121

Powered By Blogger

Tuesday, 29 September 2020

രണ്ടാംദിവസവും സ്വര്‍ണവിലകൂടി: പവന് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും വർധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിൽ വില കൂടിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2G3FttH
via IFTTT

ജനറല്‍ അറ്റ്‌ലാന്റിക് റിലയന്‍സ് റീട്ടെയിലില്‍ 3,675 കോടി നിക്ഷേപിക്കും

ആഴ്ചകൾക്കുള്ളിൽ റിയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിൽ മൂന്നാമത്തെ വിദേശ നിക്ഷേപമെത്തി. ജനറൽ അറ്റ്ലാന്റിക് പാർട്ണേഴ്സാണ് 3,675 കോടി രൂപ നിക്ഷേപംനടത്തുക. റിലയൻസ് റീട്ടെയിലിൽ ഈദിവസങ്ങളിൽ 13,050 കോടി രൂപയാണ് വിദേശ നിക്ഷേപമായെത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 4.28 ലക്ഷം കോടിയായി ഉയർന്നു. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സിൽവർ ലേക്ക്, യുഎസിലെ കെകെആർ ആൻഡ് കമ്പനി എന്നിവയാണ് ഇതിനുമുമ്പ് റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്തിയത്. ഇരുകമ്പനികൾക്കും യഥാക്രമം 1.75ശതമാനവും 1.28ശതമാനവും ഉടമസ്ഥതാവകാശം റീട്ടെയിലിൽ ലഭിക്കും. പുതിയതായെത്തിയ ജനറൽ അറ്റ്ലാന്റിക്കിന് ലഭിക്കുക 0.84ശതമാനമാകും. നേരത്തെ ജനറൽ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപംനടത്തിയിരുന്നു. 6,598.38 കോടി രൂപയാണ് അന്ന് കമ്പനി മുടക്കിയത്. അബുദാബിയിലെ സ്റ്റേറ്റ്ഫണ്ടായ മുബാദല ഇൻവെസ്റ്റ്മെന്റ്സും റിലയൻസ് റീട്ടെയിലിൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. General Atlantic to invest Rs 3,675 crore in RIL unit

from money rss https://bit.ly/30hLpG0
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 27 പോയന്റ് നഷ്ടത്തിൽ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി. ബിഎസ്ഇയിലെ 490 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 353 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഐടിസി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരകൾ നേട്ടത്തിലാണ്. ടൈറ്റാൻ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. Indices flat amid mixed global cues

