കൗതുകം ജനിപ്പിക്കുന്ന പേരില്‍ പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്‍ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില്‍ നിന്നാണ് പാ.വ എന്ന പേരിന്റെ ജനനം.
പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. ഒരു പറ്റം നവാഗതരാണ് പാ.വയ്ക്ക് പിന്നില്‍. സംവിധായകനായി സൂരജ് ടോമും തിരക്കഥാകൃത്തായി അജീഷ് തോമസും ഈ സിനിമയിലൂടെ ചുവടുവെക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം. സംഗീതം ആനന്ദ് മധുസൂദനന്‍.
from kerala news edited
via IFTTT