121

Powered By Blogger

Tuesday, 31 March 2020

വിപണിയില്‍ ആശ്വാസ റാലി: സെന്‍സെക്‌സ് 1028 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ വിപണിയിൽ ആശ്വാസ റാലി. നിഫ്റ്റി വീണ്ടും 8,600ന് അരികെയെത്തി. സെൻസെക്സ് 1028 പോയന്റും ഉയർന്നു. മാസത്തിന്റെ അവസാന ദിനം മികച്ചനേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 1028.17 പോയന്റ് നേട്ടത്തിൽ 29468.49ലും നിഫ്റ്റി 316.65 പോയന്റ് ഉയർന്ന് 8597.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 767 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ബ്രിട്ടാനിയ, റിലയൻസ്, ഐടിസി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, സിപ്ല, സീ എന്റർടെയ്ൻമെന്റ്, ബാജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. എനർജി സൂചിക ഏഴുശതമാനത്തോളം നേട്ടമുണ്ടാക്കി. എഫ്എംസിജി, ലോഹം, ഐടി, ഫാർമ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 2.5ശതമാനവും സ്മോൾ ക്യാപ് 3 ശതമാനവും ഉയർന്നു. ചൈനയിലെ നിർമാണമേഖല സജീവമായതാണ് ഏഷ്യൻ വിപണികളെ തുണച്ചത്. ചൈനയിലെ പിഎംഐ ഫെബ്രുവരിയിലെ 35.7ൽനിന്ന് മാർച്ചിൽ 52 ലേയ്ക്ക് കുതിച്ചത് നിക്ഷേപകരിൽ ആത്മവിശ്വാസം പകർന്നു.

from money rss https://bit.ly/2USErUD
via IFTTT