121

Powered By Blogger

Monday, 3 August 2020

ഫ്രാങ്ക്‌ളിന്‍ മ്യൂച്വല്‍ ഫണ്ടിന് വീഴ്ചയുണ്ടായാതായി ഓഡിറ്റ് റിപ്പോര്‍ട്ട്: നടപടിയുമായി സെബി

ഫ്രാങ്ക്ളിന് ടെംപിൾടൺ ഏപ്രിൽമാസത്തിൽ പ്രവർത്തനം മരവിപ്പിച്ച ഡെറ്റുഫണ്ടുകളുടെ ഇടപാടുകളിൽ വിഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിയോഗിച്ച ഓഡിറ്റ് സ്ഥാപനമായ ചോക്സി ആൻഡ് ചോക്സിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സെബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. മെയ് മാസത്തിലാണ് ഫോറൻസിക് ഓഡിറ്റ് നടത്താനായി സെബി ചോക്സി ആൻഡ് ചോക്സിയെ നിയോഗിച്ചത്. സെബിയുടെ നിർദേശങ്ങൾ പാലിക്കാതെയാണോ ഫണ്ട് കമ്പനി പ്രവർത്തിച്ചതെന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഓഡിറ്റ് കമ്പനി പരിശോധിച്ചത്. ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉയർന്ന ആദായം നൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. 25,856 കോടി രൂപയാണ് ഈ ഫണ്ടുകളുടെ മൊത്തം ആസ്തി. മൂന്നു ലക്ഷത്തിലേറെപേരാണ് ഈ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കോവിഡ് വ്യപനത്തെതുടർന്ന് നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതാണ് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്നായിരുന്നു എഎംസിയുടെ വിശദീകരണം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോട്ട് ടേം ഇൻകം ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യൂറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയുടെ പ്രവർത്തനമാണ് മരിവിപ്പിച്ചത്. ഈ പദ്ധതികളിൽ തുടർന്നും നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനുമുള്ള അവസരമാണ് നിക്ഷേപകർക്ക് നഷ്ടമായത്.

from money rss https://bit.ly/2EOz9VO
via IFTTT

പാഠം 85: ഇടപാടില്ലാത്ത ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കില്‍ പതിനായിരങ്ങള്‍ നഷ്ടമായേക്കാം

