Story Dated: Monday, February 16, 2015 03:24
ചെറുപ്പകാലത്തുണ്ടാകുന്ന മാനസികാഘാതം ഒരാളുടെ വ്യക്‌തിത്വത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളില്‍ ഇത്തരം അനുഭവങ്ങള്‍ വ്യക്‌തിത്വ വൈകല്യത്തിന് വരെ കാരണമാകാം. എന്നാല്‍ തന്റെ ശരീരം പിച്ചിച്ചീന്തപ്പെട്ടതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്ന് ഒളിച്ചോടാനോ അന്തര്‍മുഖിയാകാനോ തന്നെ കിട്ടില്ലെന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കുന്ന പെണ്‍കുട്ടികളും സമൂഹത്തിലുണ്ട്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എം.പിയായ സൈമണിന്റെ ഭാര്യ കാവെന്‍ ഡങ്ക്‌സക്ക് ഇത്തരത്തില്‍ ധൈര്യശാലിയായ ഒരു യുവതിയാണ്.
ചെറുപ്പത്തില്‍ പീഡനത്തിരിയായതിന്റെ മാനസികാഘാതം മറികടക്കുന്നതിന് കാവെന്‍ തെരഞ്ഞെടുത്ത വഴി അല്‍പ്പം വ്യത്യസ്‌തമാണ്. തന്റെ അര്‍ദ്ധനഗ്ന സെല്‍ഫികള്‍ ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തുകൊണ്ടാണ് കാവെന്‍ പീഡനത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്‌തി നേടിയത്. ഇപ്പോള്‍ 31കാരിയായ കാവെന്‍ ആറ് വയസ് മുതല്‍ ലൈംഗിക പീഡനത്തിരയായിരുന്നു. കുടുംബ സുഹൃത്തായ ഒരാളാണ് കാവനെ ലൈംഗികമായി പീഡിപ്പിച്ചത്. വര്‍ഷങ്ങളോളം നീണ്ട ലൈംഗിക ദുരുപയോഗം മനസില്‍ ഏല്‍പ്പിച്ച മുറിവ് മറികടക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും സെമി ന്യൂഡ് സെല്‍ഫികള്‍ തന്നെ സഹായിച്ചതായി കാവെന്‍ പറഞ്ഞു.
ഇപ്പോള്‍ ശരീരം വെളിപ്പെടുത്തുന്ന സെല്‍ഫികള്‍ പോസ്‌റ്റ് ചെയ്യുന്നതില്‍ തനിക്ക് നാണിക്കേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പീഡനത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തെ തുടര്‍ന്ന് കാവെന്‍ 20 വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് പ്രാദേശിക എം.പിയായ സൈമണ്‍ ഡങ്ക്‌സക്കുമായി കാവെന്‍ പരിചയത്തിലായതും പിന്നീട് പരിചയം പ്രണയമായി മാറിയതും. പിന്നീട് തന്നേക്കാള്‍ പതിനാറ് വയസിന് മൂത്ത എം.പിയുമായി കാവെന്‍ വിവാഹം കഴിച്ചു.
ഒരിക്കല്‍ കടുത്ത വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്‌ക്കും ചികിത്സയിലായിരുന്ന യുവതി ഇപ്പോള്‍ ആത്മവിശ്വാസം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. തന്റെ ജീവിതത്തില്‍െ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്യുന്ന സെമി ന്യൂഡ് സെല്‍ഫികളും ഭര്‍ത്താവിന്റെ പിന്തുണയുമാണെന്ന് കാവെന്‍ പറയുന്നു. വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്‌ഥാനാര്‍ത്ഥിയായി കിംഗ്‌സ്വേയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് കാവെന്‍.
from kerala news edited
via IFTTT