121

Powered By Blogger

Monday, 16 February 2015

സഹോദരങ്ങളായ സ്‌കൂള്‍ കുട്ടികളുടെ കഴുത്തില്‍ ചത്ത പാമ്പിനെ ചുറ്റിയ സംഭവം; യുവാക്കള്‍ പിടിയില്‍









Story Dated: Monday, February 16, 2015 03:36



mangalam malayalam online newspaper

കാഞ്ഞിരപ്പള്ളി : സഹോദരങ്ങളായ സ്‌കൂള്‍ കുട്ടികളുടെ കഴുത്തില്‍ ചത്ത മൂര്‍ഖന്‍ പാമ്പിനെ ചുറ്റിയ യുവാക്കള്‍ പിടിയില്‍. 'വീരപ്പന്‍ സുനില്‍' എന്ന സുനില്‍, ഓട്ടോ ഡ്രൈവര്‍ ചാക്കോച്ചി എന്നിവരെയാണ്‌ കാഞ്ഞിരപ്പള്ളി പോലീസ്‌ പിടികൂടിയത്‌. ആനക്കല്ല്‌ നരിവേലി പുത്തന്‍പുരയില്‍ സനീഷിന്റെ മക്കളായ സൗരവ്‌ (14), സൂരജ്‌(11) എന്നിവര്‍ക്കുനേരെയാണ്‌ ഞെട്ടിക്കുന്ന ക്രൂരത നടന്നത്‌.


കഴിഞ്ഞ 12ന്‌ മൂന്നരയ്‌ക്ക്‌ ആനക്കല്ലിന്‌ സമീപം നരിവേലി ഉടുമ്പനാങ്കുഴിയിലാണു സംഭവം. ട്യൂഷന്‌ പോയ സൂരജ്‌ അധ്യാപികയില്ലാത്തതിനാല്‍ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ആള്‍ത്താമസമില്ലാത്ത സ്‌ഥലത്തുവച്ച്‌ പ്രദേശവാസിയായ ഓട്ടോറിക്ഷ ൈഡ്രവറും സഹായിയും ചേര്‍ന്ന്‌ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇരുവരും തറയില്‍ വൃത്തം വരച്ച ശേഷം സൂരജിനെ അതിനുള്ളില്‍ നിര്‍ത്തി. തുടര്‍ന്ന്‌ ഇവര്‍ നേരത്തേ കൊന്നു മരത്തില്‍ കെട്ടി തൂക്കിയിട്ടിരുന്ന പാമ്പിനെയെടുത്ത്‌ സൂരജിന്റെ കഴുത്തിലിട്ടു. ഭയന്ന്‌ നിലവിളിച്ച സൂരജിന്റെ കവിളത്തടിച്ച ശേഷം കഴുത്തില്‍ കത്തിവെച്ച്‌ കൊല്ലുമെന്നു ഭീഷണിമുഴക്കി.


വീട്ടിലെത്താന്‍ വൈകിയ അനുജനെ അനേ്വഷിച്ചെത്തിയ സൗരവിനെയും പിടിച്ചു നിര്‍ത്തിയ സംഘം ഇരുവരെയം മര്‍ദിച്ചു. വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മദ്യ ലഹരിയിലായിരുന്ന അക്രമികളുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ സഹോദരങ്ങള്‍ ഇരുവരും നിലവിളിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയെങ്കിലും ഭയന്നു വിറച്ച വിദ്യാര്‍ഥികള്‍ ആദ്യം സംഭവം പറയാന്‍ മടിച്ചു. രാത്രിയോടെ രക്ഷിതാക്കളോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന്‌ പിതാവ്‌ കാഞ്ഞിരപ്പള്ളി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രതികള്‍ സ്‌ഥലത്തുനിന്നു മുങ്ങി. കാഞ്ഞിരപ്പള്ളി സി.ഐ: എന്‍.ജി. ശ്രീമോന്‍, എസ്‌.ഐ. ഷിന്റോ പി. കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനേ്വഷണം നടത്തിവന്നത്‌.










from kerala news edited

via IFTTT