കോവിഡ് വ്യാപനത്തിനിടയിൽ ജോലി നഷ്ടപ്പെട്ടതിനെതുടർന്നാണ് നിത്യജീവിതത്തിനായി നീക്കിവെച്ച ഡെറ്റ് ഫണ്ടിലെ നിക്ഷേപം പിൻവലിക്കാൻ വിനയ മോഹൻ തീരുമാനിച്ചത്. നാലുവർഷംമുമ്പ് ഒറ്റത്തവണയായി നടത്തിയ നിക്ഷേപത്തിന് പത്തുശതമാനത്തിലേറെ ആദായം ലഭിച്ചതായുള്ള സ്റ്റേറ്റുമെന്റ് മ്യൂച്വൽ ഫണ്ട് കമ്പനിയിൽനിന്നുകിട്ടി. രണ്ടുദിവസംകഴിഞ്ഞ് പണംപിൻവലിക്കാനായി ബാങ്കിലെത്തിയപ്പോൾ ശരിക്കും തകർന്നുപോയി. ബാങ്കിൽ ബാലൻസൊന്നുമില്ല. ഇനിയും തുക അങ്ങോട്ട് കൊടുക്കാനുണ്ടത്രെ. നേരത്തെ ജോലി ചെയ്തിരുന്നപ്പോഴുണ്ടായിരുന്ന ശമ്പള അക്കൗണ്ട് വിവരങ്ങളായിരുന്നു മ്യച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയപ്പോൾ നൽകിയിരുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപം പിൻവലിച്ചപ്പോഴും അതേ അക്കൗണ്ടിലേയ്ക്കാണ് പണമെത്തിയത്. കാലങ്ങളായി ആ അക്കൗണ്ടിൽ ഇടപാടൊന്നും നടത്താറില്ലായിരുന്നു. കമ്പനിമാറിയപ്പോൾ സാലറി അക്കൗണ്ട് സാധാരണ സേവിങ്സ് അക്കൗണ്ടായി മാറുകയും ചെയതു. മിനിമം ബാലൻസില്ലാതെവന്നതോടെ പിഴകൂടിക്കൂടി അക്കൗണ്ട് നെഗറ്റീവ് ബാലൻസിലായി. ഇത് വിനയ മോഹനുമാത്രം സംഭവിച്ചതല്ല. നിരവധിപേർ ബാങ്കുകളുടെ പിഴയീടാക്കലിന് ഇരയായിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടയിലും മിനിമം ബാലൻസ് നിലനിർത്താത്തതിന് ബാങ്കുകൾ പിഴയീടാക്കുന്നത് തുടർന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകളും വ്യാപകമാണ്. ജൂൺ 30വരെ മിനിമം ബാലൻസ് പരിപാലിക്കാത്തതിന് ചാർജ് ഈടാക്കരുതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബാങ്കുൾക്ക് നിർദേശം നൽകിയിരുന്നു. അതിന്റെ സമയപരിധി ജൂൺ 30വരെയായിരുന്നെങ്കിലും വിനയയുടെ കാര്യത്തിൽ അതിനുമുമ്പേ ചാർജുകൾ ഈടാക്കി. റിസർവ് ബാങ്കിന്റെ നിർദേശം 2014 നവംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ എസ്ബി അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ആകാൻ പാടില്ല. അതായത് ബാലൻസ് പൂജ്യംവരെയായി നിലനിർത്താം. ഇതുപ്രകാരം വിനയ ബാങ്കിനെ സമീപിച്ചു. പരാതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതിനെതുടർന്ന് പണം ഭാഗികമായി തിരിച്ചുനൽകാൻ ആദ്യം തയ്യാറായി. ഭാവിയിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് നിലനിർത്താൻ തയ്യാറാണെങ്കിൽ ബാക്കിയുള്ള തുകയും തിരിച്ചുതരാമെന്ന് ബാങ്ക് അറിയിക്കുകയും ചെയ്തു. മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് താൽപര്യം കാണിക്കുന്ന പലരും അതിൽ മിനിമം ബാലൻസ് നിലനിർത്തുന്നകാര്യം ഓർക്കാറില്ല. പലപ്പോഴും ജോലികൾമാറുമ്പോൾ ശമ്പള അക്കൗണ്ടുകൾ സാധാരണ സേവിങ്സ് അക്കൗണ്ടായിമാറും. അപ്പോൾമുതൽ മിനിമം ബാലൻസ് പരിപാലിക്കേണ്ട ബാധ്യതവരും. പുതിയ ജോലിയിൽ കയറുന്നതോടെ വേറൊരുബാങ്കിലാകും സാലറി അക്കൗണ്ട് തുടങ്ങുക. അതോടെ പഴയത് മറക്കുകയുംചെയ്യും. 