Story Dated: Monday, February 16, 2015 02:01
ദുബായ്: ദുബായ് കസ്‌റ്റംസ് അധികൃതര്‍ മന്ത്രവാദികളെ കൊണ്ട് സഹികെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രവാദത്തിനും ബാധയൊഴിപ്പിക്കലിനും മറ്റുമുളള സാധനസാമഗ്രികള്‍ രാജ്യത്തേക്ക് കടത്തുന്നത് തടയുകയാണ് ഇവരുടെ തലവേദന.
കൂടുതലും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് മന്ത്രവാദസാമഗ്രികള്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിക്കുന്നത്. ഏകദേശം 155 ശ്രമങ്ങള്‍ തടഞ്ഞപ്പോള്‍ മീന്‍മുളളും രക്‌തവും പുസ്‌തകങ്ങളും തകിടും ചരടുകളുമടക്കം 10.000 വസ്‌തുക്കളാണ് ദുബായ് അധികൃതര്‍ പിടിച്ചെടുത്തത്.
പഞ്ഞി, മോതിരങ്ങള്‍, ചാര്‍ക്കോള്‍, ഇലകള്‍, പൊടികള്‍, മൃഗങ്ങളുടെ എല്ലുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ 97 കിലോഗ്രാം സാധനങ്ങളാണ് പിടിച്ചെടുത്തിട്ടുളളത്. ഇവ പിന്നീട് നശിപ്പിച്ചുകളയുകയാണ് പതിവ്.
from kerala news edited
via IFTTT