121

Powered By Blogger

Monday, 16 February 2015

വന്യമൃഗ ശല്ല്യം രൂക്ഷം ; നടപടി എടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു











Story Dated: Monday, February 16, 2015 01:43


കാസര്‍കോട്‌: കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യജീവനും അവരുടെ സ്വത്തിനും ഭീഷണി സൃഷ്‌ടിക്കുന്നു. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന്‌ കാസര്‍കോട്‌ അതിര്‍ത്തിയിലുള്ളവര്‍ കുറ്റപ്പെടുത്തുന്നു. കുമ്പഡാജെ തുപ്പക്കല്ലില്‍ ആയിശ എന്ന സ്‌ത്രീ കഴിഞ്ഞ ദിവസം പന്നിയുടെ കുത്തേറ്റ്‌ മരിച്ച സംഭവം ജില്ലയിലെ കാട്ടുമൃഗങ്ങളുടെ ശല്യത്തിന്റെ രൂക്ഷത വ്യക്‌തമാക്കുന്നു. തോട്ടത്തില്‍ വെള്ളം നനയ്‌ക്കാന്‍ പോയപ്പോഴാണ്‌ ആയിശയെ കാട്ടുപന്നി പിന്നില്‍ നിന്നും കുത്തിവീഴ്‌ത്തിയത്‌. കുത്തേറ്റു വീണ സ്‌ത്രീയുടെ കൈവിരലുകള്‍ പന്നി കടിച്ചുതിന്നുകയും ചെയ്‌തു. ഗുരുതര നിലയിലായ ഇവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുംവഴിയാണ്‌ മരണപ്പെട്ടത്‌.


ഇതിനു മുമ്പും പന്നി നിരവധി ആളുകളെ ആക്രമിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട്‌ അടുക്ക സി.എച്ച്‌ നഗര്‍ മുണ്ടര കൊളഞ്ചിയില്‍ ജയപ്രകാശ്‌ ഷെന്നി (39) എയാളെ കാട്ടുപന്നി കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇയാളിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മുളിയാര്‍, കാറഡുക്ക കുമ്പഡാജെ, ബദിയഡുക്ക, എന്‍മകജെ, പുത്തിഗെ, മീഞ്ച, കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍, ബേഡകം, കോടോംബേളൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പന്നി ശല്യം വ്യാപകമാണ്‌. ആളുകളുടെ ജീവനു വരെ ഭീഷണി സൃഷ്‌ടിക്കു പികള്‍ നാട്ടിലിറങ്ങി വ്യാപകമായ കൃഷിനാശവും വരുത്തുന്നു.


പികളെ വേട്ടയാടരുതൊണ്‌ നിയമം. എന്നാല്‍ ആളുകള്‍ക്കും അവരുടെ കൃഷിക്കും സംരക്ഷണം നല്‍കാന്‍ നിയമമുണ്ടാക്കിയവര്‍ മുതിരുന്നില്ല. കാട്ടുപന്നികളില്‍ നിന്ന്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ കുമ്പഡാജെയിലെ ജനങ്ങള്‍ തിങ്കളാഴ്‌ച കൂട്ടമായെത്തി ജില്ലാ കലക്‌ടര്‍ക്ക്‌ നിവേദനം നല്‍കും. പികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ കലക്രേ്‌ടറ്റ്‌ പരിസരത്തേക്ക്‌ താമസം മാറ്റുമെന്നും അവര്‍ പറയുന്നു. പകല്‍ സമയത്ത്‌ വരെ കാട്ടുപികള്‍ റോഡിലൂടെയും പൊതുവഴികളിലൂടെയും യഥേഷ്‌ടം നടന്നു പോവുകയാണ്‌. ആളുകളെ കണ്ടാല്‍ പേടിച്ചോടുകയല്ല, ആക്രമിക്കാന്‍ വരികയാണ്‌. നേരത്തെ പികളെ നായാട്ടുകാര്‍ വെടിവെച്ചും കുരുക്ക്‌ വെച്ചും പിടികൂടി ഇറച്ചിക്കായി ഉപയോഗിച്ചിരുന്നു. വയനാട്ടുകുലവന്‍ ദൈവംകെട്ടിയതിന്റെ ഭാഗമായി വ്യാപകമായ പന്നി വേട്ട നടന്നിരുന്നു.


എന്നാല്‍ നിയമത്തിന്റെ വാള്‍ തലയ്‌ക്കുമേലെ തൂങ്ങാന്‍ തുടങ്ങിയതോടെ നായാട്ടുകാര്‍ പിന്‍വലിയുകയും പന്നികള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുകയുമായിരുന്നു. വംശനാശ ഭീഷണി നേരിടുന്നു എന്ന ന്യായം പറഞ്ഞായിരുന്നു പന്നിവേട്ട കര്‍ശനമായി നിരോധിച്ചത്‌. എന്നാല്‍ ക്രമാതീതമായി പെരുകിയ പന്നികള്‍ ജനങ്ങളുടെ ജീവന്‌ തന്നെ ഭീഷണി ഉയര്‍ത്തി കൊലവിളി നടത്തു സാഹചര്യം ഉണ്ടായിട്ടും അധികൃതര്‍ അത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.










from kerala news edited

via IFTTT