121

Powered By Blogger

Tuesday, 31 March 2020

പാഠം 67: വിപണി ഇടിയുമ്പോള്‍ 10%ലേറെ ആദായം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കാം

ബാങ്കുകൾ നിക്ഷേപ പലിശ കുത്തനെ കുറയ്ക്കുന്നു. ലഘു നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഒരുകാലത്തുമില്ലാത്ത രീതിയിൽ താഴുന്നു. ഓഹരി വിപണിയാകട്ടെ എക്കാലെത്തും വലിയ ചാഞ്ചാട്ടത്തിലുമാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകുമെന്ന് ആത്മവിശ്വാസത്തോടെ ഈ പാഠത്തിൽ ആലോചിക്കാം. ലാഭവിഹിതം നൽകുന്ന ഓഹരികൾ അതിനൊരു പരിഹാരമാണ് മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുകയെന്നത്. മികച്ച അടിസ്ഥാനമുള്ള ഓഹരിയായാൽ അവയുടെ വില എക്കാലത്തും ഉയർന്നുകൊണ്ടിരിക്കും. അവയിൽ പലതും പെട്ടെന്നുണ്ടാകുന്ന ആഘാതത്തിൽ ഉലയുന്നവയുമല്ല. എന്നാൽ കോവിഡ് മഹാമാരിയിൽ മികച്ച ഓഹരികളിൽ പലതിനും പിടിച്ചുനിൽക്കാനായില്ല. പല ഓഹരികളുടെയും വില 50ശതമാനത്തിലേറെ താഴെപ്പോയി. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുമെത്തി. ദീർഘകാല ലക്ഷ്യത്തോടെ, മികച്ച അടിസ്ഥാനമുള്ള കൂടുതൽ ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണിത്. പത്തുശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ള നിരവധി ഓഹരികൾ ഇപ്പോൾ താഴ്ന്ന നിലവാരത്തിൽ ലഭ്യമാണ്. മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാൻ പറ്റിയ അവസരമാണ് നിക്ഷേപകർക്ക് മുന്നിലുള്ളത്. മികച്ച മാനേജുമെന്റ്, പ്രവർത്തന ഫലങ്ങളിലെ മികവ്, ലാഭവിഹിതം എന്നിവ നോക്കി ഓഹരികൾ തിരഞ്ഞെടുക്കാം. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ Company Divident per share(Rs) Divident yield(%) Share price 52 week high/low BSE Financial 30 11.63 296 648- 275 IOCL Refineries 9.25 11.05 81 170.75-74.45 NLC India Energy 4.53 10.32 44 72.70-34.95 OIL India Oil Exploration 10.25 12.58 83 189.70-63.50 Polyplex Corporation Chemicals 51 17.30 300 657.30-282.50 PTC India Energy 4.0 10.32 39 78.50-32.40 SJVN ​Energy 2.15 10.36 20 27.75-17.15 REC Financial 11 12.39 89 169.55-78.75 Ucal Fuel Automobile 9 12.38 72 185.10-61.35 Graphite India graphite products 55 41.17 128 479-103.00 *Data as on April 1, 2020. **List is incomplete 10ശതമാനത്തിലേറെ ഡിവിഡന്റ് യീൽഡുള്ളതും അഞ്ചുവർഷം തുടർച്ചായായി ലാഭവിഹിതം നൽകിവരുന്നതുമായ കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലാഭവിഹിതം മുടങ്ങില്ല ഓഹരി വിലയിലെ ചാഞ്ചാട്ടത്തിനിടയിലും ലാഭവിഹിതത്തിന് സാധ്യതയുള്ളതുകൊണ്ട് ഇത്തരം ഓഹരികളിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഓഹരികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുടർച്ചയായി അഞ്ചുവർഷമെങ്കിലും ലാഭവിഹിതം നൽകുന്ന ഓഹരികൾമാത്രം പരിഗണിക്കുക. ഇടയ്ക്കെപ്പോഴെങ്കിലും ലാഭവിഹിതം പ്രഖ്യാപിക്കുന്ന കമ്പനികളിൽനിന്ന് മാറിനിൽക്കുക. കമ്പനിയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെങ്കിൽ നഷ്ടമുണ്ടായേക്കാം. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50x100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ.

