സിനാവശ്യമായ വെണ്ടയ്ക്ക നാട്ടിൽത്തന്നെ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചു. 20 ഏക്കറിൽ ഇവർക്കായി 150-ഒാളം കുടുംബശ്രീ അംഗങ്ങൾ വെണ്ടയ്ക്ക കൃഷിചെയ്യുന്നുണ്ട്. വിത്തുകൾ ഇവർ കുടുംബശ്രീ അംഗങ്ങൾക്ക് നൽകും. ഉത്പന്നം എടുക്കും. ക്രിംസ് വാക്വം ഫ്രൈഡ് ചിപ്സ് എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ ഇന്ത്യയിലും വിദേശത്തുെമത്തുന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് മുപ്പത്തിരണ്ടുകാരനായ ജിതിൻകാന്ത്. വടകരക്കാരനാണ് മുപ്പത്താറുകാരനായ അഭിലാഷ്.

from money rss https://bit.ly/2PJ5FyB
via IFTTT

സെൻസെക്‌സ് 154 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,850ന് താഴെയെത്തി

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളോടൊപ്പം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽകൂടിയതും വാക്സിൻ വിതരണത്തിലെ തടസ്സവുമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 155 പോയന്റ് നഷ്ടത്തിൽ 19,591 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് താഴ്ന്ന് 14,835 നിലവാരത്തിലുമെത്തി. ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഫാർമ സൂചിക മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവും. മെറ്റൽ, ഇൻഫ്ര, ഓട്ടോ സൂചികകൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3uElRQu
via IFTTT

കാലാവധി കഴിഞ്ഞാൽ സീനിയർ സിറ്റിസൺ സ്‌കീമിലെ നിക്ഷേപം പുതുക്കിയിടാൻ കഴിയുമോ?

വിരമിച്ചശേഷം ലഭിച്ചതുക സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അഞ്ചുവർഷക്കാലാവധി പൂർത്തിയാകാറായി. മൂന്നുവർഷത്തേയ്ക്കുകൂടി നീട്ടാൻകഴിയുമെന്ന് അറിഞ്ഞു. അതുകഴിഞ്ഞാൽ പണംപിൻവലിക്കേണ്ടിവരുമോ? അല്ലെങ്കിൽ നിക്ഷേപം പുതുക്കിയിടാൻ കഴിയുമോ? അത്യാവശ്യംവന്നാൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാൻ പറ്റുമോ? കൃഷ്ണകുമാർ, വർക്കല. അഞ്ചുവർഷംകഴിഞ്ഞാൽ മൂന്നുവർഷത്തേയ്ക്കുകൂടി നിക്ഷേപകാലാവധി നീട്ടാൻ കഴിയും. അതുകഴിഞ്ഞാൽ നിക്ഷേപം പുതുക്കാൻ കഴിയില്ല. അക്കൗണ്ട് ക്ലോസ്ചെയ്ത് പണം പിൻവലിക്കേണ്ടിവരും. എന്നിരുന്നാലും വീണ്ടും നിക്ഷേപം നടത്താനുള്ള അവസരമുണ്ട്. അതായത് പുതിയതായി സീനിയർ സിറ്റിസൺ സേവിങ്സ് അക്കൗണ്ട് തുടങ്ങി വീണ്ടും നിക്ഷേപം നടത്താമെന്ന് ചുരുക്കം. അങ്ങനെയിടുന്നതിന്റെയും കാലാവധി അഞ്ചുവർഷമാണ്. വീണ്ടും മൂന്നുവർഷംകൂടി പുതുക്കുകയുംചെയ്യാം. നിലവിലെ വ്യവസ്ഥ പ്രകാരം പരമാവധി 15 ലക്ഷം രൂപയാണ് ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കുന്നതിന് ഉപാധികളുണ്ട്. ഒരുവർഷംകഴിഞ്ഞാൽ നിക്ഷേപം തിരിച്ചെടുക്കാൻ അനുവദിക്കുന്നുണ്ട്. നിക്ഷേപത്തിൽനിന്ന് പിഴയായി 1.5ശതമാനം കിഴിവ് ചെയ്തശേഷമുള്ള തുകയാകും നൽകുക. രണ്ടുവർഷം കഴിഞ്ഞാശേഷമാണ് പിൻവലിക്കുന്നതെങ്കിൽ പിഴതുക ഒരുശതമാനംമാത്രമാണ്. ഉദാഹരണത്തിന്, 15 ലക്ഷം രൂപ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ. രണ്ടുവർഷംകഴിഞ്ഞ് അത്യാവശ്യംവന്നാൽ പണംതിരിച്ചെടുക്കേണ്ടിവന്നാൽ ഒരുശതമാനംതുക, അതായത് 15,000 രൂപ കിഴിച്ചശേഷം 14,85,000 രൂപയാകും തിരികെ ലഭിക്കുക.

from money rss https://bit.ly/3s13RxW
via IFTTT

റിസർവ് ബാങ്കിന്റെ ഇടപെടൽ: സർക്കാർ ബോണ്ടുകളുടെ ആദായംകുറയുന്നു

മൂന്നാം ദിവസവും ഇടിവുണ്ടായതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാവിലത്തെ വ്യാപാരത്തിനിടെ 10 വർഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ ആദായം 5.97ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 6.03ശതമാനത്തിൽനിന്ന് അഞ്ച് ബേസിസ് പോയന്റിന്റെ കുറവാണുണ്ടയത്. കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇതിനുമുമ്പ് ആദായനിരക്ക് ഈ നിലവാരത്തിലെത്തിയത്. ആർബിഐയുടെ ബോണ്ട് വാങ്ങൽ പ്രഖ്യാപനം വന്നശേഷം 22 ബേസിസ് പോയന്റിന്റെ കുറവാണുണ്ടായത്. 6.19ശതമാനമായിരുന്നു ബുധനാഴ്ചയിലെ നിരക്ക്. വായ്പാനയ പ്രഖ്യാപനത്തിനിടെ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഒരു ലക്ഷം കോടി രൂപയുടെ ബോണ്ട് തിരിച്ചുവാങ്ങൽ നടപടി പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ആദായം കൂടാതെപിടിച്ചുനർത്തി സർക്കാരിന്റെ വൻതോതിലുള്ള കടമെടുക്കലിന് സഹായിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ജൂൺ 30വരെയുള്ള കാലയളവിലാണ് ദ്വീതീയ വിപണിവഴി ഒരു ലക്ഷം കോടി രൂപമൂല്യമുള്ള ബോണ്ടുകൾ ആർബിഐ വാങ്ങുക. ഇതിന്റെ ആദ്യഘട്ടം ഏപ്രിൽ 15നായിരിക്കും. 25,000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാകും വാങ്ങുക. നടപ്പ് സാമ്പത്തികവർഷം തുറന്ന വിപണി ഇടപെടലിലൂടെ (ഒഎംഒ) 4.5-5 ലക്ഷം കോടി രൂപ മൂല്യമുള്ള ബോണ്ടുകളാകും ആർബിഐ വാങ്ങുക. Yields on 10-year government bonds hit two-month lows

from money rss https://bit.ly/3wIwdAo
via IFTTT