121

Powered By Blogger

Tuesday, 29 September 2020

ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി മൂലധനം 1000 കോടി രൂപയായി ഉയര്‍ത്തും;ക്‌ളിക്‌സ് ലയനം വൈകില്ല

കൊച്ചി- രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്ക് അതിന്റെ ഓഹരി മൂലധനം 650 കോടിയിൽ നിന്ന് 1000 കോടി രൂപയായി ഉയർത്തും. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക പൊതുയോഗം ഇതു സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി. റിസർവ് ബാങ്കിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും വർധന നടപ്പാക്കുക. ക്ളിക്സ് കാപിറ്റൽ ഗ്രൂപ്പുമായി ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനം സംബന്ധിച്ച അന്തിമവട്ട വിലയിരുത്തൽ നടക്കുന്നതായും ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി മാനേജ്മെന്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും ഓഹരി ഉടമകൾ അംഗീകരിച്ചിട്ടുണ്ട്. പബ്ളിക് ഓഫർ, റൈറ്റ്സ് ഇഷ്യു, ക്യു ഐ പി തുടങ്ങിയ മാർഗങ്ങൡലൂടെ പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം സംബന്ധിച്ച് അന്തിമ സംവിധാനം ആകുന്നതുവരെ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽ നോട്ടം വഹിക്കുന്നതിനായി മൂന്നു സ്വതന്ത്ര ഡയറക്ടർമാരുടെ ഒരു കമ്മിറ്റിക്ക് റിസർവ് ബാങ്ക് രൂപം നൽകി. മീത്താ മഖൻ ചെയർ പേഴ്സണായ കമ്മിറ്റിയിൽ ശക്തി സിൻഹ, സതീഷ് കുമാർ കൽറ എന്നിവർ അംഗങ്ങളാണ്. എംഡിയുടേയും സിഇഒയുടേയും വിവേചനാധികാരം ഉപയോഗിക്കാൻ കമ്മിറ്റിക്ക്അധികാരമുണ്ട്. ക്ളിക്സ് കാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്ളിക്സ് ഫൈനാൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ക്ളിക്സ് ഹൗസിംഗ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത രൂപമായ ക്ളിക്സ് ഗ്രൂപ്പുമായാണ് ബാങ്ക് ലയന നീക്കം നടത്തുന്നത്. ലയനത്തിനു മുന്നോടിയായുള്ള ജാഗ്രതാ കാലഘട്ടം അവസാനിച്ചതോടെ ലയനം സംബന്ധിച്ച അന്തിമ നടപടികൾക്കു തുടക്കമായതായും പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/2Sm9NCl
via IFTTT