121

Powered By Blogger

Monday, 16 February 2015

ഡോ. കെ. മാധവന്‍കുട്ടിക്ക്‌ സ്‌നേഹോഷ്‌മള നവതി പ്രണാമം











Story Dated: Monday, February 16, 2015 01:44


കോഴിക്കോട്‌: വൈദ്യശാസ്‌ത്ര രംഗത്തെ കുലപതിക്ക്‌ കോഴിക്കോട്‌ പൗരാവലിയുടെ സ്‌നേഹോഷ്‌മള ആദരം. തൊണ്ടയാട്‌ ചിന്മയാഞ്‌ജലി ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിലാണ്‌ നവതിയിലെത്തിയ ഡോ. കെ.മാധവന്‍ കുട്ടി ആദരിക്കപ്പെട്ടത്‌. വൈദ്യശാസ്‌ത്ര മേഖലയിലും ആധ്യാത്മിക രംഗത്തും നിസ്‌തുലമായ സേവനമനുഷ്‌ഠിക്കുന്ന ഡോ.കെ. മാധവന്‍ കുട്ടിയെ സേവാഭാരതി കോഴിക്കോട്‌ ജില്ലാ ഘടകം മുന്‍കയെ്ടുെത്ത്‌ രൂപീകരിച്ച നവതി ആഘോഷസമിതിയുടെ നേതൃത്വത്തിലാണ്‌ ആദരിച്ചത്‌. മന്ത്രി വി.എസ്‌. ശിവകുമാറാണ്‌ നവതി സമാദരണ സഭ ഉദ്‌ഘാടനം ചെയ്‌തത്‌.


ആരോഗ്യ വിദ്യാഭ്യാസരംഗത്ത്‌ കേരളത്തെ ഹബ്ബായി മാറ്റുമെന്ന്‌ അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമാദരണീയമായ വ്യക്‌തിത്വമാണ്‌ ഡോ. മാധവന്‍ കുട്ടിയുടേത്‌. വൈദ്യശാസ്‌ത്ര രംഗത്തെ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ആരോഗ്യ പരിപാലന വിദ്യാഭ്യാസ രംഗത്തെ നിസ്‌തുലമായ സേവനത്തിനുടമയാണ്‌ അദ്ദേഹം. മന്ത്രി പറഞ്ഞു. എം.കെ. രാഘവന്‍ എം.പി. പൊന്നാട അണിയിച്ചു. മുതിര്‍ന്ന ബി.ജെ.പിനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ ഉപഹാരസമര്‍പ്പണം നടത്തി.


സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്‌ പിന്നീട്‌ സോഷ്യലിസ്‌റ്റ് ആശയത്തിലൂടെ കടന്നുവന്ന ഡോ.കെ. മാധവന്‍ കുട്ടി പിന്നിട്‌ ഭാരതത്തിന്റെ ദേശീയ പ്രസ്‌ഥാനവുമായി ഇഴുകിചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. സാമൂഹിക സമത്വത്തിനും ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്കും വഴിതെളിക്കുന്ന മുന്നേറ്റത്തിന്റെ വക്‌താവായി അദ്ദേഹം മാറി. ഭാരതീയ ചിന്തയുടെ അടിസ്‌ഥാനത്തിലുള്ള മുന്നേറ്റത്തിന്‌ കേരളത്തില്‍ പരമേശ്വര്‍ജിക്കൊപ്പം പ്രവര്‍ത്തിച്ചതിലൂടെ അദ്ദേഹം ചരിത്രപരമായ ദൗത്യമാണ്‌ നിര്‍വ്വഹിച്ചതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.


പി.വി. ചന്ദ്രന്‍ പ്രശംസാപത്രം സമര്‍പ്പിച്ചു. ആര്‍.എസ്‌.എസ്‌ പ്രാന്തകാര്യവാഹ്‌ പി. ഗോപാലന്‍ കുട്ടി , ആര്‍ട്ടിസ്‌റ്റ് മദനന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ്‌ സൂപ്രണ്ട്‌ ഡോ.പി.എം. വാര്യര്‍,ഡോ.എം.ജി. എസ്‌. നാരായണന്‍,ഡോ. വി.കെ.എസ്‌ മേനോന്‍, അഡ്വ. പി.എസ്‌. ശ്രീധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ഡോ. കെ. മാധവന്‍കുട്ടി മറുപടി പ്രസംഗം നടത്തി.










from kerala news edited

via IFTTT