121

Powered By Blogger

Monday, 3 August 2020

ബ്രോക്കറില്ലാതെ നേരിട്ട് ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം; തീരുമാനം ഉടനെ

ബ്രോക്കർ ഇല്ലാതെ നേരിട്ട് ബിഎസ്ഇ, എൻഎസ്ഇ വഴി ഓഹരി ഇടപാടുനടത്താൻ റീട്ടെയിൽ നിക്ഷേപകർക്ക് സെബി ഉടനെ അനുമതി നൽകിയേക്കും. ബ്രോക്കർമാർ വഴിയല്ലാതെ ഡയറക്ട് മാർക്കറ്റ് ആക്സസ്(ഡിഎംഎ)അനുവദിക്കുന്നകാര്യമാണ് സെബി പരിഗണിക്കുന്നത്. ഇലക്ട്രോണിക് രീതിയിൽ ദിനംപ്രതിയുള്ള ഓഹരി വാങ്ങലിനും വിൽക്കലിനുമുള്ള സൗകര്യമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾവഴി നിക്ഷേപകർക്ക് ലഭിക്കുക. പ്രമുഖ സ്ഥാപനങ്ങൾക്കും ഓഹരി ബ്രോക്കർമാർക്കുമാണ് നിലവിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈ സൗകര്യംനൽകിയിട്ടുള്ളത്. റീട്ടെയിൽ നിക്ഷേപകർ ബ്രോക്കർമാരുടെ പ്ലാറ്റ്ഫോംവഴിയാണ് ഓഹരി ഇടപാട് നടത്തിവരുന്നത്. ഓഹരി ഇടപാടിനെതന്നെ മാറ്റമറിക്കുന്ന തീരുമാനമാകും ഇതിലൂടെ നടപ്പാകുക. രാജ്യത്തെ ബ്രോക്കിങ് മേഖലയെത്തന്നെ പുതിയ തീരുമാനം ഇല്ലാതാക്കിയേക്കാം. പുതിയ കണക്കനുസരിച്ച് സെറോധയ്ക്കാണ് ഏറ്റവുംകൂടുതൽ ട്രേിഡിങ് അക്കൗണ്ടുള്ളത്. ഐസിഐസിഐ, അപ്സ്റ്റോക്ക്, ഏഞ്ചൽ, എച്ച്ഡിഎഫ്സി, കൊട്ടക്, 5പൈസ, ഷേർഖാൻ, മോട്ടിലാൽ ഒസ് വാൾ, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങിയ ബ്രോക്കർമാരാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ളപ്രമുഖ ഓഹരി ബ്രോക്കർമാർ.

from money rss https://bit.ly/2PlxpVS
via IFTTT