Story Dated: Monday, February 16, 2015 01:45
ചാവക്കാട് : ത്യശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന 18-ാ മത് പാലയൂര്‍ മഹാ തീര്‍ഥാടനത്തിന്റെ മുന്നോടിയായി ഇന്ന് രാവിലെ 9 ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ അമ്പത് നോമ്പ് വ്രതാരംഭ കൂട്ടായ്‌മ നടത്തും.പാലയൂര്‍ തളികകുളക്കരയില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ത്യശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികനാകും. വ്രതാരംഭം കൂട്ടായ്‌മയില്‍ പങ്കെടുക്കുന്ന ആയിരങ്ങള്‍ക്ക് തളിയക്കുളത്തില്‍ സ്‌നാനം ചെയ്യുന്നതിനും വ്രതാനിഷ്‌ഠയുടെ അടയാളമായ വസ്‌ത്രവും ജപമാലയും ധരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റെക്‌ടര്‍ ഫാ.ജോണ്‍ അയ്യങ്കാനയില്‍ , സഹവികാരി ഫാ.റിഞ്ചോ ഓലപുരയ്‌ക്കല്‍ എന്നിവര്‍ അറിയിച്ചു.
ചൊവാഴ്‌ച്ച മുതല്‍ മാര്‍ച്ച് 16 വരെയുള്ള ദിവസങ്ങളില്‍ അതിരൂപതയുടെ മുഴുവന്‍ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളെ പങ്കെടുപ്പിച്ച് ഏകദിന പ്രാര്‍ത്ഥനായജ്‌ഞം നടത്തും. നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്‌ച്ചകളിലും രാത്രി ഒമ്പതിന് തൃശൂര്‍ ബസിലിക്കയില്‍ നിന്നും പാലയൂര്‍, കണ്ടശാംകടവ്, മറ്റം, പറപ്പൂര്‍ തുടങ്ങിയ ഫൊറോനകളിലെ പള്ളികളില്‍ നിന്നും ജാഗരണ പദയാത്രകള്‍ പാലയൂരില്‍ എത്തും. അഞ്ചു ദിവസമായി നടത്തുന്ന പാലയൂര്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 17ന് ആരംഭിച്ച് 21ന് സമാപിക്കും. കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിലെ ഫാ.ആന്റണി തച്ചംകുടിയും സംഘവുമാണ് കണ്‍വന്‍ഷന്‍ നയിക്കുക. മാര്‍ച്ച് 22ന് അതിരൂപതയുടെ നാനാഭാഗത്തുനിന്ന് പുറപ്പെടുന്ന തീര്‍ഥാടകപദയാത്രകള്‍ വൈകിട്ട് പാലയൂരില്‍ എത്തി നടത്തുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തില്‍ ഇറ്റലിയില്‍ ബിഷപ്പായ മാര്‍ ആന്റേണിയോ മുഖ്യ സന്ദേശം നല്‍കും. തിങ്കളാഴ്‌ച്ച മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6.30 ന്‌് ദേവാലയത്തില്‍ കുടുംബകൂട്ടായ്‌മകളുടെ നേത്യത്വത്തില്‍ കുരിശിന്റെ വഴിയൂം നടത്തും.
from kerala news edited
via IFTTT