18 പൊതുമേഖല ബാങ്കുകളും നാല് സ്വകാര്യ ബാങ്കുകളും കഴിഞ്ഞ മൂന്നുവർഷത്തിനിടെ മിനിമം ബാലൻസ് പരിപാലിക്കാത്തിതിന്റെ പേരിൽ അക്കൗണ്ട് ഉടമകളിൽനിന്ന് 10,000 കോടിയോളം രൂപയാണ് ഈടാക്കിയത്. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഈകണക്കുകൾ പുറംലോകത്തെത്തിയത്. മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ അക്കൗണ്ട് ഉടമകളിൽനിന്ന് പിഴയീടാക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. എത്രനിരക്ക് ഈടാക്കാമെന്നകാര്യത്തിൽ വ്യവസ്ഥയൊന്നുമില്ല. ബാങ്കിന്റെ ബോർഡിന്റെ അംഗീകാരത്തോടെയാണ് പിഴ നിരക്കുകൾ നിശ്ചയിക്കുന്നത്. അക്കൗണ്ട്, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുന്നത്. നഗര-ഗ്രാമീണ മേഖലകളിൽ ഇതിന് വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്കിന്റെ നഗരങ്ങളിലെ ശാഖകളിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് 10,000 രൂപയാണ്. സെമി അർബൻ ശാഖകളിൽ ഇത് 5,000 രൂപയുമാണ്. ഇതുപ്രകാരം നഗരങ്ങളിലെ ശാഖകളിൽ മിനിമം ബാലൻസ് 2,500ൽതാഴെപോയാൽ പ്രതിമാസം 600 രൂപയാണ് പിഴ ഈടാക്കുക. 10,000 രൂപയ്ക്കുതാഴെയും 7,500 രൂപയ്ക്കുമുകളിലുമാണെങ്കിൽ പിഴ 150 രൂപയുമാണ്. ഇവരണ്ടും ഉൾപ്പടെ നാലുസ്ലാബുകളായാണ് പിഴനിശ്ചയിച്ചിട്ടുള്ളത്. അക്കൗണ്ട് ക്ലോസ് ചെയ്യുക മിനിമം ബാലൻസ് പരിപാലിക്കാതിരുന്നാൽ പിഴ ഈടാക്കുമെന്നുകാണിച്ച് എസ്എംഎസ്, ഇ-മെയിൽ അല്ലെങ്കിൽ കത്തുവഴി ഉപഭോക്താക്കളെ ബാങ്കുകൾ വിവരമറിയിക്കാറുണ്ട്. മിനിമം ബാലൻസ് പരിപാലിക്കാതിരുന്നതിന് വിനയയ്ക്കും ബാങ്കിൽനിന്ന് സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ബാങ്ക് സന്ദർശിക്കാനുള്ള മടികൊണ്ടുംമറ്റും അത് കാര്യമായെടുത്തില്ല. ഭാവിയിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കാത്തതിനാൽ പണം അക്കൗണ്ടിൽ നിക്ഷേപിച്ചതുമില്ല. ഇടപാടുകൾ നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കുകയാണ് ആദ്യംചെയ്യേണ്ടത്. രണ്ടുവർഷമായി ഇടപാടൊന്നും നടക്കാത്ത അക്കൗണ്ടുകളിൽനിന്ന് പിഴയീടാക്കാരുതെന്ന് ആർബിഐയുടെ നിർദേശമുണ്ട്. പിഴ ഈടാക്കുകയാണെങ്കിൽ തിരിച്ചുവാങ്ങാനും അവസരമുണ്ട്. അതിന് മെനക്കെടുന്നതിനുമുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് നല്ലത്. feedbacks to: antonycdavis@gmail.com അക്കൗണ്ട് അവസാനിപ്പിക്കുംമുമ്പ് നിക്ഷേപ പദ്ധതികളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ ആദ്യംചെയ്യേണ്ടത് പുതിയ അക്കൗണ്ട് വിവരങ്ങൾ മാറ്റിനൽകുകയെന്നതാണ്. പ്രതിമാസ നിക്ഷേപ പദ്ധതികൾ, മ്യൂച്വൽ ഫണ്ട് എസ്ഐപി, വായ്പ ഇഎംഐ തുടങ്ങിയവയ്ക്കായി നൽകിയിട്ടുള്ള അക്കൗണ്ടുകൾ ഉടനെ മാറ്റുക. തുടർന്ന്, ബാങ്ക് ശാഖയിലെത്തി അവശേഷിക്കുന്ന ചെക്കുകളുംമറ്റും തിരിച്ചുകൊടുക്കുക. ബാങ്ക് മാനേജർക്ക് കത്തയച്ചും അക്കൗണ്ട് ക്ലോസ് ചെയ്യാനാകും.

