121

Powered By Blogger

Thursday, 16 December 2021

എന്‍.പി.എസില്‍ ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം ?

എൻ.പി.എസിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? അനിൽകുമാർ, സനൂപ്, പാർത്ഥസാരഥി, ശ്രീജിത്ത് വിജയൻ, സഫിയ, ബഷീർ, മുരളി, ലിജോ അബ്രഹാം, സനീഷ്, സൗമ്യ, സുജിത്ത് തുടങ്ങി നിരവധിപേരാണ് ഇതേക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടത്.എൻപിഎസ്-മ്യൂച്വൽ ഫണ്ട്: മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ എത്രതുക നിക്ഷേപിക്കണം? (പാഠം 154)പ്രസിദ്ധീകരിച്ചപ്പോഴാണ് നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടത്. കംപ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ എളുപ്പത്തിൽതന്നെ നേരിട്ട് സിആർഎ എൻപിഎസിൽ അക്കൗണ്ട് തുടങ്ങാനാകും.അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ...

സെന്‍സെക്‌സില്‍ 304 പോയന്റ് നഷ്ടം: നിഫ്റ്റി 17,150ന് താഴെ|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 57,597ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 17,147ലുമാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്....

നേട്ടംതിരിച്ചുപിടിച്ച് വിപണി: ഇന്‍ഫോസിസും റിലയന്‍സും കുതിച്ചു| Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 113.11 പോയന്റ് ഉയർന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്ടത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്ച വിപണിക്കായി. ബജാജ്...

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിലെ ആറ് ശതമാനം ഓഹരികള്‍ എസ്ബിഐ കയ്യൊഴിയുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി. ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി...

ജിയോ ഉപയോഗിക്കുന്നുണ്ടോ? ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

റിലയൻസ് ജിയോ വരിക്കാർക്ക് ഇനി ഒരു രൂപയ്ക്കും ചാർജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാർജ് ചെയ്താൽ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നൽകിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാൻ കഴിയുക. റീച്ചാർജ് സെക്ഷനിൽ വാല്യു പാക്ക് വിഭാഗത്തിൽ അദർ പ്ലാൻസ്-വഴിയാണ് ചാർജ് ചെയ്യാൻ കഴിയുക. കുറഞ്ഞ താരിഫിൽ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ്...