Story Dated: Monday, February 16, 2015 01:44
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ നാലായിരത്തോളം അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നഗരകാര്യ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നിര്‍ദേശം. കോര്‍പറേഷന്‍ റവന്യൂ വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ പണിതയായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് വിവരങ്ങള്‍ നഗരകാര്യ ഡയറക്‌ടര്‍ക്ക് നല്‍കിയിട്ടുണ്ട്. നഗരകാര്യ വിഭാഗം എന്‍ജിനിയറിങ്ങ് വിഭാഗം 77 വാര്‍ഡുകളിലാണ് പരിശോധന നടത്തിയത്.
അനുമതി വാങ്ങിയതിലും കൂടുതല്‍ സ്‌ഥലത്ത് നിര്‍മാണം നടത്തി, വാഹന പാര്‍ക്കിംങ്ങ് സ്‌ഥലത്തും കെട്ടിടം നിര്‍മിച്ചു തുടങ്ങിയവയാണ് ചട്ടലംഘനങ്ങള്‍. ചട്ടലംഘനം നടത്തിയ 3950 പേരുടെ പട്ടികയാണ് അധികൃതര്‍ തയ്യാറാക്കിയത്.സംസ്‌ഥാനത്തെ മറ്റു കോര്‍പ്പറേഷനുകളില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചവരുടെ കണക്ക് വച്ച് നോക്കിയാല്‍ കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്.
അനുമതിയില്ലാതെ കെട്ടിട നിര്‍മാണം നടത്തിയ സാഹചര്യത്തില്‍ കോര്‍പറേഷന്‍ ശക്‌തമായ നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് അറിയുന്നത്.2013 അവസാനത്തോട് കൂടിയാണ് സംസ്‌ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങള്‍ക്ക് കീഴില്‍ അനധികൃത കെട്ടിടങ്ങള്‍ പെരുകുന്നതായി കണ്ടെത്തിയത്.ഇതിന്റെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ് വിഭാഗത്തിന്റെ പ്രത്യേക സംഘത്തെ തന്നെ പരിശോധനയ്‌ക്ക് നിയോഗിച്ചിരുന്നു.ഇവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് കോര്‍പറേഷന് കീഴിലും പരിശോധന നടത്തിയത്.
from kerala news edited
via IFTTT