from money rss https://bit.ly/3bLcGnx
via IFTTT

ചാഞ്ചാട്ടം തുടരുന്നു: സെന്‍സെകില്‍ 490 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ട്രേഡർമാർ വിറ്റ് ലാഭമെടുക്കുന്നതാണ് വിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 490 പോയന്റ് നഷ്ടത്തിൽ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ രണ്ടുശതമാനവും വാഹന സൂചിക 1.50ശതമാനവും ലോഹം 1.38 ശതമാനവും ഓയിൽ ആന്റ് ഗ്യാസ് 1.55 ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്കി 1.58 ശതമാനവും ഹാങ്സെങ് ഒരുശതമാനവും തയ് വാൻ സൂചിക എട്ടുശതമാനവും കോസ്പി അഞ്ചുശതമാനവും നഷ്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ബ്രിട്ടാനിയ, സീ എന്റർടെയൻമെന്റ്, സിപ്ല, ഗെയിൽ, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, അദാനി പോർട്സ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/3dM5JEQ
via IFTTT

നാസിക്കിലെ ഉള്ളിവിതരണ കേന്ദ്രം അടച്ചു

മുംബൈ: രാജ്യത്തെ എറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിലെ ലസൽഗാവ് ഉള്ളിവിതരണ കേന്ദ്രം അടച്ചു. ഉള്ളിയുടെ മൊത്ത വിതരണകേന്ദ്രമായ ലസൽഗാവിൽ ലേലവും നിർത്തിവെച്ചിട്ടുണ്ട്. ലസൽഗാവ് മേഖലയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്. കേന്ദ്രം അടയ്ക്കണമെന്ന് അഗ്രിക്കൾച്ചർ മാർക്കറ്റിങ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റിക്ക് ലസൽഗാവ് ഉള്ളി വ്യാപാരി സംഘടനയും ചുമട്ടുതൊഴിലാളികളും നേരത്തേ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് അടയ്ക്കുന്നതെന്ന് എ.പി.എം.സി. ലസൽഗാവ് സെക്രട്ടറി നരേന്ദ്ര വദാവനെ പറഞ്ഞു.

from money rss https://bit.ly/2xE9lbr
via IFTTT

മൊറട്ടോറിയം: ക്രെഡിറ്റ് കാർഡുടമകൾ ആശങ്കയിൽ

കൊച്ചി: റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാർഡ് കമ്പനികളിൽ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാർഡുടമകൾ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആർ.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ., ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയിൽ വരും. അതായത് മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് കാർഡ് ഇ.എം.ഐ.യും വായ്പാ തിരിച്ചടവും ഇടപാടുകാർക്ക് മാറ്റിവയ്ക്കാവുന്നതാണ്. പക്ഷെ, ബാങ്കുകളിൽനിന്നും കാർഡ് കമ്പനികളിൽ നിന്നും കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇടപാടുകാർക്ക് തുടർച്ചയായി ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം. അതേസമയം, നിലവിലെ സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകളും മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് സാമ്പത്തികമായി ഉപഭോക്താക്കൾക്ക് കൂടുതൽ ഞെരുക്കം സൃഷ്ടിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് കൈയിൽ കാശുള്ളവർ മൂന്നു മാസത്തേക്ക് തിരിച്ചടവുകൾ മാറ്റിവെക്കുന്നതിനു പകരം അതത് മാസങ്ങളിൽ തുക തിരിച്ചടയ്ക്കുന്നതാണ് നല്ലതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി മാത്രമാണ് മൂന്നു മാസത്തേക്ക് ദീർഘിപ്പിച്ചിട്ടുള്ളത്. ഇതിനുമേലുള്ള പലിശ നിരക്കുകൾ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിരക്കും കൂടി ചേർത്ത് മൂന്നു മാസം കഴിയുമ്പോൾ ഒരുമിച്ച് അടയ്ക്കേണ്ടതായി വരും.