from money rss https://bit.ly/2PlXRif
via IFTTT

സെന്‍സെക്‌സില്‍ 199 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 199 പോയന്റ് നേട്ടത്തിൽ 37139ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 10951ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 708 ഓഹരികൾ നേട്ടത്തിലും 184 ഓഹരികൾ നഷ്ടത്തിലുമാണ്. 37 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, കോൾ ഇന്ത്യ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, അദാനി പോർട്സ്, ഹിൻഡാൽകോ, ഐടിസി, യുപിഎൽ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സമ്ൾ ക്യോപ് സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ.

from money rss https://bit.ly/2DtMlii
via IFTTT

ബാങ്കുടമ ഓഹരി വിറ്റ് 10,500 കോടി നേടി

കൊച്ചി: കൊൽക്കത്ത ആസ്ഥാനമായ 'ബന്ധൻ ബാങ്കി'ന്റെ പ്രൊമോട്ടർ കമ്പനിയായ ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിങ്സ്, ബാങ്കിലെ 20.95 ശതമാനം ഓഹരി വിറ്റു. ഓഹരി വിപണിയിൽ നേരിട്ട് ബ്ലോക് ഡീലായിട്ടായിരുന്നു വില്പന. ബാങ്കിന്റെ സ്ഥാപകനായ ചന്ദ്രശേഖർ ഘോഷ് ഇതിലൂടെ 10,500 കോടി രൂപയാണ് സ്വന്തമാക്കിയത്. പ്രൊമോട്ടർ ഓഹരി 40 ശതമാനമായി കുറയ്ക്കണമെന്ന റിസർവ് ബാങ്ക് നിർദേശം പാലിക്കാനായിരുന്നു വില്പന. മൈക്രോ ഫിനാൻസ് സ്ഥാപനമായിരുന്ന ബന്ധൻ, ആർ.ബി.ഐ.യുടെ ബാങ്കിങ് ലൈസൻസ് ലഭിച്ചതിനെത്തുടർന്ന് 2015-ലാണ് ബാങ്കായി മാറിയത്.

from money rss https://bit.ly/3kaCZsA
via IFTTT

40,000 കോടി രൂപയുടെ ബാധ്യത: വീഡിയോകോൺ ലിക്വിഡേറ്റ് ചെയ്തേക്കും

മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ ഏറ്റെടുക്കാൻ ആളില്ലാതെ ഇലക്ട്രോണിക് നിർമാണക്കമ്പനിയായ വീഡിയോകോണിനെ ലിക്വിഡേറ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയുള്ള വീഡിയോകോൺ 2018 ജൂണിൽ പാപ്പരത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. ജൂലായ് 29-ന് പാപ്പരത്ത നടപടികളുടെ പുരോഗതി ചർച്ചചെയ്യാൻ ചേർന്ന വായ്പാ സ്ഥാപനങ്ങളുടെ സമിതിയിൽ ലിക്വിഡേഷനും വിഷയമായെന്നാണ് വിവരം. അടുത്ത യോഗത്തിൽ ഇക്കാര്യം വോട്ടിനിട്ടേക്കുമെന്നും സൂചനയുണ്ട്. കമ്പനിയെ ഏറ്റെടുക്കാൻ ആറോളം അപേക്ഷകളുണ്ടായിരുന്നെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് ഇവർ പിന്മാറുകയായിരുന്നു. പല കമ്പനികളും പണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കൽ തീരുമാനം ഉപേക്ഷിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, ലിക്വിഡേഷനു പോയാൽ ബാങ്കുകൾക്ക് വായ്പക്കുടിശ്ശികയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് ലഭിക്കുകയെന്നാണ് വിലയിരുത്തൽ. 2012-ൽ കമ്പനിക്കു ലഭിച്ച 2ജി ടെലികോം സ്പെക്ട്രം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീഡിയോകോൺ പ്രതിസന്ധിയിലേക്കു നീങ്ങിയത്.

from money rss https://bit.ly/3kawhCU
via IFTTT

5 Malayalam Patriotic Songs To Bring You Closer To Your Motherland This Independence Day

5 Malayalam Patriotic Songs To Bring You Closer To Your Motherland This Independence Day
They say music or a song has the ability to convert even a dying emotion into a most fierce weapon. Patriotic songs are said to have played a key role in India's freedom struggle. A lot of songs from different parts

