121

Powered By Blogger

Monday, 3 August 2020

ലക്ഷ്മി വിലാസ് ബാങ്ക് -ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലയനം സെപ്റ്റംബര്‍ 15 നകം പൂര്‍ത്തിയാകും

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്കിൽ ധനകാര്യ സ്ഥാപനമായ ക്ലിക്സ് ക്യാപിറ്റൽ സർവ്വീസസിനെ ലയിപ്പിക്കുന്നതിനുള്ള നടപടികൾസെപ്റ്റംബർ15 നകം പൂർത്തിയാകുമെന്ന് ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ മൂലമാണ് ലയന നടപടികൾ നീണ്ടു പോയത്. ലയനം പൂർത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റൽ സർവ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും. ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി കൂടുതൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കാൻ ലക്ഷ്മി വിലാസ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് ഏത് സമയത്തും എവിടെ നിന്നും ഓൺലൈൻ വഴി വായ്പ എടുക്കുന്നതിനും, വായ്പാ തുക തിരിച്ചടക്കുന്നതിനും അടക്കമുള്ള സൗകര്യങ്ങൾ ഡിജിറ്റൽ സേവനങ്ങളിലൂടെ ലഭിക്കും. മൊബൈൽ അപ്ലിക്കേഷൻ,സെൽഫ് സർവ്വീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി ഇടപാടുകാർക്കായി ഡിജിറ്റൽ ഓൺ ബോർഡിംഗ് സേവനവും ലഭ്യമാക്കും. ഡിജിറ്റൽ എകസ്പ്രസ് ഗോൾഡ് ലോൺ ആരംഭിക്കാനും തീരുമാനമുണ്ട്. ഇതോടെ ഡിജിറ്റൽ വായ്പാ മേഖലയിലേക്കും ബാങ്ക് കടക്കും. നിലവിൽ ലക്ഷ്മി വിലാസ് ബാങ്ക് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 566 ബ്രാഞ്ചുകളും 5 എകസ്റ്റംഗ്ഷൻ കൗണ്ടറുകളും 918 എ.ടി.എം സംവിധാനങ്ങളും വഴി ഡിജിറ്റൽ സേവനങ്ങൾ നൽകി വരുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ 112.28 കോടി രൂപയാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 237.25 കോടി രൂപയായിരുന്നു നഷ്ടം.

from money rss https://bit.ly/2D6cQup
via IFTTT