from money rss https://bit.ly/340Ue7P
via IFTTT

മൊറട്ടോറിയം നടപ്പാക്കി പൊതുമേഖലാ ബാങ്കുകൾ

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകൾ മാർഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകൾ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി. അതേസമയം, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയിൽ അക്കൗണ്ടിൽനിന്ന് നേരിട്ട് ഇ.എം.ഐ. അടയ്ക്കുന്നവർക്ക് ആനുകൂല്യം വേണമെങ്കിൽ ഇക്കാര്യം ബാങ്ക് ശാഖകളെ അറിയിക്കണം. ഇ-മെയിൽ, മൊബൈൽ ഫോൺ എന്നിവ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ഇക്കാര്യം അറിയിക്കാം. ബാങ്ക് ശാഖകളിൽ നേരിട്ട് എത്തണമെന്നില്ല. മിക്ക ബാങ്കുകളും ആർ.ബി.ഐ.യുടെ നിർദേശപ്രകാരം ഇ.എം.ഐ.യും പലിശയും പ്രവർത്തന മൂലധനത്തിനുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ മൊറട്ടോറിയം നൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് കാലാവധിയും മൂന്നു മാസം നീട്ടി. ഇതു സംബന്ധിച്ച് ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ഭവന - വാഹന - കാർഷിക വായ്പകൾക്കും ഇതു ബാധകമായിരിക്കും. നിയമപരമായ തടസ്സമുള്ളതിനാൽ സ്വയം ഇ.സി.എസ്. രീതിയിലുള്ള വായ്പാ തിരിച്ചടവ് റദ്ദാക്കില്ലെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ഇളവ് ആവശ്യമുള്ളവർ ബാങ്ക് ശാഖകളെ അറിയിക്കണം. അതേസമയം ഐ.ഡി.ബി.ഐ. ബാങ്ക് മൊറട്ടോറിയം ആവശ്യമില്ലാത്തവർ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, പണ ലഭ്യതയുള്ളവർ കഴിയുമെങ്കിൽ പതിവു രീതിയിൽ വായ്പകൾ തിരിച്ചടയ്ക്കണമെന്നും ബാങ്കുകൾ അഭ്യർഥിക്കുന്നു.

from money rss https://bit.ly/2WWSWJG
via IFTTT

ചരിത്രത്തിലാദ്യമായി ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കുകള്‍ 1.40 ശതമാനംവരെ കുറച്ചു

കൊച്ചി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്.) ഉൾപ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതൽ 1.40 ശതമാനം വരെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സ്മോൾ സേവിങ്സ് സ്കീമുകളുടെ പലിശനിരക്ക് ഏപ്രിൽ ഒന്നിന് കുറയ്ക്കുമെന്ന് മാതൃഭൂമഡോട്ട്കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പി.പി.എഫ്., സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ശതമാനം കുറയും. ഇതോടെ ഇവയുടെ പലിശ യഥാക്രമം 7.1 ശതമാനവും 7.6 ശതമാനവുമായി കുറയും. ദേശീയ സമ്പാദ്യ പദ്ധതിയുടെ പലിശ 1.10 ശതമാനം കുറഞ്ഞ് 6.8 ശതമാനവും കിസാൻ വികാസ് പത്രയുടേത് 0.70 ശതമാനം കുറഞ്ഞ് 6.9 ശതമാനവുമാകും. അഞ്ചു വർഷക്കാലാവധിയുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 1.20 ശതമാനമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇതിന് 7.4 ശതമാനം മാത്രമാകും നേട്ടം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവയുടെ നിരക്ക് ഒരു ശതമാനം മുതൽ 1.4 ശതമാനം വരെയാണ് കുറയുക. പുതിയ നിരക്കുകൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെയാണ് ബാധകം. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ പരിഷ്കരിക്കുന്നത്.

from money rss https://bit.ly/2X0RJkn
via IFTTT

വിപണിയില്‍ ആശ്വാസ റാലി: സെന്‍സെക്‌സ് 1028 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ വിപണിയിൽ ആശ്വാസ റാലി. നിഫ്റ്റി വീണ്ടും 8,600ന് അരികെയെത്തി. സെൻസെക്സ് 1028 പോയന്റും ഉയർന്നു. മാസത്തിന്റെ അവസാന ദിനം മികച്ചനേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 1028.17 പോയന്റ് നേട്ടത്തിൽ 29468.49ലും നിഫ്റ്റി 316.65 പോയന്റ് ഉയർന്ന് 8597.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 767 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ബ്രിട്ടാനിയ, റിലയൻസ്, ഐടിസി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബാജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. എനർജി സൂചിക ഏഴുശതമാനത്തോളം നേട്ടമുണ്ടാക്കി. എഫ്എംസിജി, ലോഹം, ഐടി, ഫാർമ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 2.5ശതമാനവും സ്മോൾ ക്യാപ് 3 ശതമാനവും ഉയർന്നു. ചൈനയിലെ നിർമാണമേഖല സജീവമായതാണ് ഏഷ്യൻ വിപണികളെ തുണച്ചത്. ചൈനയിലെ പിഎംഐ ഫെബ്രുവരിയിലെ 35.7ൽനിന്ന് മാർച്ചിൽ 52 ലേയ്ക്ക് കുതിച്ചത് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നു.

