121

Powered By Blogger

Monday, 16 February 2015

പണപ്പെരുപ്പം നെഗറ്റീവ് നിരക്കില്‍









Story Dated: Monday, February 16, 2015 03:59



mangalam malayalam online newspaper

ന്യുഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെടുപ്പ നിരക്ക് നെഗറ്റീവ് ശതമാനത്തില്‍. ജനുവരിയില്‍ (-)0.39 ശതമാനമാണ് രേഖപ്പെടുത്തിയ പണപ്പെരുപ്പം. മൂന്‍ അവലോകന മാസത്തില്‍ 0.11 ശതമാനമായിരുന്നു. നിര്‍മ്മാണ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വിലയിടിഞ്ഞതാണ് പണച്ചുരുക്കത്തിന് കാരണം.


അതേസമയം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ആറു മാസത്തെ ഉയര്‍ന്ന നിരക്കായ എട്ടു ശതമാനത്തില്‍ എത്തി. ഊര്‍ജം, ഇന്ധന മേഖലയില്‍ -10.69 ശതമാനമാണ് പണച്ചുരുക്കും. നിര്‍മ്മാണ മേഖലയില്‍ 1.05 ശതമാനമായി.


പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി ഇടിയുന്നതിനിടെ ആശങ്കയോടെയാണ് വ്യവസായ ലോകം കാണുന്നത്. പണച്ചുരുക്കും തുടരുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിനു കാരണം.










from kerala news edited

via IFTTT