121

Powered By Blogger

Monday, 16 February 2015

ബജറ്റ് 2015: ക്രൂഡിന് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയേക്കും







ബജറ്റ് 2015: ക്രൂഡിന് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയേക്കും


ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിലൂടെ 300 കോടി ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ക്രൂഡിന് നിലവില്‍ രണ്ട് ശതമാനം കേന്ദ്ര വാണിജ്യ നകുതി ചുമത്തിവരുന്നുണ്ട്. അതേസമയം, ക്രൂഡ് ഓയിലിനാകട്ടെ ഇറക്കുമതി ചുങ്കം ഈടാക്കുന്നുമില്ല. രാജ്യത്തെ ഉത്പാദകരെ അത് ദോഷകരമായി ബാധിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു.


ആവശ്യമുള്ളതില്‍ 20 ശതമാനം അസംസ്‌കൃത എണ്ണയും രാജ്യത്തുതന്നെയാണ് ഉത്പാദിപ്പിക്കുന്നത്. 80 ശതമാനമാണ് ഇറക്കുമതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇറക്കുമതിക്ക് നികുതിയിളവ് നല്‍കി രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിന് മാത്രം നകുതി ഈടാക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഫബ്രവരി 28നുള്ള ബജറ്റില്‍ ഇക്കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയേക്കും.











from kerala news edited

via IFTTT