from money rss https://bit.ly/2EJMDSY
via IFTTT

മാനദണ്ഡം പാലിക്കാൻ സർക്കാരിൽനിന്ന് 800 കോടി ചോദിച്ച് കേരളബാങ്ക്

തിരുവനന്തപുരം: റിസർവ് ബാങ്ക് നിർദേശം പാലിക്കാൻ സർക്കാർ 800 കോടിരൂപ നൽകണമെന്ന് കേരളബാങ്ക്. ആർ.ബി.ഐ. നിർദേശിച്ച മൂലധനപര്യാപ്തത കൈവരിക്കാനാണിത്. സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ബാധ്യതയും ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്രയും തുക നബാർഡിൽനിന്ന് വായ്പയെടുത്ത് നൽകണമെന്നാണ് കേരളബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടത്. മൂലധന പര്യാപ്തത ഉറപ്പുവരുത്താൻ സർക്കാർ ഗ്രാന്റായോ ഓഹരിയായോ പണം നൽകണമെന്ന വ്യവസ്ഥയോടെയാണ് കേരളബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. 2019-'20 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള മൂലധനശേഷി കൂട്ടാനാണ് 800 കോടി നൽകേണ്ടത്. മൂലധനപര്യാപ്തത (സി.ആർ.എ.ആർ.) ഒമ്പത് ശതമാനവും നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അഞ്ചുശതമാനത്തിൽ കുറവുമായിരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. കേരളബാങ്കിന്റെ മൂലധന പര്യാപ്തത 7.30 ശതമാനവും അറ്റനിഷ്ക്രിയ ആസ്തി 11.79 ശതമാനവുമാണ്. ബാങ്ക് 776 കോടിരൂപ അറ്റനഷ്ടത്തിലുമാണ്. മൂലധന പര്യാപ്തത ബാങ്ക് നൽകുന്ന വായ്പയുടെ ഒമ്പത് ശതമാനമെങ്കിലും പെട്ടെന്ന് തിരിച്ചുനൽകേണ്ടതല്ലാത്ത പണമായി ബാങ്കിനുണ്ടാകണമെന്നതാണ് മൂലധനപര്യാപ്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭം, ഓഹരിമൂലധനം, കരുതൽ ധനം എന്നിവയെല്ലാമാണ് മൂലധനപര്യാപ്തതയ്ക്ക് പ്രധാനമായും കണക്കാക്കുന്നത്. സഹകരണ ബാങ്കുകളിൽ ഓഹരിനിക്ഷേപം കൂട്ടുന്നതിന് നബാർഡ് നൽകുന്ന ദീർഘകാല വായ്പയെടുത്തു കേരളബാങ്കിന്റെ സർക്കാർ ഓഹരിയിലേക്ക് നൽകണമെന്നാണ് ആവശ്യം. ഭരണസമിതിയും സർക്കാരും ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനമെടുത്തതെന്നാണ് സൂചന. 8.5 ശതമാനം പലിശയാണ് ഈ വായ്പയ്ക്ക് നബാർഡ് ഈടാക്കുന്നത്. പത്തുശതമാനത്തിൽ കൂടുതൽ നിഷ്ക്രിയ ആസ്തിയുള്ള ബാങ്കുകളിലേക്ക് ഓഹരി നിക്ഷേപത്തിന് നബാർഡ് വായ്പ അനുവദിക്കില്ലെന്നാണ് വ്യവസ്ഥ. കേരളബാങ്കിന് അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തോളം വരുന്നുണ്ട്. അതിനാൽ, നബാർഡ് നിർദേശിക്കുന്ന വ്യവസ്ഥകളനുസരിച്ച് വായ്പ ലഭിക്കാൻ പ്രയാസമാകും. എന്നാൽ, ഇങ്ങനയൊരു വ്യവസ്ഥയുണ്ടെന്ന കാര്യം കേരളബാങ്ക് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടില്ല. കേരള ബാങ്കിന് ഇനിയും കടമ്പകൾ മൂലധനപര്യാപ്തത നേടാനായില്ലെങ്കിൽ കേരളബാങ്കിനെ അത് കൂടുതൽ പ്രതിസന്ധിയിലാക്കും. ഒട്ടേറെ ലൈസൻസുകൾ ഇനിയും റിസർവ് ബാങ്കിൽനിന്ന് ലഭിക്കാനുണ്ട്. രൂപവ്തകരിച്ച് പത്തുമാസം കഴിഞ്ഞെങ്കിലും 13 ബാങ്കുകളും ഒരു സംസ്ഥാന സഹകരണ ബാങ്കും എന്ന നിലയിലാണ് ഇപ്പോഴും പ്രവർത്തനം. കോർബാങ്കിങ് വേഗം പൂർത്തിയാക്കണമെന്ന് 2018 ഒക്ടോബറിൽ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. അത് തുടങ്ങാനായില്ലെന്ന് മാത്രമല്ല, ടെൻഡർ റദ്ദാക്കാനുള്ള അപേക്ഷയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ജില്ലാബാങ്ക് ശാഖകൾക്ക് റിസർവ് ബാങ്ക് പ്രത്യേകം ലൈസൻസ് നൽകേണ്ടതുണ്ട്. പ്രവാസിനിക്ഷേപം സ്വീകരിക്കാൻ ജില്ലാബാങ്കുകൾക്കുണ്ടായിരുന്ന ലൈസൻസ് നഷ്ടമായതാണ്. ഇത് കേരളബാങ്കിന് തിരിച്ചെടുക്കാനായിട്ടില്ല. ഇതിനെല്ലാം അനുവദിക്കുന്നതിന് ബാങ്കിന്റെ മൂലധന പര്യാപ്തത റിസർവ് ബാങ്കിന്റെ പ്രധാന പരിഗണനാവിഷയമാണ്.

from money rss https://bit.ly/33chilj
via IFTTT

Mammootty's ‘369' Car Collection Will Leave You Astonished; Read To Know Why!