* This article was originally published here

നിഫ്റ്റി 10,900ന് താഴെ; സെന്‍സെക്‌സ് 667 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ലാഭമെടുക്കലിനെതുടർന്നുണ്ടായ വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,900ന് താഴെയെത്തി. 667.29 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 36,939.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.90 പോയന്റ് താഴ്ന്ന് 10,891.60ലുമെത്തി. ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹം ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3ശതമാനം നഷ്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/33hJB2h
via IFTTT

കേന്ദ്രബാങ്കുകളുടെ പതിയ പണനയം സമ്പദ്ഘടനയെ എപ്രകാരം സ്വാധീനിക്കും?

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പണനയ നടത്തിപ്പിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഉദാഹരണമായി ആഗോള സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണം എന്നനിലയിൽ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി വെട്ടിക്കുറയ്ക്കുകയും കൂടുതൽ പണം സൃഷ്ടിച്ച് വിപണിയിലിറക്കുന്ന ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള പാരമ്പര്യേതര നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. വികസിത സമ്പദ് വ്യവസ്ഥയിലെ ഇതര കേന്ദ്ര ബാങ്കുകളും സമാനമായ നടപടികൾക്കുതയ്യാറായി. ധനതത്വ ശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങൾ ചോദ്യം ചെയ്യുന്ന ഈ പാരമ്പര്യേതര പണനയങ്ങളുടെ ഫലശ്രുതിയെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ഉദാര സാമ്പത്തികനയം ഉപഭോഗം വർധിപ്പിക്കുമെന്നും തൊഴിലുകൾ സൃഷ്ടിക്കുകയും വിലനിലവാരം നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് സമ്പദ് ഘടനയെ മാന്ദ്യത്തിൽനിന്നു കരകയറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നിട്ടും പല വികസിതരാജ്യങ്ങളും ഇപ്പോഴും അവരുടെ താഴ്ന്ന നാണയപ്പെരുപ്പ നിരക്കിൽ ക്ളേശിക്കുകയാണ്. പാരമ്പര്യേതര പണനയങ്ങളുടെ ഫലമായുണ്ടാകുന്ന ബഹിർഗമനങ്ങൾ വികസ്വര രാജ്യങ്ങളെയാണ് പ്രത്യേകമായി ബാധിക്കുന്നത്. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ ചിലവിൽ ലഭിക്കുന്ന വായ്പകൾ കൂടുതൽ ലാഭം പ്രതീക്ഷിച്ച് വികസ്വരരാജ്യ വിപണികളിലാണ് എത്തിച്ചേരുന്നത്. ഓഹരി വിപണികളിൽ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ഉൻമേഷമാണ് ഇതിന്റെഫലം. വികസിത രാജ്യങ്ങളിൽനിന്ന് യഥേഷ്ടം ഒഴുകിയെത്തുന്ന ഈ പണം വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികൾ അങ്ങേയറ്റം അനിശ്ചിതവും ചഞ്ചലവും ആക്കിത്തീർക്കുന്നു. 2013ലെ ടേപർ ടാൻട്രം ഇങ്ങിനെയുണ്ടായതാണ്. പലിശ നിരക്കുവർധിപ്പിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കത്തെക്കുറിച്ചുള്ള വാർത്ത വികസ്വര വിപണികൾക്കു ദഹിക്കാൻ പ്രയാസമായിരുന്നു. ഇന്ത്യയ്ക്കും സമാന മനസ്ഥിതിയായിരുന്നു. