121

Powered By Blogger

Monday, 3 August 2020

40,000 കോടി രൂപയുടെ ബാധ്യത: വീഡിയോകോൺ ലിക്വിഡേറ്റ് ചെയ്തേക്കും

മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ ഏറ്റെടുക്കാൻ ആളില്ലാതെ ഇലക്ട്രോണിക് നിർമാണക്കമ്പനിയായ വീഡിയോകോണിനെ ലിക്വിഡേറ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയുള്ള വീഡിയോകോൺ 2018 ജൂണിൽ പാപ്പരത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. ജൂലായ് 29-ന് പാപ്പരത്ത നടപടികളുടെ പുരോഗതി ചർച്ചചെയ്യാൻ ചേർന്ന വായ്പാ സ്ഥാപനങ്ങളുടെ സമിതിയിൽ ലിക്വിഡേഷനും വിഷയമായെന്നാണ് വിവരം. അടുത്ത യോഗത്തിൽ ഇക്കാര്യം വോട്ടിനിട്ടേക്കുമെന്നും സൂചനയുണ്ട്. കമ്പനിയെ ഏറ്റെടുക്കാൻ ആറോളം അപേക്ഷകളുണ്ടായിരുന്നെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് ഇവർ പിന്മാറുകയായിരുന്നു. പല കമ്പനികളും പണം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കൽ തീരുമാനം ഉപേക്ഷിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, ലിക്വിഡേഷനു പോയാൽ ബാങ്കുകൾക്ക് വായ്പക്കുടിശ്ശികയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് ലഭിക്കുകയെന്നാണ് വിലയിരുത്തൽ. 2012-ൽ കമ്പനിക്കു ലഭിച്ച 2ജി ടെലികോം സ്പെക്ട്രം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീഡിയോകോൺ പ്രതിസന്ധിയിലേക്കു നീങ്ങിയത്.

from money rss https://bit.ly/3kawhCU
via IFTTT