121

Powered By Blogger

Monday, 16 February 2015

ഐ.പി.എല്‍ താരലേലത്തില്‍ യുവ്‌രാജിന് 16 കോടി; കാര്‍ത്തിക്കിന് 10.5 കോടി









Story Dated: Monday, February 16, 2015 01:21



mangalam malayalam online newspaper

ബെംഗലൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക യുവ്‌രാജ് സിംഗിന്. പതിനാറ് കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ യുവ്‌രാജിനെ 14 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് യുവിയെ പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഐ.പി.എല്‍ ലേലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് യുവിയ്ക്കായി ഇത്തവണ ഡല്‍ഹി മുടക്കിയത്. ദിനേശ് കാര്‍ത്തിക് ആണ് രണ്ടാമത്തെ ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത്. പത്തരക്കോടി രൂപയ്ക്ക് ദിനേശ് കാര്‍ത്തിക്കിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു ഇത്തവണ സ്വന്തമാക്കി.


മുരളി വിജയ് ആണ് എട്ടാം സീസണില്‍ ആദ്യം ലേലത്തില്‍ പോയത്. മൂന്നു കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആണ് മുരളിയെ പിടിച്ചെടുത്തത്. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചെലോ മാത്യൂസിനെ 7.5 കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പിടിച്ചെടുത്തു. കെവിന്‍ പീറ്റേഴ്‌സണിനെ രണ്ടു കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടി.


122 കളിക്കാരാണ് എട്ടാം സീസണില്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 78 ഇന്ത്യക്കാരും 44 വിദേശകളിക്കാരുമുണ്ട്.


മറ്റു കളിക്കാരും ടീം ലേലത്തുകയും ഇപ്രകാരമാണ്:-


കെയ്ന്‍ വില്യംസണ്‍ (60 ലക്ഷം)- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, അമിത് മിശ്ര (3.5 കോടി)- ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ആരണ്‍ ഫിന്‍ച് (3.2 കോടി)- മുംബൈ ഇന്ത്യന്‍സ്, ഇയോണ്‍ മോര്‍ഗണ്‍(1.5 കോടി)- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സുബ്രഹ്മണ്യം ബദ്‌രിനാഥ് (30 ലക്ഷം)- റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു, മൈക്കല്‍ ഹസ്സി (1.5 കോടി)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ജെയിംസ് നീഷം (50 ലക്ഷം)- കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്, രവി ബൊപാറ (ഒരു കോടി)- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ക്രിസ് മോറീസ്(1.4 കോടി)- രാജസ്ഥാന്‍ റോയലല്‍സ്,, ദാരണ്‍ സാമി(2.8 കോടി)- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരു, ലക്ഷ്മി രത്തന്‍ ശ€ (30 ലക്ഷം)- സണ്‍റൈസേഴ്‌സ് ഹൈദരാബദ്, പ്രവീണ്‍ കുമാര്‍ (2.2 കോടി)- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ട്രെന്റ് ബൗള്‍ട്ട് (3.5 കോടി)- സണ്‍റൈസേഴ്‌സ്, ജയ്‌ദേവ് ഉനാദ്കത്ത് (1.1 കോടി)- ഡല്‍ഹി, സീയന്‍ അബോട്ട് (ഒരു കോടി)- റോയല്‍ ചലഞ്ചേഴ്‌സ്, ആദം മില്‍നെ (70 ലക്ഷം)- റോയല്‍ ചലഞ്ചേഴ്‌സ്, പ്രഗ്യാന്‍ ഓജ(50 ലക്ഷം)- മുംബൈ ഇന്ത്യന്‍സ്, രാഹുല്‍ ശര്‍മ്മ (30 ലക്ഷം)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ബ്രാഡ് ഹോഗ് (50 ലക്ഷം)- കൊല്‍ക്കൊത്ത നൈറ്റ്‌സ് റൈഡേഴ്‌സ്, ഡേവിഡ് വീസെ(2.8 കോടി)- റോയല്‍ ചലഞ്ചേഴ്‌സ്, മിച്ചല്‍ മക് ക്‌ലീനഗണ്‍ (30 ലക്ഷം)- മുംബൈ ഇന്ത്യന്‍സ്, കെയ്ല്‍ അബട്ട് (30 ലക്ഷം) ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, പുര്‍വിന്ദര്‍ സാധു(1.7 കോടി)- ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നിവര്‍ സ്വന്തമാക്കി.


ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയെ ആരും ലേലത്തില്‍ പിടിച്ചില്ല. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ദ്ധന, ബ്രാഡ് ഹോഡ്ജ്, റോസ് ടെയ്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, കാമറൂണ്‍ വൈറ്റ്, ചേതേശ്വര്‍ പൂജാര, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ മൈക്കല്‍ കാര്‍ബെറി, ലൂക്ക് റോഞ്ചി, മോര്‍ണെ വാന്‍ വൈക്, കുല്‍സാല്‍ പരേര, ദിനേശ് റാംദിന്‍, ബ്രെന്‍ഡന്‍ ടെയ്‌ലര്‍, മര്‍ലോണ്‍ സാമുവല്‍സ്, തിലകരത്‌ന ദില്‍ഷണ്‍, ഇര്‍ഫാന്‍ പഠാന്‍, വെയ്ന്‍ പര്‍ണെല്‍, പങ്കജ് സിംഗ്, മുനാഫ് പട്ടേല്‍, സഹീര്‍ ഖാന്‍, അഭിമന്യൂ മിഥുന്‍, ബെന്‍ ഹില്‍ഫെന്‍ഹസ്, നഥാന്‍ ലിയോണ്‍, മൈക്കല്‍ ബീര്‍, അജാന്ത മെന്ദീസ്, കാമറൂണ്‍ ബോയ്‌സ്, അഖില ധനഞ്ജയ, ഹമീഷ റൂദര്‍ഫോര്‍ഡ്, ഡീന്‍ എലഗര്‍, റിചാര്‍ഡ് ലെവി, വേണുഗോപാല്‍ റാവു, ദാരണ്‍ ബ്രാവോ, ലഹിരൂ തിരിമന്ന, അഭിമന്യൂ മുകുന്ദ്, കല്ലം ഫെര്‍ഗൂസണ്‍, നഥാന്‍ മക്കല്ലം, ജീവന്‍ മെന്ദീസ്, ആല്‍ബീ മോര്‍കെല്‍, സചിത്ര സെനനായക, ജോഹാന്‍ ബോത്ത, അസര്‍ മുഹമ്മൂദ്, ഡേവിഡ് ഹസ്സീ, റോബിന്‍ പീറ്റേഴ്‌സണ്‍, ഷെല്‍ഡന്‍ കോട്രെല്‍, ജോണ്‍ തെറണ്‍, രവി രാംപോള്‍, ദൗഗ് ബോളിംഗര്‍, ബെന്‍ ലഫളലിന്‍, എല്‍. ബാലാജി, ആര്‍.പി സിംഗ്, സൂരജ് രന്ദീവ്, ഫര്‍വീസ് മഹാറൂഫ്, ഫര്‍ഹാന്‍ ബെഹര്‍ദീന്‍, ഗോവീന്ദര്‍ ശര്‍മ്മ, ജോനാഥന്‍ കര്‍ട്ടര്‍, നഥാന്‍ റീര്‍ഡോണ്‍, ദൗഗ് ബ്രേസ്‌വെസ്, ഗ്രാന്‍ഡ് എലിയട്ട്, ആന്റണ്‍ ദെവ്കിക്, ഷോണ്‍ ടെയ്റ്റ്, ഡ്രിര്‍ക് നാനീസ്, ന്യുവാന്‍ കുലശേഖര, ഹമീഷ് ബെന്നെറ്റ്, എല്‍.സോത്‌സോംബം സുരംഗ ലക്മല്‍, പീറ്റര്‍ സിഡില്‍, ദാമിക പ്രസാദ്, ആഷ്ടണ്‍, ആഗര്‍, സീകുഗ് പ്രസന്ന, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, റോയലോഫ് വാന്‍ഡി മെര്‍വെ, വോഗണ്‍ വാന്‍ ജാര്‍സ്‌വെല്‍ഡ്, എല്‍ട്ടണ്‍ ചിഗുംബര, ജസ്റ്റീണ്‍ വോന്‍തോങ് എന്നിവരും വിറ്റുപോയിട്ടില്ല.










from kerala news edited

via IFTTT