Story Dated: Monday, February 16, 2015 11:54
മുംബൈ: ബിഹാര്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി നിലപാടിനെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം 'സാമ്‌ന'. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കുന്ന ബി.ജെ.പിയുടെ നടപടിയെയാണ് സേന വിമര്‍ശിച്ചത്. മാഞ്ചിയെ ഉപയോഗിച്ച് ബി.ജെ.പി നിതീഷ് കുമാറിനെതിരെ കളിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പോടെ ഈ കളി അവസാനിക്കും. എന്നാല്‍ മാഞ്ചിയെ പിന്തുണയ്ക്കുന്നത് കറുത്ത ദിനങ്ങളെ സ്വാഗതം ചെയ്യുന്നതുപോലെയാണ്.
വികസന പദ്ധതികള്‍ക്ക് കമ്മിഷന്‍ ലഭിച്ചിരുന്നതായി മാഞ്ചി തന്നെ പറഞ്ഞിട്ടുണ്ട്. അധികാരത്തിലേറിയ ദിവസം മുതല്‍ തന്നെ പരിചയമില്ലാത്ത രാഷ്ട്രീയകാരനെപ്പോലെയായിരുന്നു മാഞ്ചിയുടെ പെരുമാറ്റം. അഴിമതിയെ തുറന്നു പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരമൊരാളെ പിന്തുണച്ച് പാപം ചെയ്യാന്‍ ആരുംതന്നെ ഇഷ്ടപ്പെടാറില്ലെന്നും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
ബി.ജെ.പിയെ അടുത്തകാലത്ത് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് സാമ്‌ന പതിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം സുനാമി എന്നാണ് സേന വിശേഷിപ്പിച്ചത്. സാമ്‌നയില്‍ കാര്‍ട്ടൂണും ആയിരുന്നു. ഇത് ബി.ജെ.പി നേതൃത്വത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.
ഇന്നലെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ മകന്റെ വിവാഹ വിരുന്നില്‍ സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായി സേനയെ ബി.ജെ.പി നേതൃത്വം തഴയുന്നതിലുള്ള അനിഷ്ടമാണ് അടുത്ത കാലത്തുള്ള വിമര്‍ശനത്തിന് കാരണമെന്ന് കരുതുന്നു. സേനയുടെ പ്രധാന എതിരാളിയായ എന്‍.സി.പി നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അടുക്കുന്നുവെന്ന സൂചനയാണ് ഇതിനു പിന്നില്‍.
from kerala news edited
via IFTTT