യുവധാര മാരാമണ്‍ പതിപ്പ് പ്രകാശനം ചെയ്തു
Posted on: 16 Feb 2015
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ദര്‍ശനാവിഷ്‌കാരത്തിന്റെയും ആശയസംഹിതകളുടെയും പ്രതിഫലനമായ യുവധാര എന്ന പ്രസിദ്ധീകരണത്തിന്റെ മാരാമണ്‍ കണ്‍വെന്‍ഷന്‍ വിശേഷാല്‍ പതിപ്പ് മാരാമണ്‍ കണ്‍വെന്‍ഷന്‍ പന്തലിനു സമീപമുള്ള നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സ്റ്റാളില്‍ ഭദ്രാസന എപ്പിസ്‌കോപ്പ, ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് പ്രകാശനം ചെയ്തു. കമ്മിറ്റി അംഗം റാജിഷ് സാം സാമുവല്‍ ഫിലഡല്‍ഫിയ യുവധാരയുടെ കോപ്പി പ്രകാശനത്തിനായി സമര്‍പ്പിച്ചു. ഷാജി തോമസ് നിര്‍ദേശിച്ച ലേഖനങ്ങളും കവിതകളുമടങ്ങിയ പതിപ്പിന്റെ എഡിറ്റര്‍ ബെന്നിപരിമണമാണ്.
നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ അധ്യക്ഷനായുള്ള യുവധാര കമ്മിറ്റിയില്‍ ബിനോയി സാമുവല്‍, ഷാജി തോമസ്, അജുമാത്യു, റെജി ജോസഫ്, മാത്യൂസ് തോമസ്, ലാജി തോമസ്, ബെന്നി പരിമണം, കോശി ഉമ്മന്‍, ഉമ്മച്ചന്‍ മാത്യു, ഷൈജു വര്‍ഗീസ്, റോജിഷ് സാം സാമുവല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. മീഡിയാ കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ സഖറിയാ കോശി ആശംസയറിയിച്ചു.
വാര്‍ത്ത അയച്ചത് : ബെന്നി പരിമണം
from kerala news edited
via IFTTT