from money rss https://bit.ly/2USErUD
via IFTTT

ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലാകും: യുഎന്‍

കോവിഡ് വ്യാപനത്താൽ ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് യുഎൻ. ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങൾക്കുൾപ്പടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങളെ രക്ഷിക്കാൻ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യുഎൻ വ്യക്തമാക്കി. ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങൾക്ക് രണ്ടുവർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി ഡോളർ മുതൽ മൂന്നു ലക്ഷം കോടി ഡോളർവരെ കുറവുണ്ടാകാം. ആഗോള സാമ്പത്തിക മാന്ദ്യം വികസ്വര രാഷ്ട്രങ്ങളെ വൻതോതിൽ ബാധിക്കുമെങ്കിലും ഇന്ത്യയും ചൈനയും അതിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെടുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

from money rss https://bit.ly/3dJNpvS
via IFTTT

10 പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ നാലാകും: അറിയാം 10 കാര്യങ്ങള്‍

രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ബുധനാഴ്ച നാലായി ചുരുങ്ങും. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്. 2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകൾ ലയിച്ച് നാലാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. 27 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുണ്ടായയിരുന്നത്. 2017ൽ ബാങ്കുകളുടെ എണ്ണം 12ലേയ്ക്ക് ചുരുങ്ങിയിരുന്നു. കോവിഡ് ബാധയുടെ ഭാഗമായി ബാങ്കുകളുടെ ലയനം നീട്ടിവെച്ചേക്കാമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. എന്നാൽ അതിന് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് അറിയാം 10 കാര്യങ്ങൾ 1 ഓറിയന്റൽ ബാങ്ക ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പിഎൻബി. ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്. 2 സിൻഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാകും. 3അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലാണ് ലയിക്കുക. 4ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക. 5 നിക്ഷേപകർ ഉൾപ്പടെയുള്ള ഉപഭോക്താക്കൾ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും. 6ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനാറ ബാങ്ക്, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയാണവ. മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകൾ: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിൻഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 7 ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ആൻഡ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകൾ ബുധനാഴ്ച(2020 ഏപ്രിൽ 1)മുതൽ പഞ്ചാബ് നാഷണൽ ബാങ്കായി മാറും. 8സിൻഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകൾ കാനാറ ബാങ്കായി മാറും. 9 അതുപോലെ അലഹബാജ് ബാങ്ക് ബ്രാഞ്ചുകൾ ഇന്ത്യൻ ബാങ്കായി മാറും. 10 ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യുണിയൻ ബാങ്കായും മാറും. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പിഎൻബി കൈകാര്യം ചെയ്യുന്ന ബിസിനസ് ഇതോടെ 17.94 ലക്ഷം കോടിയാകും. നാലാമത്തെ വലിയ ബാങ്കായ കാനാറ ബാങ്കിന്റെ ബിസിനസ് 15.20 ലക്ഷം കോടിയുടേതാകും. അഞ്ചാമത്തെ വലിയ ബാങ്കായ യൂണിയൻ ബാങ്കിന്റെ ബിസിനസ് 14.59 കോടി രൂപയുടേതാകും. ഏഴാമത്തെ വലിയ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് 8.08 ലക്ഷം കോടി രൂപയുടേതാകും. ഒന്നാമത്തെ വലിയ ബാങ്കായ എസ്ബിഐ കൈകാര്യം ചെയ്യുന്നതാകട്ടെ 52.05 ലക്ഷം കോടിയുടെ ബിസിനസാണ്.

from money rss https://bit.ly/2w0QHdc
via IFTTT