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, തുർക്കി എന്നിവിയോടൊപ്പം അഞ്ചു ദുർബ്ബല സാമ്പത്തിക ശക്തികളിലൊന്നായിരുന്നു ഇന്ത്യ. പലിശ നിരക്കു വർധനയെക്കുറിച്ച് യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാങ്കെ നൽകിയ സൂചന വികസ്വര രാജ്യങ്ങളിൽനിന്ന് യുഎസിലേക്ക് മൂലധനത്തിന്റെ തിരിച്ചൊഴുക്കിനു കാരണമായി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിൽ പരിഭ്രാന്തിപരക്കുകയും ഡോളറിനെതിരെ പ്രധാന കറൻസികൾ ഇടിയുകയും ചെയ്തു. ആഗോള സമ്പദ്ഘടന ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുമ്പുണ്ടായിട്ടുള്ള സാമ്പത്തിക തകർച്ചകൾ എണ്ണവിലയിലുണ്ടായ മാറ്റത്തിന്റെയോ, ധനവിപണിയിലെ ആശയക്കുഴപ്പത്തിന്റെയോ ഫലമായിരുന്നെങ്കിൽ ഇന്നതിനു കാരണം ഒരുആരോഗ്യ പ്രതിസന്ധിയാണ്. 2020ൽ ആഗോള സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചരുരുങ്ങുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണ്ടെത്തൽ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു സംഭവിച്ചതിനേക്കാൾ ആഴമേറിയതായിരിക്കും ഈ പതനം. സാമ്പത്തിക രംഗത്തെ ഈ അനിശ്ചിതത്വമാണ് ഉദാര പണനയങ്ങളുടെ രണ്ടാംതരംഗത്തിനു തുടക്കമിട്ടത്. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുകയും ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിപണിയിൽ പണംകുമിഞ്ഞുകൂടുകയും സ്വാഭാവികമായും വികസ്വര വിപണികൾ ഈ പണമൊഴുക്കിന്റെ ആകർഷണ കേന്ദ്രങ്ങളിലൊന്നായിത്തീരുകയും ചെയ്തു. സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമില്ലായ്മയ്ക്ക് പ്രധാനകാരണം വിപണിയിൽ ഒഴുകിയെത്തിയ ഈപണമാണ്. ഉദാഹരണത്തിൽ ജൂൺ മാസത്തിൽ വിദേശ സ്ഥാപനങ്ങളും വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരും (FII/FPI) ഇന്ത്യൻ ഓഹരി വിപണിയിൽ 3.1 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങുകയുണ്ടായി. ലോക സമ്പദ്ഘടന മാന്ദ്യഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഓഹരി വിപണികൾ കുതിക്കുന്നത് ഇക്കാരണത്താലാണ്. ഇനിയുമൊരു ടേപർ ടാൻട്രം നീക്കം ഉണ്ടാവുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാധാരണ പണനയങ്ങളിലേക്കു തിരിച്ചു വന്നാൽ വികസ്വര വിപണികളിലും അതിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെടും. എന്നാൽ സമീപ ഭാവിയിലൊന്നും ഇതു സംഭവിക്കാനിടയില്ല. കേന്ദ്ര ബാങ്കുകൾക്ക് ഇന്നത്തെ അവരുടെ പാതയിൽ നിന്ന് അത്രയെളുപ്പം വ്യതിചലിക്കാൻ കഴിയില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ ഭീമമായിരിക്കും. ഇത്തരമൊരു കടുത്ത ചുവടുവെയ്പിനുമുമ്പ് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ശ്രദ്ധയോടെ നിരീക്ഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അങ്ങിനെയൊരു ഘട്ടത്തിൽ അതായിരിക്കും പണനയത്തിലെ പുതിയ സാധാരണത്വം അഥവാ സ്വാഭാവികത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2PkyVHS
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് -ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലയനം സെപ്റ്റംബര്‍ 15 നകം പൂര്‍ത്തിയാകും

