121

Powered By Blogger

Monday, 16 February 2015

റിയല്‍ എസ്റ്റേറ്റേറ്റ്: മാന്ദ്യം മറികടക്കാന്‍ വന്‍ ഓഫറുകള്‍







റിയല്‍ എസ്റ്റേറ്റേറ്റ്: മാന്ദ്യം മറികടക്കാന്‍ വന്‍ ഓഫറുകള്‍


മുംബൈ: ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ വന്‍കിട നഗരങ്ങളില്‍ വില്പന വര്‍ധിപ്പിക്കാന്‍ വന്‍ ഓഫറുകളുമായി ഫ് ളാറ്റ് നിര്‍മാതാക്കള്‍ രംഗത്ത്. ഉടനെ ഫ് ളാറ്റ് ബുക്ക്‌ചെയ്താല്‍ ചതുരശ്ര അടിക്ക് 25 ശതമാനം ഇളവ്, സൗജന്യ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്, മോഡുലാര്‍ കിച്ചണ്‍, വാര്‍ഡ്രോബ് തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തുടരുന്ന മാന്ദ്യം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓഫറുകള്‍.

ചതുരശ്ര അടിയുടെ നിരക്കില്‍ 25 ശതമാനം ഇളവ്, ഭവനവായ്പ പലിശയില്‍ മൂന്ന് ശതമാനംവരെ പണം സഹായധനമായി അനുവദിക്കല്‍, ആഢംഭര ഫ് ളാറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് ഫ്രീ, മോഡുലാര്‍ കിച്ചണ്‍, വാര്‍ഡ്രോബുകള്‍ തുടങ്ങിയവ വിവിധ ഫ്ലൂറ്റുകള്‍ക്കനുസരിച്ച് സൗജന്യമായി നിര്‍മിച്ചുനല്‍കല്‍ തുടങ്ങിയവയാണ് ഓഫറുകള്‍.


ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ മൊത്തം വില്പനയിടിവ് എട്ട് ശതമാനമാണ് രേഖപ്പെടുത്തിയത്. 832.09 ദശലക്ഷം ചതുരശ്ര അടിയോളം മൊത്തംവരുന്ന ഫ്ലൂറ്റുകളാണ് പ്രധാന നഗരങ്ങളില്‍മാത്രം വിറ്റുപോകാതെ കിടക്കുന്നത്.











from kerala news edited

via IFTTT