കെ.സി.എസ്. ഡിബേറ്റ് ഫോറത്തില്‍ സ്ഥാനാര്‍ത്ഥി സംവാദം
Posted on: 16 Feb 2015
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ചിക്കാഗോയുടെ ഡിബേറ്റ് ഫോറം ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എം.സി. ആയിരുന്നു. കെ.സി.എസ്. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും ലിന്‍സണ്‍ കൈതമലയില്‍ കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, കെ.സി.സി.എന്‍.എ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ സണ്ണി പൂഴിക്കാല, ബേബി മണക്കുന്നേല്‍, ഡിബേറ്റ് ഫോറം ചെയര്‍മാന്‍ ലിന്‍സ് താന്നിച്ചുവട്ടില്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഡിബേറ്റ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ഡിബേറ്റില്‍ കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് 21 ന് വാഷിംഗ്ടണില്‍ വച്ചാണ് കെ.സി.സി.എന്‍.എ ഇലക്ഷന്‍. സണ്ണി പൂഴിക്കാല, ബേബി മണക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലുകളാണ് ഇത്തവണ മത്സരിക്കുന്നത്. ഡിബേറ്റ് ഫോറം ചെയര്‍മാന്‍ ലിന്‍സ് താന്നിച്ചുവട്ടില്‍ ആമുഖപ്രസംഗം നടത്തി. സ്ഥാനാര്‍ത്ഥികളായ സണ്ണി പൂഴിക്കാല, ബേബി മണക്കുന്നേല്‍, തോമസ് പൂതക്കരി, പയസ് തോമസ്സ് വേളൂപ്പറമ്പില്‍, ജോസ് ഉപ്പൂട്ടില്‍, ജോസ് കാപറമ്പില്‍, സക്കറിയ ചേലക്കല്‍, സാമോന്‍ പുല്ലാട്ടുമഠത്തില്‍ എന്നിവര്‍ പങ്കെടുത്തു. ഡിബേറ്റ് ഫോറം അംഗങ്ങളായ ലിന്‍സ് താന്നിച്ചുവട്ടില്‍, ടോണി പുല്ലാപ്പള്ളി, ജോണ്‍ പാട്ടപ്പതി, ജിമ്മി കണിയാലി, ലിന്‍സണ്‍ കൈതമലയില്‍, സൈമണ്‍ മുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് ജോസ് കണിയാലി
from kerala news edited
via IFTTT