Story Dated: Monday, February 16, 2015 12:44
കൊച്ചി: സോളാര്‍ കേസില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിന്റെ ഇതുവരെയുള്ള പുരോഗമനം അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്‌റ്റിസ് അശോക് ഭൂഷണും ജസ്‌റ്റിസ് എ.എം ഷെഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെയാണ് നിര്‍ദ്ദേശം.
സംസ്‌ഥാന പോലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്നും സിബിഐയോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇതര കേന്ദ്ര ഏജന്‍സികളോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ വിവിധ കോടതികളിലായുള്ള മുപ്പത്തിമൂന്ന് കേസുകളിലെ നിലവിലെ സ്‌ഥിതി പത്തു ദിവസത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്‌റ്റിസ് ശിവരാജന്റെ തെളിവെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി അറിയിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിലെ പരാതിക്കാരായ എട്ടു പേരെ കമ്മീഷന്‍ വിസ്‌തരിച്ചിരുന്നു.
from kerala news edited
via IFTTT