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്കിൽ ധനകാര്യ സ്ഥാപനമായ ക്ലിക്സ് ക്യാപിറ്റൽ സർവ്വീസസിനെ ലയിപ്പിക്കുന്നതിനുള്ള നടപടികൾസെപ്റ്റംബർ15 നകം പൂർത്തിയാകുമെന്ന് ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ മൂലമാണ് ലയന നടപടികൾ നീണ്ടു പോയത്. ലയനം പൂർത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റൽ സർവ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും. ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കൂടുതൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കാൻ ലക്ഷ്മി വിലാസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് ഏത് സമയത്തും എവിടെ നിന്നും ഓൺലൈൻ വഴി വായ്പ എടുക്കുന്നതിനും, വായ്പാ തുക തിരിച്ചടക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങൾ ഡിജിറ്റൽ സേവനങ്ങളിലൂടെ ലഭിക്കും. മൊബൈൽ അപ്ലിക്കേഷൻ,സെൽഫ് സർവ്വീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി ഇടപാടുകാർക്കായി ഡിജിറ്റൽ ഓൺ ബോർഡിംഗ് സേവനവും ലഭ്യമാക്കും. ഡിജിറ്റൽ എകസ്പ്രസ് ഗോൾഡ് ലോൺ ആരംഭിക്കാനും തീരുമാനമുണ്ട്. ഇതോടെ ഡിജിറ്റൽ വായ്പാ മേഖലയിലേക്കും ബാങ്ക് കടക്കും. നിലവിൽ ലക്ഷ്മി വിലാസ് ബാങ്ക് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 566 ബ്രാഞ്ചുകളും 5 എകസ്റ്റംഗ്ഷൻ കൗണ്ടറുകളും 918 എ.ടി.എം സംവിധാനങ്ങളും വഴി ഡിജിറ്റൽ സേവനങ്ങൾ നൽകി വരുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 237.25 കോടി രൂപയായിരുന്നു നഷ്ടം.

from money rss https://bit.ly/2D6cQup
via IFTTT

ബ്രോക്കറില്ലാതെ നേരിട്ട് ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം; തീരുമാനം ഉടനെ

ബ്രോക്കർ ഇല്ലാതെ നേരിട്ട് ബിഎസ്ഇ, എൻഎസ്ഇ വഴി ഓഹരി ഇടപാടുനടത്താൻ റീട്ടെയിൽ നിക്ഷേപകർക്ക് സെബി ഉടനെ അനുമതി നൽകിയേക്കും. ബ്രോക്കർമാർ വഴിയല്ലാതെ ഡയറക്ട് മാർക്കറ്റ് ആക്സസ്(ഡിഎംഎ)അനുവദിക്കുന്നകാര്യമാണ് സെബി പരിഗണിക്കുന്നത്. ഇലക്ട്രോണിക് രീതിയിൽ ദിനംപ്രതിയുള്ള ഓഹരി വാങ്ങലിനും വിൽക്കലിനുമുള്ള സൗകര്യമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴി നിക്ഷേപകർക്ക് ലഭിക്കുക. പ്രമുഖ സ്ഥാപനങ്ങൾക്കും ഓഹരി ബ്രോക്കർമാർക്കുമാണ് നിലവിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈ സൗകര്യംനൽകിയിട്ടുള്ളത്. റീട്ടെയിൽ നിക്ഷേപകർ ബ്രോക്കർമാരുടെ പ്ലാറ്റ്ഫോംവഴിയാണ് ഓഹരി ഇടപാട് നടത്തിവരുന്നത്. ഓഹരി ഇടപാടിനെതന്നെ മാറ്റമറിക്കുന്ന തീരുമാനമാകും ഇതിലൂടെ നടപ്പാകുക. രാജ്യത്തെ ബ്രോക്കിങ് മേഖലയെത്തന്നെ പുതിയ തീരുമാനം ഇല്ലാതാക്കിയേക്കാം. പുതിയ കണക്കനുസരിച്ച് സെറോധയ്ക്കാണ് ഏറ്റവുംകൂടുതൽ ട്രേിഡിങ് അക്കൗണ്ടുള്ളത്. ഐസിഐസിഐ, അപ്സ്റ്റോക്ക്, ഏഞ്ചൽ, എച്ച്ഡിഎഫ്സി, കൊട്ടക്, 5പൈസ, ഷേർഖാൻ, മോട്ടിലാൽ ഒസ് വാൾ, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങിയ ബ്രോക്കർമാരാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ളപ്രമുഖ ഓഹരി ബ്രോക്കർമാർ.

