Story Dated: Monday, February 16, 2015 02:00

ലുധിയാന: ഡല്‍ഹി പരാജയത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് സംഘ പരിവാര്‍ നേതാക്കള്‍ക്ക് വി.എച്ച്.പിയുടെ നിര്‍ദേശം. ഹിന്ദു സംസ്‌കാരവും വിശ്വാസവും ചേര്‍ന്നുപോകുന്ന ഒരു സര്‍ക്കാര്‍ ദീര്‍ഘകാലത്തിനു ശേഷമാണ് അധികാരത്തിലെത്തുന്നത്. അതിനാല്‍ ഹിന്ദു നേതാക്കള്‍ സംതുലിതമായ പ്രസ്താവനകള്‍ നടത്തണമെന്ന് വി.എച്ച്.പി രാജ്യാന്തര പ്രസിഡന്റ് രാഘവ് റെഡ്ഡി ലുധിയാനയില്‍ പറഞ്ഞു.
മോഡിക്ക് കൂടുതല്‍ സമയം നല്‍കണം. അദ്ദേഹം പ്രവര്‍ത്തിക്കട്ടെ. വരുംനാളുകളില്‍ ഭാരതീയ സ്വപ്നം അദ്ദേഹം സൃഷ്ടിക്കും. രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും വിശ്വാസത്തെയും കുറിച്ച് മോഡിക്ക് ബോധ്യമുണ്ടെന്നും രാഘവ് റെഡ്ഡി പറഞ്ഞു.
അതേസമയം, ഡല്‍ഹി പരാജയത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' രംഗത്തെത്തി. കിരണ്‍ ബേദിയെ അവസാന നിമിഷം കെട്ടിയിറക്കിയതാണ് ബി.ജെ.പി നേരിട്ട പരാജയത്തിന് പ്രധാന കാരണമെന്ന് ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നു. ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളില്‍ നേതൃത്വത്തിന് വിശ്വാസമില്ലെന്നും കെ്ജരിവാളിനു മുന്നില്‍ പരാജയം സമ്മതിച്ചുവെന്നുമുള്ള സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. മോശമായ പ്രചരണമാണ് ഡല്‍ഹിയില്‍ ബി.ജെ.പി നടത്തിയത്. പ്രചരണഘട്ടത്തില്‍ തന്നെ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി സംബന്ധിച്ച പ്രഖ്യാപനം മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ നിരാശയുണ്ടാക്കി. നേതാക്കളെയും പ്രവര്‍ത്തകരെയും നിരാശരാക്കിയതിന് ബി.ജെ.പി വില നല്‍കേണ്ടിവന്നുവെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
from kerala news edited
via
IFTTT
Related Posts:
നാലാമതും സ്മിത്തിന് സെഞ്ചുറി; ഇന്ത്യന്‍ സ്വപ്നം തകര്‍ക്കാന്‍ ഓസീസ് Story Dated: Wednesday, January 7, 2015 07:28സിഡ്നി: അവസാന ടെസ്റ്റില്‍ വിജയം എന്ന ഇന്ത്യയുടെ സ്വപ്നത്തിന് ഓസീസ് ബാറ്റ്സ്മാന്മാര് വിലങ്ങുതടിയാവുന്നു. വാര്‍ണറിനു പിന്നാലെ നായകന് സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടി. … Read More
ജമ്മുകശ്മീര്‍: സഖ്യ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ബി.ജെ.പി Story Dated: Monday, January 5, 2015 09:03ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സഖ്യ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ബി.ജെ.പി. ജമ്മു കശ്മീരില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പി.ഡി.പി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് … Read More
ആലപ്പുഴ ഡി.സി.സി യോഗത്തില്‍ സംഘര്‍ഷം Story Dated: Monday, January 5, 2015 08:45ആലപ്പുഴ: ആലപ്പുഴ ഡി.സി.സി യോഗത്തില്‍ സംഘര്‍ഷം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. from kerala… Read More
പാക്കിസ്താന് യു.എസ് സഹായം; ഇന്ത്യക്ക് പ്രതിഷേധം Story Dated: Monday, January 5, 2015 08:48ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്താന് ധന സഹായം നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. 532 മില്യന്‍ ഡോളര്‍ ധനസഹായമാണ് അമേരിക… Read More
മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്ര സേന ആവശ്യമില്ലെന്ന് ഡി.ജി.പി Story Dated: Monday, January 5, 2015 08:37തിരുവനന്തപുരം : സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് ഡി.ജി.പി കെ.എസ് ബാലസുബ്രമണ്യം. രക്തച്ചൊരിച്ചിലിലൂടെ മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന… Read More