തിരുവനന്തപുരം വിസ്മയാമാക്‌സ് സ്റ്റുഡിയോ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പുതിയ ശബ്ദം തേടുന്ന ഓഡിഷന്‍ ടെസ്റ്റ് നടക്കുകയാണ്. മലയാളത്തിന്റെ ശബ്ദനായിക ഭാഗ്യലക്ഷ്മി, ഡബ്ബിങ് രംഗത്തെ ഇപ്പോഴത്തെ സൂപ്പര്‍താരം ഷോബി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ദേവി തുടങ്ങിയവര്‍ അകത്ത് ശബ്ദം കൊടുക്കുന്നവരെ വിലയിരുത്തുന്നു. എല്ലാവരുടെയും അനുവാദത്തോടെ ഷോബിയെ ഞങ്ങള്‍ കണ്‍സോളില്‍ നിന്നും തത്കാലം പിന്‍വലിച്ചു. സ്റ്റുഡിയോയിലെ റിസപ്ഷനില്‍ ഇരുന്ന് ഷോബി ശബ്ദം പകര്‍ന്നു.സ്വന്തം...