from money rss https://bit.ly/2PlxpVS
via IFTTT

പലിശ കുത്തനെ കുറഞ്ഞിട്ടും ബാങ്ക് നിക്ഷേപത്തില്‍ ഇരട്ടിയിലേറെ വര്‍ധന

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തിൽ വൻവർധന.നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ മുതൽ ജൂലായ് 3വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ ഇതേകാലയളവിലെ മൂന്നുലക്ഷംകോടി രൂപയുടെ ഇരട്ടിയിലേറെവരുമിത്. വൻകിട ബാങ്കുകൾ ജൂൺ പാദത്തിൽ പുറത്തുവിട്ട കണക്കുകൾ പരിശോധിച്ചാൽ ഈ വർധന വ്യക്തമാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപത്തിൽ 24ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തിൽ 16ശതമാനവുമാണ് വർധനയുണ്ടായത്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേ പദ്ധതികൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ റിസ്ക് എടുക്കാനുള്ള താൽപര്യമില്ലായ്മയാണ് പലിശകുറഞ്ഞിട്ടും ബാങ്ക് നിക്ഷേപത്തിൽകാര്യമായ വർധനയുണ്ടാകാനിടയാക്കിയത്. കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തിൽ 52.6ശതമാനവും ബാങ്ക് എഫ്ഡിയിലാണ്. ലൈഫ് ഇൻഷുറൻസിൽ 23.2ശതമാനവും മ്യൂച്വൽ ഫണ്ടിൽ 7ശതമാനവും നിക്ഷേപം നടത്തിയിട്ടുണ്ട്. പണമായി സൂക്ഷിച്ചിട്ടുള്ളത്. 13.4ശതമാനമാണ്.

from money rss https://bit.ly/3k9FECW
via IFTTT

ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയില്‍നിന്ന് ഘട്ടംഘട്ടമായി ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ഐഫോൺ ഉൾപ്പടെയുള്ള ഉത്പന്നങ്ങളുടെ നിർമാണം ആപ്പിൾ ഘട്ടംഘട്ടമായി ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. അഞ്ചുവർഷത്തിനുള്ളിൽ 2,17,300 കോടി രൂപ (29 ബില്യൺ ഡോളർ) മൂല്യമുള്ള ഉത്പന്നങ്ങൾ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ രാജ്യത്ത് നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊണ്ടുവന്ന പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസന്റീവ് (പിഎൽഐ) പദ്ധതിയുടെ ഭാഗമായാകും നിർമാണം. നിലവിൽ ആപ്പിളിലന്റെ 95ശതമാനം നിർമാണവും ചൈനകേന്ദ്രീകരിച്ചാണ് നടക്കുന്നത്. അഞ്ചുവർഷം പൂർത്തിയാകുന്നതോടെ ആഗോള ഉത്പാദനത്തിന്റെ 10ശതമാനം നിർമാണവും ഇന്ത്യയിലായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഫോക്സ്കോണും വിസ്ട്രോണും ആപ്പിൾ ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. പെഗാട്രോൺ എന്ന മൂന്നാമതൊരു കമ്പനികൂടി ഉടനെ രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കും. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുപ്രകാരം 2016-17വർഷത്തിൽ 900 കോടി മൊബൈൽ ഹാൻഡ്സെറ്റുകളാണ് കയറ്റുമതി ചെയതത്. 2017-18 വർഷത്തിൽ ഇത് 1,300 കോടിയായും 2018-19വർഷത്തിൽ 11,200 കോടിയായും 2019-20 വർഷത്തിൽ 27,200 കോടിയായും ഉയർന്നു. പദ്ധതി നടപ്പാകുകയാണെങ്കിൽ ഉത്പാദനമൂല്യം ഇതിലുംകൂടുമെന്നാണ് വിലയിരുത്തൽ. അതോടെ രാജ്യത്തുനിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻവർധനയാണുണ്ടാകുക.

from money rss https://bit.ly/3k9FDyS
via IFTTT