121

Powered By Blogger

Monday, 16 February 2015

ഇന്ത്യാ-പാക്‌ മത്സരം; ക്ലബില്‍ ആരാധകരുടെ കൂട്ടത്തല്ല്‌









Story Dated: Monday, February 16, 2015 05:55



mangalam malayalam online newspaper

മെല്‍ബണ്‍: ഇന്ത്യാ-പാക്‌ ലോകകപ്പ്‌ മത്സരം സിഡ്‌നിയിലെ ക്ലബില്‍ ലൈവായി കാണുന്നതിന്‌ ഇടയില്‍ ആരാധകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ ആരാധകര്‍ ഏറ്റെടുത്തതാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌.


ഞായറാഴ്‌ച രാത്രിയില്‍ നടന്ന വാക്‌പോരിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും 40ഓളം പേര്‍ പങ്കാളികളായതായി പോലീസ്‌ വ്യക്‌തമാക്കി. ക്ലബില്‍ സ്‌ഥാപിച്ചിരുന്ന സി.സി.റ്റി.വി. ദൃശ്യങ്ങളില്‍ നിന്നാണ്‌ ഈ കാര്യം വ്യക്‌തമായത്‌. 180 ഓളം പേരാണ്‌ മത്സരം കാണാന്‍ ക്ലബില്‍ എത്തിയത്‌.


സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേരെ വെസ്‌റ്റ്മീഡ്‌ ആശുപത്രിയിലും ഒരാളെ ഔബണ്‍ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചത്‌. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്‌ പോലീസ്‌ അറിയിച്ചു. എന്നാല്‍ പരിക്കേറ്റവര്‍ ഏത്‌ രാജ്യക്കാരാണെന്ന്‌ വ്യക്‌തമല്ല. അക്രമണത്തിന്റെ വ്യക്‌തമായ കാരണം കണ്ടെത്താന്‍ സി.സി.റ്റി.വി. ദൃശ്യങ്ങള്‍ പോലീസ്‌ പരിശോധിച്ചു വരുകയാണ്‌. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.


ലോകകപ്പിലെ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച മത്സരങ്ങളില്‍ ഒന്നായാണ്‌ അഡ്‌ലയ്‌ഡില്‍ നടന്ന ഇന്ത്യാ-പാക്‌ മത്സരം വിലയിരുത്തുന്നത്‌. ഒരു ബില്യന്‍ പ്രേക്ഷകര്‍ കളി കണ്ടതായാണ്‌ കണക്ക്‌. മത്സരത്തില്‍ ചരിത്രം ആവര്‍ത്തിച്ച്‌ ആറാം തവണയും ഇന്ത്യ വിജയം നേടിയിരുന്നു.










from kerala news edited

via IFTTT