121

Powered By Blogger

Thursday, 16 December 2021

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിലെ ആറ് ശതമാനം ഓഹരികള്‍ എസ്ബിഐ കയ്യൊഴിയുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി. ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളർ(7,600 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളർ)ആണ്. വിപണിയിലെത്തിയാൽ, ലിസ്റ്റ്ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. എച്ച്ഡിഎഫ്സി എംഎഫ്, നിപ്പോൺ ലൈഫ്, യുടിഐ, ആദിത്യ ബിർള തുടങ്ങിയ ഫണ്ട് കമ്പനികളാണ് ഇതിനകം വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.

from money rss https://bit.ly/3dUizCj
via IFTTT

Related Posts:

  • ജിയോ മാര്‍ട്ടില്‍ ഫെസ്റ്റീവ് റെഡി സെയില്‍ഒക്ടോബർ രണ്ട് മുതൽ നാല് വരെ ജിയോ മാർട്ടിൽ ഫെസ്റ്റീവ് റെഡിസെയിൽ. പലവ്യഞ്ജനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, ടോയ്ലറ്ററീസ് എന്നിവയ്ക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫർ ഉണ്ടായിരിക്കും. ജിയോ മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തും ഓഫറുകൾ സ്വന്തമാക്കാം. റില… Read More
  • സെന്‍സെക്‌സില്‍ 262 പോയന്റ് നേട്ടത്തോട തുടക്കംമുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത… Read More
  • സെൻസെക്‌സ് വീണ്ടും 50,000 കടന്നു: നിഫ്റ്റി 14,900ന് മുകളിലുമെത്തിമുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാംദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 50,000 തിരിച്ചുപിടിച്ചു. 380 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,040ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 114 പോയന്റ് ഉയർന്ന് 14,926ലിലുമെത്തി… Read More
  • ആമസോണിനുമേല്‍ ഇ.ഡിയുടെ കുരുക്ക്ഇ-കൊമേഴ്സ് ഭീമനായ ആമസോണിനുമേൽ പിടിമുറുക്കി സർക്കാർ. മൾട്ടി ബ്രാൻഡ് റീട്ടയിൽ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റർചെയ്തു. റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കല… Read More
  • ആകാശ് കോച്ചിങ് ശൃംഖലയെ ബൈജൂസ് ഏറ്റെടുക്കുന്നുകൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്, ഡൽഹി ആസ്ഥാനമായ എൻട്രൻസ് കോച്ചിങ് കമ്പനി ആകാശിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഏതാണ്ട് 7,300 കോടി രൂപയുടേതായിരിക്കും ഇടപാടെന്ന് ആഗോള വാർത്… Read More