121

Powered By Blogger

Monday, 3 August 2020

കേന്ദ്രബാങ്കുകളുടെ പതിയ പണനയം സമ്പദ്ഘടനയെ എപ്രകാരം സ്വാധീനിക്കും?

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പണനയ നടത്തിപ്പിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഉദാഹരണമായി ആഗോള സാമ്പത്തിക പ്രതിസന്ധിയോടുള്ള പ്രതികരണം എന്നനിലയിൽ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി വെട്ടിക്കുറയ്ക്കുകയും കൂടുതൽ പണം സൃഷ്ടിച്ച് വിപണിയിലിറക്കുന്ന ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള പാരമ്പര്യേതര നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. വികസിത സമ്പദ് വ്യവസ്ഥയിലെ ഇതര കേന്ദ്ര ബാങ്കുകളും സമാനമായ നടപടികൾക്കുതയ്യാറായി. ധനതത്വ ശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങൾ ചോദ്യം ചെയ്യുന്ന ഈ പാരമ്പര്യേതര പണനയങ്ങളുടെ ഫലശ്രുതിയെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ഉദാര സാമ്പത്തികനയം ഉപഭോഗം വർധിപ്പിക്കുമെന്നും തൊഴിലുകൾ സൃഷ്ടിക്കുകയും വിലനിലവാരം നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് സമ്പദ് ഘടനയെ മാന്ദ്യത്തിൽനിന്നു കരകയറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. എന്നിട്ടും പല വികസിതരാജ്യങ്ങളും ഇപ്പോഴും അവരുടെ താഴ്ന്ന നാണയപ്പെരുപ്പ നിരക്കിൽ ക്ളേശിക്കുകയാണ്. പാരമ്പര്യേതര പണനയങ്ങളുടെ ഫലമായുണ്ടാകുന്ന ബഹിർഗമനങ്ങൾ വികസ്വര രാജ്യങ്ങളെയാണ് പ്രത്യേകമായി ബാധിക്കുന്നത്. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ ചിലവിൽ ലഭിക്കുന്ന വായ്പകൾ കൂടുതൽ ലാഭം പ്രതീക്ഷിച്ച് വികസ്വരരാജ്യ വിപണികളിലാണ് എത്തിച്ചേരുന്നത്. ഓഹരി വിപണികളിൽ സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ഉൻമേഷമാണ് ഇതിന്റെഫലം. വികസിത രാജ്യങ്ങളിൽനിന്ന് യഥേഷ്ടം ഒഴുകിയെത്തുന്ന ഈ പണം വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികൾ അങ്ങേയറ്റം അനിശ്ചിതവും ചഞ്ചലവും ആക്കിത്തീർക്കുന്നു. 2013ലെ ടേപർ ടാൻട്രം ഇങ്ങിനെയുണ്ടായതാണ്. പലിശ നിരക്കുവർധിപ്പിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കത്തെക്കുറിച്ചുള്ള വാർത്ത വികസ്വര വിപണികൾക്കു ദഹിക്കാൻ പ്രയാസമായിരുന്നു. ഇന്ത്യയ്ക്കും സമാന മനസ്ഥിതിയായിരുന്നു. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, തുർക്കി എന്നിവിയോടൊപ്പം അഞ്ചു ദുർബ്ബല സാമ്പത്തിക ശക്തികളിലൊന്നായിരുന്നു ഇന്ത്യ. പലിശ നിരക്കു വർധനയെക്കുറിച്ച് യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാങ്കെ നൽകിയ സൂചന വികസ്വര രാജ്യങ്ങളിൽനിന്ന് യുഎസിലേക്ക് മൂലധനത്തിന്റെ തിരിച്ചൊഴുക്കിനു കാരണമായി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിൽ പരിഭ്രാന്തിപരക്കുകയും ഡോളറിനെതിരെ പ്രധാന കറൻസികൾ ഇടിയുകയും ചെയ്തു. ആഗോള സമ്പദ്ഘടന ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുമ്പുണ്ടായിട്ടുള്ള സാമ്പത്തിക തകർച്ചകൾ എണ്ണവിലയിലുണ്ടായ മാറ്റത്തിന്റെയോ, ധനവിപണിയിലെ ആശയക്കുഴപ്പത്തിന്റെയോ ഫലമായിരുന്നെങ്കിൽ ഇന്നതിനു കാരണം ഒരുആരോഗ്യ പ്രതിസന്ധിയാണ്. 2020ൽ ആഗോള സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചരുരുങ്ങുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണ്ടെത്തൽ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു സംഭവിച്ചതിനേക്കാൾ ആഴമേറിയതായിരിക്കും ഈ പതനം. സാമ്പത്തിക രംഗത്തെ ഈ അനിശ്ചിതത്വമാണ് ഉദാര പണനയങ്ങളുടെ രണ്ടാംതരംഗത്തിനു തുടക്കമിട്ടത്. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുകയും ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പോലുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിപണിയിൽ പണംകുമിഞ്ഞുകൂടുകയും സ്വാഭാവികമായും വികസ്വര വിപണികൾ ഈ പണമൊഴുക്കിന്റെ ആകർഷണ കേന്ദ്രങ്ങളിലൊന്നായിത്തീരുകയും ചെയ്തു. സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള ബന്ധമില്ലായ്മയ്ക്ക് പ്രധാനകാരണം വിപണിയിൽ ഒഴുകിയെത്തിയ ഈപണമാണ്. ഉദാഹരണത്തിൽ ജൂൺ മാസത്തിൽ വിദേശ സ്ഥാപനങ്ങളും വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരും (FII/FPI) ഇന്ത്യൻ ഓഹരി വിപണിയിൽ 3.1 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങുകയുണ്ടായി. ലോക സമ്പദ്ഘടന മാന്ദ്യഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഓഹരി വിപണികൾ കുതിക്കുന്നത് ഇക്കാരണത്താലാണ്. ഇനിയുമൊരു ടേപർ ടാൻട്രം നീക്കം ഉണ്ടാവുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാധാരണ പണനയങ്ങളിലേക്കു തിരിച്ചു വന്നാൽ വികസ്വര വിപണികളിലും അതിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെടും. എന്നാൽ സമീപ ഭാവിയിലൊന്നും ഇതു സംഭവിക്കാനിടയില്ല. കേന്ദ്ര ബാങ്കുകൾക്ക് ഇന്നത്തെ അവരുടെ പാതയിൽ നിന്ന് അത്രയെളുപ്പം വ്യതിചലിക്കാൻ കഴിയില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ ഭീമമായിരിക്കും. ഇത്തരമൊരു കടുത്ത ചുവടുവെയ്പിനുമുമ്പ് വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ശ്രദ്ധയോടെ നിരീക്ഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അങ്ങിനെയൊരു ഘട്ടത്തിൽ അതായിരിക്കും പണനയത്തിലെ പുതിയ സാധാരണത്വം അഥവാ സ്വാഭാവികത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2PkyVHS
via IFTTT