Mammootty's ‘369' Car Collection Will Leave You Astonished; Read To Know Why!
Mammootty is known for his affinity towards automobiles and gadgets. The actor recently took to his social media handle to share the latest addition to his collection of swanky gadgets, a Canon EOS R5 camera with advanced AF programmed using deep

* This article was originally published here

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികകൾ കനത്ത ചാഞ്ചാട്ടത്തിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 8.41 പോയന്റ് താഴ്ന്ന് 37,973.22ലും നിഫറ്റി 5.10 പോയന്റ് നഷ്ടത്തിൽ 11,222.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1170 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1406 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹന ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, ബാങ്ക്, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഊർജം എന്നീവിഭാഗം ഓഹരികൾ സമ്മർദംനേരിട്ടു. Sensex, Nifty end flat amid high volatility

from money rss https://bit.ly/2Goglxd
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി മൂലധനം 1000 കോടി രൂപയായി ഉയര്‍ത്തും;ക്‌ളിക്‌സ് ലയനം വൈകില്ല

കൊച്ചി- രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്ക് അതിന്റെ ഓഹരി മൂലധനം 650 കോടിയിൽ നിന്ന് 1000 കോടി രൂപയായി ഉയർത്തും. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക പൊതുയോഗം ഇതു സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി. റിസർവ് ബാങ്കിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും വർധന നടപ്പാക്കുക. ക്ളിക്സ് കാപിറ്റൽ ഗ്രൂപ്പുമായി ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനം സംബന്ധിച്ച അന്തിമവട്ട വിലയിരുത്തൽ നടക്കുന്നതായും ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി മാനേജ്മെന്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും ഓഹരി ഉടമകൾ അംഗീകരിച്ചിട്ടുണ്ട്. പബ്ളിക് ഓഫർ, റൈറ്റ്സ് ഇഷ്യു, ക്യു ഐ പി തുടങ്ങിയ മാർഗങ്ങൡലൂടെ പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം സംബന്ധിച്ച് അന്തിമ സംവിധാനം ആകുന്നതുവരെ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽ നോട്ടം വഹിക്കുന്നതിനായി മൂന്നു സ്വതന്ത്ര ഡയറക്ടർമാരുടെ ഒരു കമ്മിറ്റിക്ക് റിസർവ് ബാങ്ക് രൂപം നൽകി. മീത്താ മഖൻ ചെയർ പേഴ്സണായ കമ്മിറ്റിയിൽ ശക്തി സിൻഹ, സതീഷ് കുമാർ കൽറ എന്നിവർ അംഗങ്ങളാണ്. എംഡിയുടേയും സിഇഒയുടേയും വിവേചനാധികാരം ഉപയോഗിക്കാൻ കമ്മിറ്റിക്ക്അധികാരമുണ്ട്. ക്ളിക്സ് കാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്ളിക്സ് ഫൈനാൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ക്ളിക്സ് ഹൗസിംഗ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത രൂപമായ ക്ളിക്സ് ഗ്രൂപ്പുമായാണ് ബാങ്ക് ലയന നീക്കം നടത്തുന്നത്. ലയനത്തിനു മുന്നോടിയായുള്ള ജാഗ്രതാ കാലഘട്ടം അവസാനിച്ചതോടെ ലയനം സംബന്ധിച്ച അന്തിമ നടപടികൾക്കു തുടക്കമായതായും പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/2Sm9NCl
via IFTTT

ലോക്ക് ഡൗണൊന്നും അംബാനിക്ക് പ്രശ്‌നമല്ല: ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ

രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗൺ തുടങ്ങിയതുമുതലുള്ള ദിവസങ്ങളിൽ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ. തുടർച്ചയായി ഒമ്പതാമത്തെ വർഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവർഷത്തെ ആസ്തിയിലുണ്ടായ വർധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയർന്നു. വെൽത്ത് ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യമുളളത്. ലോക്ക്ഡൗൺ കാലയളവിൽ മറ്റുകമ്പനകൾ അതിജീവനത്തിനുള്ള വഴികൾതേടുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുകയെന്ന ലക്ഷ്യം നേരത്തെ പൂർത്തീകരിക്കാൻ അംബാനിക്കുകഴിഞ്ഞു. 20 ബില്യൺ ഡോളറാണ് ഈ കാലയളവിൽ അദ്ദേഹം സമാഹരിച്ചത്. ഭാവിയിൽ വളർച്ചാസാധ്യതകളുള്ള ടെക്, റീട്ടെയിൽ എന്നീമേഖലകളിലേയ്ക്ക് ഇതിനകം മുകേഷ് അംബാനി ചുവടുമാറ്റിക്കഴിഞ്ഞു. ചൈനയിലെ ആലിബാബയെപ്പോലെ ഇ-കൊമേഴ്സ് മേഖല പിടിച്ചടക്കുകയാണ് അദ്ദേഹത്തിന്റെ അടുത്തലക്ഷ്യം. 1000 കോടിക്കുമുകളിൽ ആസ്തിയുള്ളവർ 828 പേരാണ് ഹൂറൂൺ പട്ടികയിലുള്ളത്. അഞ്ചുവർഷത്തിനു മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടിയാണ് വർധന. Mukesh Ambani earned Rs 90 crore per hour since the lockdown began

from money rss https://bit.ly/2S9QdsM
via IFTTT

മിറൈ അസറ്റ് അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് അവതരിപ്പിച്ചു. മൂന്നു മുതൽ ആറുമാസംവരെയുള്ള ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഡെറ്റ് പദ്ധതി എന്നനിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ ഒക്ടോബർ ആറിന് അവസാനിക്കും. ഉയർന്ന റേറ്റിങ് ഉള്ള (എഎഎ/ എ പ്ലസ് റേറ്റിങ്) പദ്ധതികളിലാവും ഇതിന്റെ മുഖ്യ നിക്ഷേപം. ഹ്രസ്വ കാലത്തേക്കുള്ള പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനത്തിനുള്ള സാധ്യത മികച്ച ലിക്വിഡിറ്റി മുന്നു മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കടപത്ര, മണി മാർക്കറ്റ് നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന റേറ്റിങുള്ളവയ്ക്ക് (എഎഎ, എ1 പ്ലസ്) മണിമാർക്കറ്റ് ഉപകരണങ്ങളിലാകും ഫണ്ട് നിക്ഷേപം നടത്തുക. നിഫ്റ്റി അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഇൻഡക്സ് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പദ്ധതി 2020 ഒക്ടോബർ എട്ടു മുതൽ തിരിച്ചു വാങ്ങലിനും പുനർ വിൽപനയ്ക്കും ലഭ്യമാകും. Mirae asset ultra short term fund NFO

from money rss https://bit.ly/343l7IO
via IFTTT

ടാറ്റയുമായി വാള്‍മാര്‍ട്ട് കൈകോര്‍ക്കുന്നു: 2,500 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

ആമസോൺ, ഫ്ളിപ്കാർട്ട്, ജിയോമാർട്ട് എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി വാൾമാർട്ടുകൂടി രാജ്യത്തെ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിലേയ്ക്ക്. ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ ഇന്ത്യയിലെ വ്യാപാരം. ഇതിനായി 1.85 ലക്ഷംകോടി രൂപ(25 ബില്യൺ ഡോളർ)ടാറ്റയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റയും വാൾമാർട്ടും സംയുക്തസംരംഭമായിട്ടായിരിക്കും ഇതിനായി മൊബൈൽ ആപ്പ് തയ്യാറാക്കുക. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചർച്ചതുടരുകയാണ്. ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓൺലൈൻ പ്ലാറ്റ്ഫോമും ഏകീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. 2020 ഡിസംബറിലോ അടുത്തവർഷം ആദ്യമോ ആപ്പ് പുറത്തിറക്കിയേക്കും. റിലയൻസിന്റെ ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വിദേശ നിക്ഷേപകർ മൊത്തം 2000 കോടി ഡോളറാണ് നിക്ഷേപിച്ചത്. അതിലുമേറെയാകും വാൾമാർട്ടിന്റെ നിക്ഷേപമെന്നാണ് റിപ്പോർട്ടുകൾ. Walmart looks to join hands with Tata group in retail push

from money rss https://bit.ly/3cDORje
via IFTTT